KeralaNEWS

ബീറ്റ്റൂട്ട് പച്ചടിയുടെ ഗുണങ്ങൾ, ഉണ്ടാക്കുന്ന വിധം

ച്ചടിയെപ്പറ്റി മലയാളികളോട് പറയേണ്ട യാതൊരു ആവശ്യവും ഇല്ല.എങ്കിലും പറയുകയാണ് പച്ചടി വയ്ക്കുമ്പോൾ അത് ബീറ്റ്‌റൂട്ട് പച്ചടി തന്നെ വയ്ക്കുക.ബീറ്റ്റൂട്ട് ആണെങ്കിൽ നൈട്രേറ്റിന്റെ കലവറ.ഓരോ രക്തക്കുഴലിനെയും വികസിപ്പിക്കുന്ന, സ്ട്രോക്കിനെ തടയുന്ന രക്തയോട്ടം കൂട്ടുന്ന നൈട്രേറ്റ് അടങ്ങിയ പച്ചടിയാണ് ഓണം പോലെയുള്ള വിഭവസമൃദ്ധമായ സദ്യയിൽ ബിപിയുടെ കാര്യം കൈകാര്യം ചെയ്യുന്നത്.രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ഏറെയുണ്ട് പച്ചടിയിൽ.ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ കടുകാണ് മറ്റൊരു വീരൻ. കടുക് അരച്ചു ചേർക്കുന്ന പച്ചടിയിൽനിന്നു ഗുണങ്ങൾ ഒന്നും ചോർന്നുപോവില്ല എന്നുമാത്രമല്ല, ആരോഗ്യപരമായി വച്ചടി വച്ചടി കയറ്റവും നിങ്ങൾക്ക് അനുഭവപ്പെടും.ബീറ്റ്റൂട്ട് പച്ചടി ഉണ്ടാക്കുന്ന വിധം.

ചേരുവകള്‍

ചെറുതായി ചീകിയ ബീറ്റ്റൂട്ട്   –  2 കപ്പ്
പച്ചമുളക്  –  4 എണ്ണം
തിരുമ്മിയ തേങ്ങ  –   1 കപ്പ്
ഉള്ളി (ചെറുത്) – 4 എണ്ണം
കടുക്  – 1 ടീ സ്പൂണ്‍
കട്ട തൈര്  –  1 കപ്പ്
പഞ്ചസാര  – ½ സ്പൂണ്‍
വറ്റല്‍ മുളക്  – 4 എണ്ണം
കടുക് (താളിക്കാന്‍) വറ്റല്‍മുളക്, കറിവേപ്പില, എണ്ണ, ഉപ്പ്  –  ആവശ്യത്തിന്

Signature-ad

 

തയ്യാറാക്കുന്ന വിധം


ചീകിയ ബീറ്റ്റൂട്ട് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിയ്ക്കുക.വെള്ളം നല്ലതുപോലെ വറ്റണം. തേങ്ങ, പച്ചമുളക്, ഉള്ളി, കടുക്, കറിവേപ്പില ഇവ നല്ലതുപോലെ അരച്ച് ബീറ്റ്റൂട്ടില്‍ ചേര്‍ത്ത് ചൂടാക്കുക.തണുത്തശേഷം ഉടച്ച് തൈര് ചേര്‍ക്കുക.എണ്ണയില്‍ വറ്റല്‍ മുളക്, കടുക്, കറിവേപ്പില ഇവയിട്ട് താളിച്ച് ഇതിൽ ചേര്‍ക്കുക.

Back to top button
error: