NEWS

തുരുത്തിയിൽ സ്‌കൂട്ടറിൽ കാറിടിച്ച് മരിച്ചത് കുറിച്ചി മന്ദിരം കവലയിൽ കട നടത്തുന്ന സജിവോത്തപുരം സ്വദേശികളായ സൈജു- വിബി ദമ്പതിമാർ; മരണത്തിൽ ഞെട്ടിത്തെറിച്ച് ജന്മനാട്

ചിങ്ങവനം: എം.സി റോഡിൽ  തുരുത്തി പുന്നമൂട് ജംഗ്ഷനിൽ സ്‌കൂട്ടറിൽ കാറിടിടച്ച് മരിച്ചത് ദമ്പതിമാർ. കുറിച്ചി മന്ദിരം കവലയിൽ മൊബൈൽ ഫോൺ റീച്ചാർജ് കട നടത്തിയിരുന്ന കുറിച്ചി പുത്തൻപാലം സജിവോത്തപുരം വഞ്ഞിപ്പുഴയിൽ സൈജു(43) ഭാര്യ വിബി (40) എന്നിവരാണ് അപകടത്തിൽ മരിച്ചത്. രണ്ടു പേരുടെയും മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. വള്ളംകുളത്ത് ബന്ധുവിന്റെ മരണാനന്തരചടങ്ങിൽ പങ്കെടുക്കുന്നതിനാണ് ഇരുവരും ചങ്ങനാശേരി ഭാഗത്തേയ്ക്കു പോയത്. ഇതിനിടെയാണ് അപകടമുണ്ടായത്.

ഞായറാഴ്ച ഉച്ചയ്ക്ക് 2.50ന് എം.സി റോഡിൽ ചങ്ങനാശേരി തുരുത്തി പുന്നമൂട് ജംഗ്ഷനിലായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും അമിത വേഗത്തിൽ എത്തിയ കാർ, കോട്ടയം ഭാഗത്തു നിന്നും എത്തിയ സൈജുവിൻ്റെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറുമായി നിരങ്ങി നീങ്ങിയ കാർ സമീപത്തെ ചായക്കടയിൽ ഇടിച്ചാണ് നിന്നത്. സൈജുവിനെയും വിബിയെയും സ്‌കൂട്ടറുമായി ചേർത്ത് കാർ മീറ്ററുകളോളം വലിച്ചു നീക്കി കൊണ്ടു പോയി.

Signature-ad

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സൈജുവിനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇതുവഴി എത്തിയ വാഹനത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ വിബി തുടർന്നും മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ അത്യാഹിത വിഭാഗത്തിൽ നിന്നും മോർച്ചറിയിലേയ്ക്കു മാറ്റി.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ചങ്ങനാശേരി, ചിങ്ങവനം പൊലീസ് എല്ലാകാര്യങ്ങൾക്കും നേതൃത്വം നൽകി.

Back to top button
error: