Month: March 2022
-
Kerala
”ചുമ്മാ, ചീപ്പ് ഷോ ആണന്നെ… സ്വീപ്പറാണ് തെറാപ്പിസ്റ്റിന്റെ പണി വരെയെടുക്കന്നത്…” ഗണേഷ്‌കുമാറിനെതിരേ ഡോക്ടര്‍മാര്‍
അതിവേഗം വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Whatsapp Group കൊല്ലം: പത്തനാപുരം തലവൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ. നടത്തിയത് ‘ഷോ’ ആണെന്ന് ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും വിമര്‍ശനം. ആശുപത്രി നന്നാകണമെങ്കില്‍ ജീവനക്കാരും അടിസ്ഥാന സൗകര്യവും ഉണ്ടാകണമെന്ന് ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകളായ കേരള സ്റ്റേറ്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷനും, കേരള ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫിസേഴ്‌സ് ഫെഡറേഷനും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനു നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ബജറ്റില്‍ 180 തസ്തിക പ്രഖ്യാപിച്ചെങ്കിലും ഒരാളെപ്പോലും ഇതുവരെ നിയമിച്ചിട്ടില്ല. 125 ആയുര്‍വേദ ആശുപത്രികളില്‍ 35 ആശുപത്രികളിലാണ് തെറാപ്പിസ്റ്റ് തസ്തികയുള്ളത്. പഞ്ചകര്‍മ ചികിത്സയ്ക്കുള്‍പ്പെടെ തെറാപ്പിസ്റ്റുകള്‍ ഇല്ലാത്തതിനാല്‍ അറ്റന്‍ഡറും സ്വീപ്പറുമൊക്കെയാണു പകരക്കാരാകുന്നത്. സംസ്ഥാനമൊട്ടാകെ 460 തെറാപ്പിസ്റ്റുകളുടെ തസ്തിക സൃഷ്ടിക്കണമെന്നാണു കണക്ക്. കണ്ണൂര്‍ ഇളയാവൂര്‍ ആശുപത്രി ഉദ്ഘാടനം ചെയ്‌തെങ്കിലും ജീവനക്കാരില്ല. പത്തനംതിട്ടയില്‍ 13 ആശുപത്രികളിലും ഇടുക്കിയില്‍ 36 ആശുപത്രികളിലും ഫാര്‍മസിസ്റ്റിന്റെ ഒഴിവുണ്ട്. 35 ഡിസ്‌പെന്‍സറികളില്‍ ഫാര്‍മസിസ്റ്റ് തസ്തിക ഇന്നേവരെ സൃഷ്ടിച്ചിട്ടില്ല. 10 കിടക്കകളുള്ള…
Read More » -
Kerala
ആരുടേതാണ് കേരള ബ്ലാസ്റ്റേഴ്സ്
മികച്ച വിജയങ്ങളുമായി ആരാധകരെ ത്രില്ലടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോൾ ആരാധകരിൽ അധികം പേരും അറിയാതെ പോകുന്ന മറ്റൊരാൾ കൂടിയുണ്ട്.കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ ഉടമ നിഖിൽ ഭരദ്വാജ്.24 വയസ്സ് മാത്രമാണ് നിഖിലിന്റെ പ്രായം.കേരള ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ ഡയറക്ടർ ആണ് നിഖിൽ ഭരദ്വാജ്.അല്ലെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ ഉടമ പ്രസാദ് നിമ്മഗഡയുടെ മകൻ.(ചിരഞ്ജീവി,നാഗാർജുന,അല്ലു അരവിന്ദ്,നിമഗ്‌ദ പ്രസാദ് തുടങ്ങിയവരാണ് ബ്ലാസ്റ്റേഴ്സിന്റെ മറ്റ് ഓഹരി ഉടമകൾ) 2020-ലാണ് ഇദ്ദേഹം ടീമിന്റെ ചുമതലകൾ ഏറ്റെടുക്കുന്നത്.കഴിഞ്ഞ സീസൺ തീർച്ചയായും നിഖിലിനു ഒരു ലേണിങ് എക്സ്പീരിയൻസ് ആയിരുന്നു.ദിവസേന ഓൺലൈൻ മീറ്റിംഗുകൾ നടത്തിയും കോവിഡ് പ്രതിസന്ധിയുടെ കാലത്തും ആക്റ്റീവ് ആയിരുന്നു നിഖിൽ.ടീമിന്റെ റിക്രൂട്ട്മെന്റുകൾ നിഖിലിന്റെ കൂടി സൂക്ഷ്മ നിരീക്ഷണത്തിൽ ആണ് നടന്നു കൊണ്ടിരിക്കുന്നത്.ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ എത്തിയ പല യുവ താരങ്ങളുമായും കരാറിൽ എത്തുന്നതിനു മുമ്പ് ടീമിന്റെ വ്യക്തമായ ഭാവി പദ്ധതികൾ അവതരിപ്പിച്ചു ബോധ്യപ്പെടുത്തി ടീമിൽ എത്തിച്ചതും,നിഷു കുമാറിനെ പോലെയുള്ള താരങ്ങളെ ബെംഗളൂരു എഫ്സി പോലെയുള്ള ഒരു…
Read More » -
Kerala
കേരളത്തില്‍ 1408 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 1408 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 204, കോട്ടയം 188, തിരുവനന്തപുരം 174, കൊല്ലം 120, തൃശൂര്‍ 119, പത്തനംതിട്ട 99, കോഴിക്കോട് 96, ഇടുക്കി 85, ആലപ്പുഴ 72, മലപ്പുറം 69, വയനാട് 61, കണ്ണൂര്‍ 52, പാലക്കാട് 47, കാസര്‍ഗോഡ് 22 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,325 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 75,365 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 74,070 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1295 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 189 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 14,153 കൊവിഡ് കേസുകളില്‍, 9.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 27 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ…
Read More » -
India
ബിഎസ്എഫ് മെസ്സിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു
പഞ്ചാബിലെ അമൃത്സറിലെ ബിഎസ്എഫ് മെസ്സിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് കര്‍ണാടകയില്‍ നിന്നുള്ള സതേപ എന്ന ബിഎസ്എഫ് ജവാന്റെ വെടിവെപ്പിൽ സഹപ്രവർത്തകർ കൊല്ലപ്പെട്ടത്. സംഭവത്തിൽ സതേപയും കൊല്ലപ്പെട്ടു. ഇയാൾ സ്വയം വെടിവെച്ച് മരിച്ചതാണോ മറ്റുള്ളവര്‍ വെടിവെച്ചതാണോ എന്ന് വ്യക്തമല്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ബിഹാര്‍ സ്വദേശിയായ റാം ബിനോദ്, മഹാരാഷ്ട്ര സ്വദേശിയായ ഡി.എസ്. തൊറാസ്‌കര്‍, ജമ്മു കശ്മീര്‍ സ്വദേശിയായ രത്തന്‍ സിങ്, ഹരിയാണ സ്വദേശിയായ ബില്‍ജിന്ദര്‍ കുമാര്‍ എന്നിവരാണ് സതേപയെ കുടാതെ കൊല്ലപ്പെട്ടവര്‍. വെടിവെപ്പില്‍ അഞ്ച് ജവാന്‍മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ഗുരുനായിക് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ദിവസങ്ങളിലുള്ള അമിത ജോലി കാരണം സതേപ അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥനുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ ഡ്യൂട്ടിയിലായിരുന്ന സതേപ ക്ഷുഭിതനായി കൈയിലുണ്ടായിരുന്ന റൈഫിള്‍ ഉപയോഗിച്ച് വെടിവെപ്പ്…
Read More » -
NEWS
തുരുത്തിയിൽ സ്‌കൂട്ടറിൽ കാറിടിച്ച് മരിച്ചത് കുറിച്ചി മന്ദിരം കവലയിൽ കട നടത്തുന്ന സജിവോത്തപുരം സ്വദേശികളായ സൈജു- വിബി ദമ്പതിമാർ; മരണത്തിൽ ഞെട്ടിത്തെറിച്ച് ജന്മനാട്
ചിങ്ങവനം: എം.സി റോഡിൽ തുരുത്തി പുന്നമൂട് ജംഗ്ഷനിൽ സ്‌കൂട്ടറിൽ കാറിടിടച്ച് മരിച്ചത് ദമ്പതിമാർ. കുറിച്ചി മന്ദിരം കവലയിൽ മൊബൈൽ ഫോൺ റീച്ചാർജ് കട നടത്തിയിരുന്ന കുറിച്ചി പുത്തൻപാലം സജിവോത്തപുരം വഞ്ഞിപ്പുഴയിൽ സൈജു(43) ഭാര്യ വിബി (40) എന്നിവരാണ് അപകടത്തിൽ മരിച്ചത്. രണ്ടു പേരുടെയും മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. വള്ളംകുളത്ത് ബന്ധുവിന്റെ മരണാനന്തരചടങ്ങിൽ പങ്കെടുക്കുന്നതിനാണ് ഇരുവരും ചങ്ങനാശേരി ഭാഗത്തേയ്ക്കു പോയത്. ഇതിനിടെയാണ് അപകടമുണ്ടായത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.50ന് എം.സി റോഡിൽ ചങ്ങനാശേരി തുരുത്തി പുന്നമൂട് ജംഗ്ഷനിലായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും അമിത വേഗത്തിൽ എത്തിയ കാർ, കോട്ടയം ഭാഗത്തു നിന്നും എത്തിയ സൈജുവിൻ്റെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറുമായി നിരങ്ങി നീങ്ങിയ കാർ സമീപത്തെ ചായക്കടയിൽ ഇടിച്ചാണ് നിന്നത്. സൈജുവിനെയും വിബിയെയും സ്‌കൂട്ടറുമായി ചേർത്ത് കാർ മീറ്ററുകളോളം വലിച്ചു നീക്കി കൊണ്ടു പോയി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സൈജുവിനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇതുവഴി എത്തിയ വാഹനത്തിൽ…
Read More » -
World
പാര്‍ലമെന്റ് പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവ് ഉള്‍പ്പെടെ റഷ്യയിലെ 50ലേറെ അതിസമ്പന്നര്‍ക്കും കുടുംബങ്ങള്‍ക്കുമെതിരേ യുഎസ് ഉപരോധം
അതിവേഗം വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Whatsapp Group വാഷിങ്ടണ്‍: പാര്‍ലമെന്റ് പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവ് ഉള്‍പ്പെടെ റഷ്യയിലെ 50ലേറെ അതിസമ്പന്നര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമെതിരെ പുതിയ ഉപരോധം പ്രഖ്യാപിച്ച് വൈറ്റ്ഹൗസ്. ഇവര്‍ക്ക് യുഎസിലേക്ക് യാത്രചെയ്യുന്നതിനും വിലക്കുണ്ട്. യുക്രെയ്ന്‍ അധിനിവേശത്തിന് ഉത്തരവിട്ട റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ അടുത്ത അനുയായികളെ ലക്ഷ്യമിട്ട് ഉപരോധം കടുപ്പിക്കുകയാണ് യു.എസ്. റഷ്യയിലെ സമ്പന്നരായ വരേണ്യവര്‍ഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയുമാണ് യുഎസ് ലക്ഷ്യമിടുന്നത്. ആഡംബര ആസ്തികള്‍ കണ്ടു കെട്ടാതിരിക്കാന്‍ റഷ്യന്‍ ശതകോടീശ്വരന്‍മാരില്‍ പലരും തങ്ങളുടെ ആഡംബര നൗകകളില്‍ നേരത്തെ രാജ്യം വിട്ടിരുന്നു. ചിലരുടെ അമേരിക്കയിലെ ആസ്തികള്‍ കണ്ടുകെട്ടുന്നുമുണ്ട്. യുഎസ് സാമ്പത്തിക പ്രതിരോധം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ അമേരിക്കയിലെ റഷ്യന്‍ സമ്പന്നരുടെ സ്വത്തുക്കള്‍ മരവിപ്പിക്കും. ഇത് ആഡംബര സ്വത്തുക്കള്‍ ഉപയോഗിക്കുന്നതിനും തടസമാകും. പുടിനെതിരെ കടുത്ത സാമ്പത്തിക ഉപരോധമാണ് ലക്ഷ്യമെന്ന് നേരത്തേ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. പുടിന്റെ ഷെഫ് എന്നറിയപ്പെടുന്ന അതിസമ്പന്നനായ ബിസിനസുകാരന്‍ യെവ്ഗേനി പ്രിഗോഴിനും ഉപരോധപ്പട്ടികയിലുണ്ടെന്ന് എന്‍ബിസി റിപ്പോര്‍ട്ട്…
Read More » -
Kerala
കണ്ണൂരില്‍ വയോധികന്‍ കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചു
കണ്ണൂർ: രാവിലെ നടക്കാനിറങ്ങിയ വയോധികന്‍ കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചു.കണ്ണൂര്‍ കോളയാട് കറ്റിയാട് കണിയാംപടിയിലെ പുത്തലത്താന്‍ ഗോവിന്ദനാണ് (98) മരിച്ചത്. ഇന്നു പുലര്‍ച്ച 6 മണിയോടെയായിരുന്നു സംഭവം.വീടിനു സമീപത്തെ റോഡില്‍ നടക്കാനിറങ്ങിയ ഗോവിന്ദനെ കാട്ടുപോത്ത് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.തുടർന്ന് സാരമായി പരിക്കേറ്റ ഗോവിന്ദനെ തലശ്ശേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More » -
Kerala
സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് അമൃത്സറില്‍ നാല് ബിഎസ്‌എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു
അമൃത്സർ:സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് ബിഎസ്‌എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു.മറ്റൊരാൾക്ക് ഗുരതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.വെടിയുതിര്‍ത്ത സൈനികന്‍ സ്വയം വെടിവെച്ച് മരിച്ചു. അട്ടാരി വാഗാ അതിര്‍ത്തിയില്‍ നിന്ന് 20 കിലോമീറ്റര്‍ മാറി 144-ാം ഹെഡ്ക്വാര്‍ട്ടറിലെ ഖാസാ ബിഎസ്‌എഫ് ക്യാമ്ബിലാണ് വെടിവെപ്പുണ്ടായത്.നാല് പേരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണപ്പെടുകയായിരുന്നു.ഗുരതരമായി പരിക്കേറ്റ ജവാനെ ക്യാമ്ബിന് സമീപത്തെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
Read More » -
Kerala
നിയന്ത്രണം വിട്ട കാർ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു, ഭിത്തിയോട് ചേർത്ത് വച്ച് കാറിടിച്ച സ്ത്രീയും പുരുഷനും ദാരുണാന്ത്യം
ചങ്ങനാശേരി: തുരുത്തി എം.സി റോഡിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറുപ്പിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒപ്പമുണ്ടായിരുന്ന സ്ത്രീ തുടർന്നും മരിച്ചു. അപകടത്തിൽ മരിച്ച രണ്ടു പേരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുവരുടെയും മൃതദേഹങ്ങൾ അത്യാഹിത വിഭാഗത്തിൽ നിന്നും മോർച്ചറിയിലേയ്ക്കു മാറ്റി. ഇന്ന് (ഞായർ) ഉച്ചയ്ക്ക് 2.50 ന് തുരുത്തി പുന്നമൂട് ജംഗ്ഷനിലായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും അമിത വേഗത്തിൽ എത്തിയ കാർ, കോട്ടയം ഭാഗത്തു നിന്നും വന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാത്തതിൽ സ്‌കൂട്ടറുമായി നിരങ്ങി നീങ്ങിയ കാർ സമീപത്തെ ചായക്കടയിൽ ഇടിച്ചാണ് നിന്നത്. കാർ നിരങ്ങി നീങ്ങുമ്പോഴെല്ലാം യാത്രക്കാരായ സ്ത്രീയും പുരുഷനും കാറിനും സ്കൂട്ടറിനും ഇടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ ഇതുവഴി എത്തിയ വാഹനത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. സ്‌കൂട്ടർ ഓടിച്ച ആൾക്ക് അപ്പോഴേയ്ക്കും മരണം…
Read More » -
Crime
ഒരിക്കലും മറക്കാനാകാത്ത അതിക്രമത്തെക്കുറിച്ചും അതിനുശേഷം ജീവിതത്തില്‍ നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചും ആദ്യമായി തുറന്നു പ്രതികരിച്ച് പീഡനത്തിന് ഇരയായ നടി
ഒരിക്കലും മറക്കാനാകാത്ത അതിക്രമത്തെക്കുറിച്ചും അതിനുശേഷം ജീവിതത്തില്‍ നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചും ആദ്യമായി തുറന്നു പ്രതികരിച്ച് പീഡനത്തിന് ഇരയായ നടി . വനിതാ ദിനവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തുമായി നടത്തിയ ‘വി ദ് വിമെന്‍’ പരിപാടിയിലാണ് നടിയുടെ പ്രതികരണം. അതുവരെയുള്ള ജീവിതത്തെയാകെ മാറ്റിമറിച്ച സംഭവങ്ങളാണ് അതിനുശേഷം ഉണ്ടായത്. ബുദ്ധമുട്ടേറിയ ആ യാത്ര ഇപ്പോഴും തുടരുകയാണ്. ഒരിക്കലും ഒരു ഇരയല്ല, അതിജീവിതയാണ് താനെന്നും അവർ പറഞ്ഞു. നീതിയ്‌ക്ക് വേണ്ടിയുള്ള പോരാട്ടം അത്ര എളുപ്പമല്ലെങ്കിലും അത് അവസാനം വരെ തുടരുമെന്നും അവര്‍ വ്യക്തമാക്കി. തിരിച്ചു വരവ് അതീവ പ്രയാസമേറിയതാണ്. എങ്കിലും മലയാള സിനിമയിലേക്ക് തിരിച്ചു വരും. ഞാന്‍ മാറിനിന്നത് എന്റെ മനസമാധാനത്തിനാണ്. തെളിവെടുപ്പ് നടന്ന 15 ദിവസം അതീവ പ്രയാസമേറിയതായിരുന്നു. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളിലൂടെ കടന്ന് പോയി താന്‍ നിരപരാധിയാണെന്ന് തെളിയിക്കേണ്ട ചുമതല സ്വയം ഏറ്റെടുക്കേണ്ടി വന്നു. തികച്ചും ഒറ്റപ്പെട്ടു എന്നു തോന്നിയ ദിവസങ്ങളായിരുന്നു അവ. തുറന്നു പറഞ്ഞതിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ടിട്ടുണ്ട്. അച്ഛന്‍…
Read More »