KeralaNEWS

നിയന്ത്രണം വിട്ട കാർ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു, ഭിത്തിയോട് ചേർത്ത് വച്ച് കാറിടിച്ച സ്ത്രീയും പുരുഷനും ദാരുണാന്ത്യം

ങ്ങനാശേരി: തുരുത്തി എം.സി റോഡിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറുപ്പിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒപ്പമുണ്ടായിരുന്ന സ്ത്രീ തുടർന്നും മരിച്ചു. അപകടത്തിൽ മരിച്ച രണ്ടു പേരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുവരുടെയും മൃതദേഹങ്ങൾ അത്യാഹിത വിഭാഗത്തിൽ നിന്നും മോർച്ചറിയിലേയ്ക്കു മാറ്റി.

ഇന്ന് (ഞായർ) ഉച്ചയ്ക്ക് 2.50 ന് തുരുത്തി പുന്നമൂട് ജംഗ്ഷനിലായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും അമിത വേഗത്തിൽ എത്തിയ കാർ, കോട്ടയം ഭാഗത്തു നിന്നും വന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാത്തതിൽ സ്‌കൂട്ടറുമായി നിരങ്ങി നീങ്ങിയ കാർ സമീപത്തെ ചായക്കടയിൽ ഇടിച്ചാണ് നിന്നത്. കാർ നിരങ്ങി നീങ്ങുമ്പോഴെല്ലാം യാത്രക്കാരായ സ്ത്രീയും പുരുഷനും കാറിനും സ്കൂട്ടറിനും ഇടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

Signature-ad

അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ ഇതുവഴി എത്തിയ വാഹനത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. സ്‌കൂട്ടർ ഓടിച്ച ആൾക്ക് അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. വിവരം അറിഞ്ഞ് ചങ്ങനാശേരി, ചിങ്ങവനം പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഞായറാഴ്ചയായതിനാൽ റോഡിൽ തിരക്കില്ലാതിരുന്നു. മാത്രമല്ല ഹോട്ടൽ അടച്ചിരുന്നു. ഇതു കൊണ്ട് കൂടുതൽ ആളുകൾ അപകടത്തിൽ പെട്ടില്ല.

Back to top button
error: