KeralaNEWS

ആരുടേതാണ് കേരള ബ്ലാസ്റ്റേഴ്സ്

മികച്ച വിജയങ്ങളുമായി ആരാധകരെ ത്രില്ലടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോൾ ആരാധകരിൽ അധികം പേരും അറിയാതെ പോകുന്ന മറ്റൊരാൾ കൂടിയുണ്ട്.കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ ഉടമ നിഖിൽ ഭരദ്വാജ്.24 വയസ്സ് മാത്രമാണ് നിഖിലിന്റെ പ്രായം.കേരള ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ ഡയറക്ടർ ആണ് നിഖിൽ ഭരദ്വാജ്.അല്ലെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ ഉടമ പ്രസാദ് നിമ്മഗഡയുടെ മകൻ.(ചിരഞ്ജീവി,നാഗാർജുന,അല്ലു അരവിന്ദ്,നിമഗ്‌ദ പ്രസാദ് തുടങ്ങിയവരാണ് ബ്ലാസ്റ്റേഴ്സിന്റെ മറ്റ് ഓഹരി ഉടമകൾ)

 

2020-ലാണ്  ഇദ്ദേഹം ടീമിന്റെ ചുമതലകൾ ഏറ്റെടുക്കുന്നത്.കഴിഞ്ഞ സീസൺ തീർച്ചയായും നിഖിലിനു ഒരു ലേണിങ്‌ എക്സ്പീരിയൻസ് ആയിരുന്നു.ദിവസേന ഓൺലൈൻ മീറ്റിംഗുകൾ നടത്തിയും  കോവിഡ് പ്രതിസന്ധിയുടെ കാലത്തും ആക്റ്റീവ് ആയിരുന്നു നിഖിൽ.ടീമിന്റെ റിക്രൂട്ട്മെന്റുകൾ നിഖിലിന്റെ കൂടി സൂക്ഷ്മ നിരീക്ഷണത്തിൽ ആണ് നടന്നു കൊണ്ടിരിക്കുന്നത്.ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ എത്തിയ പല യുവ താരങ്ങളുമായും കരാറിൽ എത്തുന്നതിനു മുമ്പ് ടീമിന്റെ വ്യക്തമായ ഭാവി പദ്ധതികൾ അവതരിപ്പിച്ചു ബോധ്യപ്പെടുത്തി ടീമിൽ എത്തിച്ചതും,നിഷു കുമാറിനെ പോലെയുള്ള താരങ്ങളെ ബെംഗളൂരു എഫ്സി പോലെയുള്ള ഒരു ക്ലബ്‌ വിട്ടു പോരാൻ പ്രേരിപ്പിച്ചതും നിഖിലിന്റെ ഇടപെടലുകൾ ആയിരുന്നു.

 

ടീമിനെ ഒരു പ്രൊഫഷണൽ നിലവാരത്തിൽ എത്തിക്കുന്നതിനായി മുന്നിൽ നിന്നും പ്രവർത്തിക്കുന്നതും നിഖിൽ ഭരദ്വാജ് തന്നെയാണ്.
സഹൽ അബ്ദുൽ സമദ് ഉൾപ്പടെയുള്ള മലയാളി താരങ്ങളുടെയും മറ്റു ഇന്ത്യൻ താരങ്ങളുടെയും ദീർഘകാല കരാറിനു പിന്നിലും സ്പോർട്ടിങ് ഡയറക്ടറിനൊപ്പം നിഖിൽ ഭരദ്വാജിന്റെയും ദീർഘവീക്ഷണമുണ്ട്.പ്രൊഫെഷനലിസം ടീമിന്റെ ഓരോ മേഖലയിലും കൊണ്ടു വരുന്നതിനായി വ്യക്തമായ പദ്ധതികളാണ് അദ്ദേഹത്തിനുള്ളത്.

 

സിങ്കപ്പൂരിലെ UWC ഇന്റർനാഷണൽ സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭാസം പൂർത്തിയാക്കിയ നിഖിൽ അമേരിക്കയിലെ സതേൺ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്നും ഇക്കണോമിക്സിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദം നേടിയിട്ടുണ്ട്.

 

ഉന്നത പഠനത്തിനു ശേഷം തങ്ങളുടെ തന്നെ ബിസിനസ്സ് സംരംഭങ്ങൾ ആയ MAA ടിവിയിലും MYLAN ലബോറട്ടറീസിലും EY ട്രാൻസാക്ഷൻ അഡ്വൈസറി സർവിസസിലും നിഖിൽ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്.തെലുങ്കാനയിലെ മാഗ്നം സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പങ്കാളിത്തം.

 

2014 മെയ് 24 നാണ് ക്ലബ്ബ് സ്ഥാപിതമായത്. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട്.ആദ്യകാലത്ത് സച്ചിൻ തെണ്ടുൽക്കർ ഉൾപ്പടെയുള്ളവർ ക്ലബിന്റെ തലപ്പത്ത് ഉണ്ടായിരുന്നു.

കേരള ബ്ലാസ്‌റ്റേഴ്‌സ് തലപ്പത്ത് തന്നെ

 

കേരള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിനാണ് സാമൂഹ്യ മാധ്യമങ്ങളില്‍ കൂടുതല്‍ ആരാധകരുള്ളത്. 4.73 മില്യനാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക പിന്തുണ.രണ്ട് തവണ ഐഎസ് ഫൈനല്‍ കളിച്ചെങ്കിലും ഇതുവരെ കപ്പടിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിട്ടില്ല.ഇത്തവണ കരുത്തുറ്റ ടീമുമായാണ് ബ്ലാസ്റ്റേഴ്‌സ് വരുന്നത്.മികച്ച വിദേശ താരനിര ബ്ലാസ്റ്റേഴ്‌സിനുണ്ട്. മഞ്ഞപ്പട ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ആരാധക കൂട്ടായ്മയാണ്.ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കാണാന്‍ പലപ്പോഴും ഗാലറി നിറഞ്ഞ് ആരാധകര്‍ എത്താറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം 1.73 മില്യണ്‍ ആരാധകരാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്.

Back to top button
error: