KeralaNEWS

സമൂഹമാധ്യമങ്ങളിലെ സെലിബ്രിറ്റി നേഹയുടെ മരണത്തിലെ ദുരൂഹതകളഴിക്കാൻ പൊലീസ്

കൊച്ചി: ഫെബ്രുവരി 28ന് പോണേക്കരയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വ്ലോഗര്‍ നേഹ(27)യുടെ മരണത്തില്‍ ലഹരി മാഫിയയുടെ പങ്ക് അന്വേഷിക്കാന്‍ പൊലീസ്. മരണസമയത്ത് നേഹയുടെ വീട്ടില്‍നിന്ന് ലഹരിമരുന്നുമായി അറസ്റ്റിലായ അബ്ദുല്‍ സലാമിനെ ചോദ്യം ചെയ്യും. നേഹയുടെയും ഒപ്പം താമസിച്ചിരുന്ന സിദ്ധാര്‍ഥിന്റെ ഫോണുകള്‍ ശാസ്ത്രീയ പരിധോധനയ്ക്ക് വിധേയമാക്കും. .

കണ്ണൂര്‍ സ്വദേശിനി നേഹ നിഥിന്‍ എന്നറിയപ്പെടുന്ന മുബഷീറ യൂട്യൂബ് വ്ലോഗര്‍, മോഡല്‍, ഇന്‍സ്റ്റഗ്രാമടക്കുള്ള സമൂഹമാധ്യമങ്ങളിലെ സെലിബ്രിറ്റി എന്നീ നിലകളില്‍ സജീവമായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചി പോണേക്കരയിലെ അപ്പാര്‍ട്ട്മെന്റിൽ ഫാനില്‍ തൂങ്ങിയ നിലയിലാണ് നേഹയുടെ മൃതദേഹം കാണപ്പെട്ടത്. ആറു മാസമായി സുഹൃത്ത് സിദ്ധാര്‍ഥുമൊന്നിച്ചാണ് നേഹ ഇവിടെ താമസിച്ചിരുന്നത്. മരണം നടന്നദിവസം സിദ്ധാര്‍ഥ് കാസര്‍കോടായിരുന്നു. ഇരുവരുടെയും സുഹൃത്തായ മുഹമ്മദ് സനൂജുനെ നേഹയ്ക്കൊപ്പം നിര്‍ത്തിയാണ് സിദ്ധാര്‍ഥ് പോയത്. പുറത്തു പോയി മടങ്ങിവന്നപ്പോള്‍ നേഹ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത് എന്നാണ് സനൂജ് പറയുന്നത്.

എളമക്കര പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങിയതിനിടെയാണ് അബ്ദുല്‍ സലാമെന്ന കാസര്‍കോട് സ്വദേശി ഫ്ലാറ്റിലേക്കു വന്നത്. ഇയാളുടെ വെപ്രാളം കണ്ട് സംശയം തോന്നിയ പൊലീസ് ഇവരുടെ വാഹനം പരിശോധിച്ചപ്പോള്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ കണ്ടെത്തി.
ചോദ്യം ചെയ്യലില്‍ അബ്ദുല്‍ സലാം സ്ഥിരമായി ഫ്ലാറ്റില്‍ ലഹരിമരുന്ന് എത്തിച്ചിരുന്നതായി വ്യക്തമായി.

ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ പൊടി രൂപത്തിലുള്ള എം.ഡി.എം.എ. കണ്ടെത്തിയതും ഫ്ലാറ്റിന് സമീപത്തുനിന്ന് അബ്ദുൾ സലാമിനെ എം.ഡി.എം.എ.യുമായി പിടികൂടിയതുമാണ് സംഭവത്തിൽ ദുരൂഹത വർധിപ്പിച്ചത്.
നേഹയ്ക്കൊപ്പം ഫ്ലാറ്റിൽ താമസിച്ചിരുന്ന യുവാവിന്റെ സുഹൃത്താണ് പിടിയിലായ അബ്ദുൾ സലാം.

സംഭവ ദിവസം ഉച്ചയോടെ ഒപ്പമുണ്ടായിരുന്ന മുഹമ്മദ് സനൂജ് ഭക്ഷണം വാങ്ങി തിരികെ വന്നപ്പോൾ ഫ്ലാറ്റ് അടച്ചിട്ടിരിക്കുന്നതാണ് കണ്ടത്. സുഹൃത്തായ അബ്ദുൾ സലാമിനെ ഇയാൾ വിളിച്ച് വരുത്തുകയായിരുന്നു. കാറിൽ അബ്ദുൾ സലാമിനൊപ്പം മറ്റ് രണ്ടുപേർ കൂടി ഉണ്ടായിരുന്നു. ഇവരെ വിട്ടയച്ച പോലീസ് ഒരാൾക്കെതിരേ മാത്രമാണ്‌ കേസെടുത്തിരിക്കുന്നത്. മറ്റുള്ളവർക്ക് ലഹരി ഇടപാടിൽ പങ്കില്ലെന്ന് പോലീസ് പറയുന്നു.

നേഹ ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് സുഹൃത്തുക്കളിൽ ചിലർക്ക് അയച്ച സന്ദേശം കണ്ടെടുത്തിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.
വിവാഹിതയായ നേഹ ഭർത്താവിൽനിന്ന് അകന്ന് കഴിയുകയായിരുന്നു. കൊച്ചിയിൽ എത്തിയത് ആറു മാസം മുൻപാണ്‌.
മരണം ആത്മഹത്യയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. നേഹയ്ക്കും സിദ്ധാര്‍ഥിനുമിടയില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായും സൂചനയുണ്ട്.
ഇരുവരുടെയും ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ആത്മഹത്യക്ക് മുന്‍പ് നേഹ സിദ്ധാര്‍ഥിനയച്ച മെസേജുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യും.

Back to top button
error: