Month: March 2022

  • Crime

    ജമ്മു കശ്മീരിലെ മാര്‍ക്കറ്റില്‍ ഭീകരാക്രമണം

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ശ്രീനഗര്‍: ജമ്മു കശ്മീരിലെ മാര്‍ക്കറ്റില്‍ ഭീകരാക്രമണം. ഒരാള്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. തിരക്കേറിയ മാര്‍ക്കറ്റില്‍ ജനക്കൂട്ടത്തിന് നേര്‍ക്ക് ഭീകരന്‍ ഗ്രനേഡ് എറിയുകയായിരുന്നു. ‘വൈകുന്നേരം 4.20ഓടെ ഹരിസിങ് ഹൈ സ്ട്രീറ്റില്‍ വിന്യസിച്ചിരുന്ന പൊലീസുകാര്‍ക്കും സുരക്ഷാ സേനയ്ക്കും നേര്‍ത്ത് ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു’ എന്നാണ് പൊലീസ് പറയുന്നത്. അവധി ദിനമായിരുന്നതിനാല്‍ മാര്‍ക്കറ്റില്‍ നല്ല തിരക്കുണ്ടായിരുന്നു. 71കാരനായ മുഹമ്മദ് അസ്ലം മഖ്ദൂമിയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. പരിക്കേറ്റവരെ ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്. സംഭവത്തിന് പിന്നാലെ സുരക്ഷാ സേന മേഖലയില്‍ തെരച്ചില്‍ ആരംഭിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

    Read More »
  • Sports

    വിക്കറ്റ് വേട്ടയില്‍ കപിലിനെ മറികടന്ന്‌ അശ്വിന്‍ രണ്ടാമത്

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ   Join Whatsapp Group മൊഹാലി: ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്തെത്തി ആര്‍ അശ്വിന്‍. 434 വിക്കറ്റ് വീഴ്ത്തിയ കപില്‍ ദേവിനെ മറികടന്നാണ് ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. മൊഹാലി ടെസ്റ്റില്‍ ചരിത അസലങ്കയെ വീഴ്ത്തിയതോടെയാണ് ടെസ്റ്റിലെ വിക്കറ്റ് വേട്ടയില്‍ ആര്‍ അശ്വിന്‍ അനില്‍ കുംബ്ലേയ്ക്ക് പിന്നിലെത്തിയത്. അശ്വിന്റെ ടെസ്റ്റ് കരിയറിലെ 435ാം വിക്കറ്റായിരുന്നു അത്. 619 വിക്കറ്റുമായി അനില്‍ കുംബ്ലേയാണ് ഒന്നാമത്. മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍, അനില്‍ കുംബ്ലേ എന്നിവരാണ് അശ്വിന്റെ മുന്‍പിലുള്ളത്. ലോക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍മാരുടെ പട്ടികയില്‍ ആര്‍ അശ്വിന്‍ നാലാം സ്ഥാനത്തും എത്തി. മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍, അനില്‍ കുംബ്ലേ എന്നിവരാണ് അശ്വിന്റെ മുന്‍പിലുള്ളത്. ലോക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന കളിക്കാരില്‍ എട്ടാം സ്ഥാനത്താണ് അശ്വിന്റെ സ്ഥാനം. ഇവിടെ 439 വിക്കറ്റ് വീഴ്ത്തിയ…

    Read More »
  • Tech

    ജിയോഫോണ്‍ നെക്സ്റ്റ് ഇനി മുതല്‍ ഓഫ്‌ലൈന്‍ സ്റ്റോറുകളിലും

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ദില്ലി: റിലയന്‍സ് ജിയോയുടെ ജിയോ ഫോണ്‍ നെക്സ്റ്റ് കഴിഞ്ഞ നവംബര്‍ 4നാണ് വിപണിയില്‍ ഇറങ്ങിയത്. ഇന്ത്യയില്‍ വില്‍പ്പനയില്‍ ഉള്ള ഏറ്റവും വിലകുറഞ്ഞ 4ജി സ്മാര്‍ട്ട് ഫോണ്‍ എന്ന വിശേഷണമാണ് ജിയോ ഫോണ്‍ നെക്സ്റ്റിന് ഉള്ളത്. റിലയന്‍സ് ജിയോയും ഗൂഗിള്‍ ചേര്‍ന്നുള്ള പാര്‍ട്ണര്‍ഷിപ്പിലാണ് ജിയോ നെക്സ്റ്റ് വികസിപ്പിച്ച് എടുത്തത്. പ്രീമിയം സ്മാര്‍ട്ട് ഫോണുകള്‍ക്ക് കിടപിടിക്കുന്ന ഫീച്ചറുകള്‍ ഈ ഫോണിലുണ്ടെന്നാണ് ജിയോ അവകാശവാദം. ജിയോ ഫോണ്‍ നെക്സ്റ്റ് ഇറങ്ങിയത് 6,499 എന്ന വിലയിലാണ്. നേരത്തെ ജിയോ സൈറ്റ് വഴിയും ആപ്പ് വഴിയും മാത്രമാണ് ഈ ഫോണ്‍ വാങ്ങാന്‍ സാധിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ നിന്നും ഈ ഫോണ്‍ വാങ്ങുവാന്‍ സാധിക്കും. രാജ്യമെങ്ങുമുള്ള ജിയോ സെന്ററുകളിലും റിലയന്‍സ് സ്റ്റോറുകളിലും ജിയോ ഫോണ്‍ നെക്സ്റ്റ് ലഭ്യമാകും. റിലയന്‍സ് ജിയോ പുറത്തിറക്കിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണായ ജിയോ ഫോണ്‍ നെക്സ്റ്റിന്റെ മാതൃകയില്‍ ആഗോള തലത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കാന്‍ ഗൂഗിള്‍…

    Read More »
  • World

    റഷ്യന്‍ അധിനിവേശത്തെ അപലപിക്കാന്‍ തയാറായില്ല; 1-ാം നമ്പര്‍ ഓര്‍ക്കസ്ട്ര കണ്ടക്റ്റര്‍ക്ക് പണിയും പോയി പരിപാടിയും പോയി

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Whatsapp Group മോസ്‌കോ: യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെ അപലപിക്കാന്‍ തയാറാകാത്തതു മൂലം പ്രശസ്ത ഓര്‍ക്കസ്ട്ര കണ്ടക്റ്റര്‍ക്കു ജോലിയും സംഗീത പരിപാടികളും നഷ്ടമായി. റഷ്യന്‍ കണ്ടക്ടര്‍ വലേറി ജെര്‍ജിയേവിനെ ജര്‍മനിയിലെ മ്യൂണിക്ക് ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയുടെ ചീഫ് കണ്ടക്ടര്‍ പദവിയില്‍ നിന്നാണ് ഒഴിവാക്കിയത്. ഇതോടൊപ്പം ഒട്ടേറെ ഓര്‍ക്കസ്ട്രകളും സംഗീത വേദികളും ജെര്‍ജിയേവുമായുള്ള സഹകരണം ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ ഉറ്റ സുഹൃത്തുകൂടിയാണ് ‘ലോകത്തെ ഏറ്റവും മികച്ച കണ്ടക്ടര്‍’ എന്നു ഖ്യാതിയുള്ള ജെര്‍ജിയേവ് (68). മ്യൂണിക് മേയര്‍ ഡീറ്റര്‍ റൈറ്ററാണ് സംഗീത ലോകത്തെ അത്ഭുതപ്പെടുത്തിയ പ്രഖ്യാപനം നടത്തിയത്. പുട്ടിന്റെ കടുത്ത അനുയായിയായ ജെര്‍ജിയേവ്, യുക്രെയ്‌നിലെ റഷ്യന്‍ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അധിനിവേശത്തെ അപലപിക്കാന്‍ ഫെബ്രുവരി 28 വരെയാണ് മ്യൂണിക് നഗരസഭ ജെര്‍ജിയേവിന് സമയം അനുവദിച്ചിരുന്നത്. അദ്ദേഹം ഗൗനിച്ചില്ല. തുടര്‍ന്ന് 2015 മുതല്‍ അദ്ദേഹം വഹിക്കുന്ന ചീഫ് കണ്ടക്ടര്‍ പദവിയില്‍നിന്നു നീക്കുകയായിരുന്നു. മ്യൂണിക് ഓര്‍ക്കസ്ട്രയ്ക്കു പുറമേ, റഷ്യയിലെ സെന്റ്…

    Read More »
  • Crime

    പീഡനപരാതി: പടവെട്ട് സിനിമയുടെ സംവിധായകന്‍ കസ്റ്റഡിയില്‍

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Whatsapp Group കൊച്ചി: പീഡനപരാതിയെത്തുടര്‍ന്ന് പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണ പോലീസ് കസ്റ്റഡിയില്‍. സണ്ണി വെയ്ന്‍ നിര്‍മ്മിക്കുന്ന പടവെട്ട് സിനിമ റിലീസിന് തയ്യാറെടുക്കുന്നതിനിടയിലാണ് സംവിധായകന്‍ അറസ്റ്റിലാവുന്നത്. തന്നെ ലിജു കൃഷ്ണ പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പോലീസാണ് കേസ് അന്വേഷിക്കുന്നത്. ചിത്രത്തിന്റെ ഭാഗമായിരുന്ന പെണ്‍കുട്ടിയാണ് പരാതിക്കാരി. സിനിമയുടെ ചിത്രീകരണം നടക്കുന്ന കണ്ണൂരില്‍നിന്നാണ് ലിജു പിടിയിലായത്. ലിജുവിന്റെ അരങ്ങേറ്റ ചിത്രമാണു പടവെട്ട്. ലിജുതന്നെയാണു ചിത്രത്തിന്റെ തിരക്കഥ രചനയും നിര്‍വഹിച്ചിരിക്കുന്നത്. സംവിധായകന്‍ അറസ്റ്റിലായതോടെ ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചു. നിവിന്‍ പോളി, സണ്ണി വെയ്ന്‍ എന്നിവരാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

    Read More »
  • World

    ”യുക്രെയ്ന്‍ സൈന്യം പോരാട്ടം നിര്‍ത്തിയാലേ പിന്‍മാറു” കലിയടങ്ങാതെ പുട്ടിന്‍

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Whatsapp Group മോസ്‌കോ/കീവ്: യുക്രെയ്‌നിലെ സൈനികനടപടി തുടരുമെന്നും യുക്രെയ്ന്‍ പോരാട്ടം നിര്‍ത്തിയാലേ പിന്‍മാറുവെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍. യുക്രെയ്‌നിലെ തുറമുഖ നഗരമായ ഒഡേസ തകര്‍ക്കാന്‍ റഷ്യന്‍ സൈന്യം ശ്രമിക്കുന്നതായി പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ആരോപിച്ചു. മരിയുപോളില്‍ ജനങ്ങളെ ഒഴിപ്പിക്കാനായി വീണ്ടും താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. വീസ, മാസ്റ്റര്‍ കാര്‍ഡുകള്‍ റഷ്യന്‍ ബാങ്കുകളുടെ സേവനം പരിമിതപ്പെടുത്തി. ശനിയാഴ്ച പ്രഖ്യാപിച്ച വെടിനിര്‍ത്തലും ഒഴിപ്പിക്കല്‍ ശ്രമവും പരാജയപ്പെട്ടതിനു പിന്നാലെയാണ് ഞായറാഴ്ച വീണ്ടും മരിയുപോളില്‍ റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തലിന് തയാറായത്. ജനങ്ങളെ ഒഴിപ്പിക്കായി നിശ്ചിത പാതയും തയാറാക്കി. മരിയുപോളിലെ മൂന്ന് സ്ഥലങ്ങളില്‍ നിന്നായി ബസുകളില്‍ ജനങ്ങളെ ഒഴിപ്പിക്കാനാണ് തീരുമാനം. റെഡ്‌ക്രോസാണ് ഇതിന് നേതൃത്വം നല്‍കുന്നത്. അതിനിടെ കരിങ്കടലിന് സമീപമുള്ള തുറമുഖ നഗരമായ ഒഡേസ തകര്‍ക്കാന്‍ റഷ്യന്‍ സൈന്യം ശ്രമിക്കുകയാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു. യുദ്ധനിയമങ്ങളുടെ ലംഘനമാണ് റഷ്യയുടേതെന്നും സെലന്‍സ്‌കി ആരോപിച്ചു. ഒഡേസയ്ക്കും മരിയുപോളിനും ഇടിയിലുള്ള ഖേഴ്‌സന്‍…

    Read More »
  • World

    റഷ്യയുടെ എട്ടു റോക്കറ്റുകള്‍ പതിച്ചു; യുക്രെയ്‌നിലെ വിനിട്‌സ്യ വിമാനത്താവളം പൂര്‍ണമായും തകന്നു

    അതിവേഗം വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Whatsapp Group കീവ്: മധ്യ യുക്രെയ്‌നിലെ വിനിട്‌സ്യ വിമാനത്താവളം റഷ്യ തകര്‍ത്തു. വിമാനത്താവളത്തില്‍ എട്ടു റോക്കറ്റുകള്‍ പതിച്ചെന്നും വിമാനത്താവളം പൂര്‍ണമായും നശിച്ചന്നും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി അറിയിച്ചു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം 11 ദിവസമാകുമ്പോള്‍ ഒട്ടേറെ നഗരങ്ങളും എയര്‍ബേസുകളും ഷെല്ലാക്രമണത്തില്‍ തകര്‍ന്നു. എന്നാല്‍ ബെലാറൂസ് അതിര്‍ത്തിയില്‍നിന്ന് അകന്ന് മധ്യ യുക്രെയ്‌ന്റെ പടിഞ്ഞാറന്‍ പ്രദേശത്തുള്ള വിനിട്‌സ്യയില്‍ അധികം അക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നില്ല. ‼️ Urgent appeal by President @ZelenskyyUa: a missile strike on #Vinnytsia consisted of eight missiles; the airport is completely destroyed.The President called on the world to close the skies over #Ukraine and provide Ukraine with aircraft. pic.twitter.com/0s8nUneRZP — Verkhovna Rada of Ukraine (@ua_parliament) March 6, 2022 റഷ്യ ആക്രമണം കടുപ്പിച്ചതോടെ യുക്രെയ്‌നെ…

    Read More »
  • Kerala

    ഐ എസ് എല്ലില്‍ തങ്ങളുടെ അവസാന ലീഗ് മത്സരം ആഘോഷമാക്കി, സമനിലയിലാക്കി ബ്‌ളാസ്റ്റേഴ്സ് (4-4)

    തിലക് മൈതാന്‍: ഐ എസ് എല്ലില്‍ തങ്ങളുടെ അവസാന ലീഗ് മത്സരം ആഘോഷമാക്കി ബ്‌ളാസ്റ്റേഴ്സ്.ഐ എസ് എലില്‍ ഫലം അപ്രസക്തമായൊരു മത്സരത്തില്‍ ഇന്ന് പിറന്നത് എട്ട് ഗോളുകൾ !! ആവേശകരം, ആകസ്മികം, നാടകീയം, കൗതുകകരം എന്നെല്ലാം ഇന്നത്തെ കേരള ബ്ലാസ്റ്റേഴ്‌സ്-എഫ് സി ഗോവ മത്സരത്തെ വിശേഷിപ്പിക്കാം.ആദ്യ പകുതിയില്‍ രണ്ട് ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍.രണ്ടാം പകുതിയില്‍ നാലെണ്ണം തിരിച്ചടിച്ച്‌ ഗോവ ലീഡെടുക്കുന്നു.രണ്ടു ഗോളിന് പിന്നിലായിട്ടും, തങ്ങളുടെ സെമി സാധ്യതകളെ ബാധിക്കില്ലെന്ന യാഥാര്‍ഥ്യം മുന്നിലുള്ളപ്പോഴും ഇടറാതെ പോരാടിയ കേരളം രണ്ട് ഗോള്‍ കൂടി തിരിച്ചടിച്ച്‌ മത്സരം സമനിലയിലാക്കുന്നു.അവസാന മത്സരഫലം 4-4. ഇതോടെ 20 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി നിലവിലെ അവസാന സ്ഥാനക്കാരായി ബ്ലാസ്റ്റേഴ്സ് സെമിഫൈനലിൽ ഇടം പിടിച്ചു.

    Read More »
  • Sports

    ചെന്നൈ-കൊല്‍ക്കത്ത മത്സരത്തോടെ ഐപിഎലില്‍ 15-ാം സീസണിന് തുടക്കമാകും

    അതിവേഗം വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Whatsapp Group മുംബൈ: ചെന്നൈ – കൊല്‍ക്കത്ത മത്സരത്തോടെ ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ 15-ാം സീസണിന് തുടക്കമാകും. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളാണ് ഉദ്ഘാടന മത്സരത്തില്‍ നേര്‍ക്കുനേര്‍ എത്തുന്നത്. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും കഴിഞ്ഞ തവണ ഫൈനലില്‍ തോറ്റ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് ഇത്തവണ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുക. മാര്‍ച്ച് 26ന് മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. ഇതുള്‍പ്പെടെ ഐപിഎല്‍ 15ാം സീസണിലെ സമ്പൂര്‍ണ മത്സരക്രമം പുറത്തുവിട്ടു. ഈ സീസണില്‍ ഐപിഎല്‍ അരങ്ങേറ്റം കുറിക്കുന്ന ടീമുകളായ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സും ഗുജറാത്ത് ടൈറ്റന്‍സും തങ്ങളുടെ ആദ്യ മത്സരത്തില്‍ മാര്‍ച്ച് 28ന് വാങ്കഡെ സ്റ്റേഡിയത്തില്‍ പരസ്പരം ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയുമുണ്ട്. സീസണിലെ ആദ്യ ഡബിള്‍ ഹെഡര്‍ മാര്‍ച്ച് 27ന് നടക്കും. അന്ന് ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. രണ്ടാം മത്സരം പഞ്ചാബ് കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ്. ടൂര്‍ണമെന്റിലാകെ…

    Read More »
  • Kerala

    ‘ഭീഷ്മപര്‍വ്വ’ത്തിലെ ടി.വി ജയിംസ് എംപി, കെ.വി തോമസിൻ്റെ ഡിറ്റോ എന്ന് ആരോപണം, സിനിമ കെ.വി തോമസിനെ അപമാനിച്ചുവെന്ന് മകന്‍ ബിജു തോമസ്

    കൊച്ചി: മമ്മൂട്ടി ചിത്രം ‘ഭീഷ്മപര്‍വ്വ’ത്തില്‍ ദിലീഷ് പോത്തന്‍ അവതരിപ്പിക്കുന്ന ടി.വി ജയിംസ് എംപി എന്ന കഥാപാത്രം കെ വി തോമസിനെ ഉദ്ദേശിച്ച് സൃഷ്ടിക്കപ്പെട്ടതാണെന്ന് മകന്‍ ബിജു തോമസ് ആരോപിക്കുന്നു. എന്നാൽ സിനിമ കണ്ടിട്ടില്ലെന്നും മക്കള്‍ പറയുന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നും കെ.വി തോമസ് പറഞ്ഞു: “മക്കള്‍ മുതിര്‍ന്ന വ്യക്തികളാണ്. അവര്‍ അവരുടെ അഭിപ്രായമാണ് പറയുന്നത്. എനിക്ക് അതിനെക്കുറിച്ച് അറിയില്ല. ഇത്തരം ഒരുപാട് വേട്ടയാടലുകള്‍ക്ക് ഞാന്‍ ഇരയായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതൊന്നും എന്നെ ബാധിക്കില്ല…” കെ.വി തോമസ് അറിയിച്ചു. സിനിമയിൽ ദിലീഷ് പോത്തൻ അവതരിപ്പിച്ച ടി.വി ജയിംസ് എം.പി എന്ന കഥാപാത്രം മുൻകേന്ദ്രമന്ത്രിയും എം.പിയുമായിരുന്ന കെ.വി തോമസിൻ്റെ ഫോട്ടോസ്റ്റാറ്റാണ് എന്നാണ് ആരോപണം. കൊച്ചിയിൽ നിന്ന് അദ്ദേഹം തിരുതമത്സ്യം കൊണ്ടുപോയി ഡൽഹിയിൽ പല ഉന്നതർക്കും സമ്മാനിച്ചിരുന്നു എന്നൊരു ഗോസിപ്പ് രാഷ്ട്രീയ വൃത്തങ്ങളിൽ പ്രചരിച്ചിരുന്നു. ഇത്തരം ചായക്കുട്ടുകൾ ധാരാളം ചേർത്താണ് ടി.വി ജയിംസ് എം.പിയെ സൃഷ്ടിച്ചിരിക്കുന്നത്. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കെ.വി തോമസിൻ്റെ മകൻ ബിജു തോമസ് ഫെയ്സ്…

    Read More »
Back to top button
error: