കണ്ണൂർ: രാവിലെ നടക്കാനിറങ്ങിയ വയോധികന്‍ കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചു.കണ്ണൂര്‍ കോളയാട് കറ്റിയാട് കണിയാംപടിയിലെ പുത്തലത്താന്‍ ഗോവിന്ദനാണ് (98) മരിച്ചത്.
ഇന്നു പുലര്‍ച്ച 6 മണിയോടെയായിരുന്നു സംഭവം.വീടിനു സമീപത്തെ റോഡില്‍ നടക്കാനിറങ്ങിയ ഗോവിന്ദനെ കാട്ടുപോത്ത് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടർന്ന് സാരമായി പരിക്കേറ്റ ഗോവിന്ദനെ തലശ്ശേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.