Month: March 2022
-
Kerala
ഹംപി:അതിസമ്പന്നതയിൽ നിന്ന് ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തിയ സാമ്രാജ്യ തലസ്ഥാനം
ഉത്തര കർണ്ണാടകയിലെ ബെല്ലാരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് ഹംപി. പ്രാചീന ഇന്ത്യയിലെ പ്രശസ്തമായ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഇത്. ഇന്ന് ഹംപിയിൽ അവശേഷിക്കുന്നത് ഒരുകാലത്ത് അതിസമ്പന്നമായിരുന്ന ഒരു സാമ്രാജ്യത്തിന്റെ, സംസ്കാരത്തിന്റെ അവശേഷിപ്പുകൾ മാത്രമാണ്. തുംഗഭദ്ര നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഹംപിക്ക് ആ പേര് ലഭിച്ചത് തുംഗഭദ്രയുടെ പുരാതന നാമമായിരുന്ന ‘പമ്പ’യിൽ നിന്നാണ്. 1336 ൽ സ്ഥാപിക്കപ്പെട്ടെന്ന് കരുതുന്ന ഈ നഗരം അതിന്റെ ഭൂപ്രകൃതി കൊണ്ടുതന്നെ സവിശേഷമാർന്നതാണ്. കൂറ്റൻ പാറക്കല്ലുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഹംപി, കോട്ട മതിലുകളാൽ മാത്രമല്ല, സവിശേഷമായ ഭൂപ്രകൃതി കൊണ്ടും ശത്രുസൈന്യങ്ങൾക്ക് അപ്രാപ്യമായിരുന്നു. 1500-1529 കാലഘട്ടത്തിൽ, കൃഷ്ണദേവരായരുടെ ഭരണകാലത്ത്, ഹംപി ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ വാണിജ്യനഗരമായിരുന്നത്രെ! ബീജിങ്ങിനു തൊട്ടുപിന്നിൽ നിൽക്കുന്ന മഹാനഗരം. ശക്തനും ബുദ്ധിമാനും കലാഹൃദയത്തിനുടമയുമായിരുന്ന കൃഷ്ണദേവരായർക്ക് കീഴിൽ ഹംപി അതിന്റെ പ്രൗഢിയുടെ ഔന്നത്യത്തിലെത്തി. തദ്ദേശീയരായ കച്ചവടക്കാർ മാത്രമല്ല, പോർച്ചുഗീസുകാരും മറ്റു യൂറോപ്യൻ വ്യാപാരികളും ഹംപിയുടെ വ്യാപാരകേന്ദ്രങ്ങൾ തേടിയെത്തിയിരുന്നു. ഹംപിയുടെ വഴിയോര വിൽപ്പനശാലകളിൽ സ്വർണ്ണം…
Read More » -
Kerala
ആറന്മുളയിൽ ഇനി മൂന്നുനില ഹൈടെക് പോലീസ് സ്റ്റേഷന്‍ ; കേരളത്തിൽ ആദ്യത്തേത്
ആറന്മുളയിലെ പുതിയ ഹൈടെക് പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.2018ലെ പ്രളയത്തില്‍ പഴയ സ്റ്റേഷന് നാശനഷ്ടങ്ങളുണ്ടായതോടെയാണ് പുതിയ സ്റ്റേഷൻ നിർമ്മിക്കാൻ തീരുമാനിച്ചത്.ഇതിനായി 3 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.2020 ആഗസ്റ്റ് മാസത്തിലായിരുന്നു ശിലാസ്ഥാപനം.ശിലാസ്ഥാപനം നടത്തി 18 മാസത്തിനുള്ളില്‍ പൊതുമരാമത്ത് വകുപ്പ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി. അത്യാധുനിക സൗകര്യങ്ങളോടെ പാര്‍ക്കിംഗ് ഉള്‍പ്പെടെ 12,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്നു നിലയിലാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.താഴത്തെ നിലയില്‍ വാഹന പാര്‍ക്കിംഗ് സൗകര്യവും മുതിര്‍ന്ന പൗരന്മാര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും വനിതകള്‍ക്കുമുള്ള വിശ്രമ മുറികളും ഉണ്ട്.സന്ദര്‍ശകര്‍ക്കുള്ള ഇരിപ്പിടം, ഫ്രണ്ട് ഓഫീസ്, റിക്കോര്‍ഡ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, പൊലീസ് ഉദ്യോഗസ്ഥരുടെ ഓഫീസ് റൂമുകള്‍ എന്നിവയും സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ ഭാഗമാണ്. ഭാവിയില്‍ സ്‌റ്റേഷന്‍ സോളാര്‍ ഊര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.ശിശു സൗഹൃദ-ഭിന്നശേഷി സൗഹൃദ പോലീസ് സ്റ്റേഷനാണിത്.
Read More » -
Kerala
പാലസ്തീനിലെ ഇന്ത്യൻ അംബാസഡർ മരിച്ച നിലയിൽ; അന്വേഷണത്തിന് ഉത്തരവിട്ട് പാലസ്തീൻ സർക്കാർ
രാമല്ല: പാലസ്തീനിലെ ഇന്ത്യൻ അംബാസഡർ മുകുൾ ആര്യയെ മരിച്ച നിലയിൽ കണ്ടെത്തി.രാമല്ലയിലെ എംബസി ആസ്ഥാനത്താണ് മൃതദേഹം കണ്ടെത്തിയത്.മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.സംഭവത്തിൽ പാലസ്തീൻ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതേസമയം മുകുൾ ആര്യയുടെ വിയോഗത്തിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അതീവ ദുഖം രേഖപ്പെടുത്തി.
Read More » -
Kerala
ജോയ്സി: ജനപ്രിയ എഴുത്തിന്റെ നാല് പതിറ്റാണ്ട്
കൃത്യം എഴുപതു വർഷം മുൻപാണ് മലയാള നോവലിൻ്റെ ഭാവുകത്വ ചരിത്രത്തെ നെടുകെ പിളർന്ന ജനപ്രിയ നോവൽ പ്രസ്ഥാനത്തിന് ഇണപ്രാവുകൾ എന്ന രചനയിലൂടെ മുട്ടത്തു വർക്കി തുടക്കമിടുന്നത്. വായനയിലെ വർഗ, ലിംഗ സമരങ്ങളെ സമൂലം പുനർനിർണയിച്ച നൂറ്റമ്പതോളം നോവലുകളിലൂടെ മാത്രമല്ല വർക്കി ആധുനിക മലയാള ഭാവനയിലെ കൾട്ട് ഫിഗറായി മാറിയത്.മലയാള സിനിമയുടെ എക്കാലത്തെയും ജനപ്രിയസൃഷ്ടികൾ മുപ്പതിലധികം വർക്കിയുടെ തിരക്കഥകളിൽ പിറന്നു. 1950-80 കാലത്ത് മലയാളിയുടെ നോവൽ വായനയുടെ ഒരു പകുതി ലോകം മുട്ടത്തു വർക്കിയാണ് ഭരിച്ചത്. അതേസമയം ജനപ്രിയ വാരികകൾ 20 ലക്ഷം കോപ്പികൾ വരെ അച്ചടിച്ച 1985- 95 കാലത്ത് മുട്ടത്തു വർക്കിയുടെ(1987-ലായിരുന്നു മുട്ടത്തു വർക്കിയുടെ മരണം) പ്രഭാവം പ്രത്യക്ഷമായി ഉണ്ടായിരുന്നുമില്ല.കാനം ഇ.ജെ യുടെ സുവർണ കാലവും അസ്തമിച്ചിരുന്നു. മാത്യു മറ്റമായിരുന്നു അക്കാലത്തെ താരം.കോട്ടയം പുഷ്പനാഥിൻ്റെ പിന്മുറക്കാരായി തോമസ് ടി. അമ്പാട്ടും ബാറ്റൺ ബോസും ഉയർന്നു വന്നതും ഇക്കാലത്താണ്. മനോരമ, മനോരാജ്യം,മംഗളം പൗരധ്വനി, ജനനി, ചെമ്പകം,സഖി, മാമാങ്കം ….കോട്ടയം വാരികകളിൽ ചിറകുവിരിച്ചു…
Read More » -
Kerala
കാഴ്ചയുടെ പാൽക്കടലായി ദൂത് സാഗർ വെള്ളച്ചാട്ടം
ചെങ്കുത്തായ പാറക്കെട്ടുകള്‍ക്കിടയിലൂടെ പാൽക്കടൽ (ദൂത് സാഗർ) പോലെ വെള്ളം കുത്തൊഴുകി വന്ന് ആയിരത്തോളം അടി താഴ്ചയിലേക്ക് നിലം പതിക്കുന്നത് കാണാന്‍ പതിനിയിരക്കണക്കിന് സഞ്ചാരികള്‍ ദിവസവും എത്താറുള്ള ഒരു സ്ഥലമാണ് ദൂത് സാഗർ.ഗോവയുടെ തലസ്ഥാനമായ പനാജിയില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെയായി കര്‍ണടക – ഗോവ അതിര്‍ത്തിയിലാണ് വിസ്മയകരമായ ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.മഴക്കാലം കഴിഞ്ഞല്ലോ എന്നോര്‍ത്ത് സങ്കടപ്പെടുകയൊന്നും വേണ്ട.എപ്പോൾ ചെന്നാലും അവിടെ വെള്ളച്ചാട്ടം കാണാം.ഇത് കൊങ്കണിന്റെ മാത്രം പ്രത്യേകതയാണ്. ഭഗവാൻ മഹാവീർ വന്യജീവി സങ്കേതത്തിലാണ് ഈ വെള്ളച്ചാട്ടത്തിന്റെ സ്ഥാനം.മാഡ്ഗാവോൺ – ബെൽഗാം റെയിൽപാത കടന്നുപോകുന്നത് ഈ വെള്ളച്ചാട്ടത്തിന് സമീപത്തുകൂടിയാണ്. അതിനാൽ ഈ പാതയിലൂടെ യാത്ര ചെയ്താൽ ധൂത് സാഗർ വെള്ളച്ചാട്ടത്തിന്റെ മനോഹരദൃശ്യം കാണാം. ഇന്ത്യയിലെ ഏറ്റവും സുന്ദരമായ വെളളച്ചാട്ടം ഏതാണെന്നു ചോദിച്ചാൽ അത് മഴക്കാലത്ത് പാൽക്കടലാവുന്ന ദൂധ്‌സാഗർ തന്നെയാണെന്ന് നിസ്സംശയം പറയാം.തെക്കൻ ഗോവയിൽ കർണ്ണാടക അതിർത്തിയോടു ചേർന്ന് ഭഗവൻമഹാവീർ വന്യജീവി സങ്കേതത്തിലാണ് 1017 അടി ഉയരമുള്ള ഈ പാലൊഴുക്കുന്ന…
Read More » -
Kerala
ബീറ്റ്റൂട്ട് പച്ചടിയുടെ ഗുണങ്ങൾ, ഉണ്ടാക്കുന്ന വിധം
പച്ചടിയെപ്പറ്റി മലയാളികളോട് പറയേണ്ട യാതൊരു ആവശ്യവും ഇല്ല.എങ്കിലും പറയുകയാണ് പച്ചടി വയ്ക്കുമ്പോൾ അത് ബീറ്റ്‌റൂട്ട് പച്ചടി തന്നെ വയ്ക്കുക.ബീറ്റ്റൂട്ട് ആണെങ്കിൽ നൈട്രേറ്റിന്റെ കലവറ.ഓരോ രക്തക്കുഴലിനെയും വികസിപ്പിക്കുന്ന, സ്ട്രോക്കിനെ തടയുന്ന രക്തയോട്ടം കൂട്ടുന്ന നൈട്രേറ്റ് അടങ്ങിയ പച്ചടിയാണ് ഓണം പോലെയുള്ള വിഭവസമൃദ്ധമായ സദ്യയിൽ ബിപിയുടെ കാര്യം കൈകാര്യം ചെയ്യുന്നത്.രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ഏറെയുണ്ട് പച്ചടിയിൽ.ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ കടുകാണ് മറ്റൊരു വീരൻ. കടുക് അരച്ചു ചേർക്കുന്ന പച്ചടിയിൽനിന്നു ഗുണങ്ങൾ ഒന്നും ചോർന്നുപോവില്ല എന്നുമാത്രമല്ല, ആരോഗ്യപരമായി വച്ചടി വച്ചടി കയറ്റവും നിങ്ങൾക്ക് അനുഭവപ്പെടും.ബീറ്റ്റൂട്ട് പച്ചടി ഉണ്ടാക്കുന്ന വിധം. ചേരുവകള്‍ ചെറുതായി ചീകിയ ബീറ്റ്റൂട്ട് – 2 കപ്പ് പച്ചമുളക് – 4 എണ്ണം തിരുമ്മിയ തേങ്ങ – 1 കപ്പ് ഉള്ളി (ചെറുത്) – 4 എണ്ണം കടുക് – 1 ടീ സ്പൂണ്‍ കട്ട തൈര് – 1 കപ്പ് പഞ്ചസാര – ½ സ്പൂണ്‍ വറ്റല്‍ മുളക് – 4 എണ്ണം കടുക്…
Read More » -
Kerala
പടത്തിക്കോര അഥവാ ഗോല്‍ഫിഷ്; ലോകത്തിലെ ഏറ്റവും വിലയേറിയ കടൽ മത്സ്യങ്ങളിൽ ഒന്ന്
ആറാട്ടുപുഴ കള്ളിക്കാട് സ്വദേശി വിനോദിന്റെ “പൊന്നുതമ്പുരാന്‍” വള്ളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് പൊന്നു തമ്പുരാൻ കനിഞ്ഞ് പടത്തിക്കോരയെന്ന വിപണിയില്‍ വന്‍വിലയുള്ള മീന്‍ ലഭിച്ചത് കേരളത്തിൽ കഴിഞ്ഞയിടയ്ക്ക് വാർത്തയായിരുന്നു. മീന്‍പിടിത്തം കഴിഞ്ഞ് കായംകുളം തുറമുഖത്തേക്കു മടങ്ങുമ്പോഴാണ് വള്ളത്തിലുണ്ടായിരുന്ന ഗിരീഷും ഗോപനും ചത്തതുപോലെ കിടക്കുന്ന, അത്രയ്ക്ക് പരിചയമില്ലാത്ത ഒരു മീനിനെ കാണുന്നത്.കൗതുകം കൊണ്ട് പെട്ടെന്ന് ചാടിയിറങ്ങി പിടിക്കാന്‍ നോക്കിയപ്പോള്‍ മീന്‍ വഴുതിപ്പോയി.അതോടെ അവർക്ക് വാശിയായി. കുതറി നീന്താന്‍ ശ്രമിച്ച മീനിനെ ഏറെ പണിപ്പെട്ടാണ് ഇവര്‍ വള്ളത്തിലെത്തിച്ചത്. തൂക്കിനോക്കിയപ്പോള്‍ 20 കിലോ ഭാരം.മീന്‍ ഏതെന്നോ വിലവിവരമോ അറിയാതിരുന്ന ഇവര്‍ അപ്പോള്‍ത്തന്നെ ‘കേരളത്തിന്റെ സൈന്യം’ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലിട്ടു.ഇങ്ങനെയാണ് പടത്തിക്കോര അഥവാ മെഡിസിനല്‍ കോര എന്നൊക്കെ അറിയപ്പെടുന്ന, വലിയ വില കിട്ടുന്ന മീനാണ് അതെന്ന് അവർ മനസ്സിലാക്കിയത്.തുടര്‍ന്ന് നീണ്ടകരയിലെത്തിച്ച് ലേലം ചെയ്തപ്പോൾ മീനിന് ലഭിച്ചത് അരലക്ഷത്തിലേറെ രൂപ !! പടത്തിക്കോര (ഗോല്‍ഫിഷ്), അഥവാ മെഡിസിനല്‍ കോര എന്നൊക്കെ അറിയപ്പെടുന്ന മീൻ മുഖ്യമായും ഔഷധനിര്‍മാണത്തിനാണ് ഉപയോഗിക്കുന്നത്.അതിനാൽ ഇതിന്റെ മൂല്യവും വളരെ വലുതാണ്.ഇതിന്റെ മാംസത്തിനും രുചിയുണ്ട്.ഈ…
Read More » -
Crime
സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം; കണ്ണൂര്‍ പഴയങ്ങാടിയില്‍ യുവാവ് കൊല്ലപ്പെട്ടു
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടിയില്‍ സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ഉണ്ടായ മര്‍ദ്ദനത്തില്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു. വേങ്ങര സ്വദേശി പുതിയപുരയില്‍ വിപിന്‍ ( 32) ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ വിനോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വാക്കുതര്‍ക്കത്തിനിടെ മര്‍ദനമേറ്റ വിപിന്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Read More » -
Kerala
നേരംപോക്കിന് കൊറിക്കുന്ന കപ്പലണ്ടി ആളത്ര നിസ്സാരക്കാരനല്ല; അറിയാം നിലക്കടലയുടെ ഗുണങ്ങൾ
ഗർഭിണികൾ ഗർഭധാരണത്തിന്റെ പ്രാരംഭദശയിൽ നിലക്കടല കഴിച്ചാൽ ജനന വൈകല്യങ്ങൾ കുറയുമെന്ന് ” ജേർണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ” റിപ്പോർട്ട് ചെയ്തിട്ടൂണ്ട് മാംസത്തിലും മുട്ടയിലുമുള്ളതിനേക്കാൾ പ്രോട്ടീൻ നിലക്കടലയിലുണ്ട്.പാലിനൊപ്പം നിലക്കടല കഴിച്ചാൽ ആവശ്യമുള്ള മിക്കവാറും അമിനോ അംളങ്ങൾ ശരീരത്തിനു ലഭിക്കും.നൂറു ഗ്രാം നിലക്കടലയിൽ പ്രോട്ടീൻ (23 ശതമാനം), കൊഴുപ്പ് (40.1 ശതമാനം), ധാതുക്കൾ (2.4 ശതമാനം), കാർബോഹൈഡ്രേറ്റുകൾ (26.1 ശതമാനം), ഭക്ഷ്യനാരുകൾ (3.1 ശതമാനം) എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്.350 മില്ലീ ഗ്രാം ഫോസ്ഫറസും, 90 മില്ലിഗ്രാം കാത്സ്യവും, 2.8 മില്ലിഗ്രാം ഇരുമ്പും, 261.4 മില്ലിഗ്രാം വിറ്റാമിൻ ഇ യും ചെറിയ തോതിൽ ബി – ഗ്രൂപ്പ് ജീവകങ്ങളും, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, കോപ്പർ എന്നിവയും 100 ഗ്രാം നിലക്കടലയിലുണ്ടാവും. ഹീമോഫീലിയ, കാപ്പിലറി ഞരമ്പുകൾ പൊട്ടുന്നതിലൂടെ ഉണ്ടാകുന്ന മൂക്കിലെ രക്തസ്രാവം,അമിതാർത്തവം എന്നിവയുള്ളപ്പോൾ നിലക്കടലയോ നിലക്കടലയുൽപ്പന്നങ്ങളോ കഴിക്കുന്നത് നല്ലതാണെന്ന് ബ്രിട്ടനിൽ നടന്ന ഒരു പഠനം പറയുന്നു. പ്രമേഹ രോഗികൾ ദിവസവും ഒരു പിടി നിലക്കടല കഴിച്ചാൽ പോഷകന്യൂനത ഒഴിയവാക്കാം.മോണയുടെയും പല്ലിന്റെയും ബലക്ഷയം, പല്ലിന്റെ ഇനാമൽ നഷടപ്പെടൽ എന്നിവ മാറാൻ നിലക്കടൽ ഒരു നുള്ള് ഉപ്പ് ചേർത്ത് കഴിച്ചാൽ…
Read More » -
Kerala
മോൻസണിനേപ്പോലുള്ള പുരാവസ്തു കച്ചവടക്കാരേക്കാൾ വലിയ തട്ടിപ്പുവീരന്മാർ നമ്മുടെ വഴിയോരങ്ങളിലുണ്ട്;സൂക്ഷിച്ചാൽ ദുഖിക്കേണ്ട
കാട്ടിലെ വിളയാടി നടന്ന മയിലെ വലയില്ലാമെ പിടിത്ത്, തീരും തിനയും കൊടുത്ത്, നീരും നെരുപ്പും കൊടുത്ത്, പാസം നേസം കൊടുത്ത്, ഊരറിയാമല്‍ ഉലകറിയാമല്‍ അന്പ്ക്ക് പിന്‍പേ അന്പ് പെടാമെ വെട്ടി കണ്ടം തുണ്ടമാ വെട്ടി, കലത്തിപോട്ടി വാറ്റി ഉണ്ടാക്കി ഇത് ശുദ്ധമായ മയിലെണ്ണൈ..…കേട്ടിട്ടില്ലേ... പണ്ടുകാലത്ത് നമ്മുടെ വഴിയോരങ്ങളിൽ പതിവായിരുന്നു ഇത്. വഴിയോരങ്ങളിൽ പച്ചമരുന്നും തൈലവും മറ്റും വിറ്റ് ആളുകളെ പറ്റിക്കുന്ന സംഘങ്ങൾ ഇന്നുമുണ്ട്. അവരുടെ വലയിൽ കുരുങ്ങി പത്തും അമ്പതും രൂപ ദക്ഷിണ കൊടുത്തു”മരുന്ന്” വാങ്ങി ഉപയോഗിക്കുന്നവരെ ഇന്നും നമുക്ക് കാണാൻ സാധിക്കും.അഞ്ചോ പത്തോ ലക്ഷം രൂപ നല്കി മോൻസണിനെപ്പോലുള്ള വൻ തട്ടിപ്പുകാർക്ക് നിന്നുകൊടുക്കുന്ന വിദ്യാസമ്പന്നർ ഇന്നും നമ്മുടെ സമൂഹത്തിൽ ഉള്ളപ്പോൾ ഇതൊക്കെയെന്ത്, അല്ലേ..? ഭാവനാവിലാസങ്ങൾ കൊണ്ട് സമ്പന്നർ ആണ് ഇത്തരം തട്ടിപ്പുകാർ.കൈയ്യിൽ കിട്ടുന്ന എന്തും കൊണ്ട് അവര് വിദ്യാസമ്പന്നർ എന്നവകാശപ്പെടുന്നവരെപ്പോലും വളരെ എളുപ്പം വലയിലാക്കുന്നു.കബളിക്കപ്പെട്ടതിനുശേഷം മാത്രമേ അവർ പോലും ഇതിനെപ്പറ്റി ചിന്തിക്കൂ.അപ്പോഴേക്കും പുതിയ ഇനം തട്ടിപ്പുമായി അടുത്ത കൂട്ടർ രംഗപ്രവേശം…
Read More »