ആറന്മുളയിലെ പുതിയ ഹൈടെക് പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.2018ലെ പ്രളയത്തില്‍ പഴയ സ്റ്റേഷന് നാശനഷ്ടങ്ങളുണ്ടായതോടെയാണ് പുതിയ സ്റ്റേഷൻ നിർമ്മിക്കാൻ തീരുമാനിച്ചത്.ഇതിനായി 3 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.2020 ആഗസ്റ്റ് മാസത്തിലായിരുന്നു ശിലാസ്ഥാപനം.ശിലാസ്ഥാപനം നടത്തി 18 മാസത്തിനുള്ളില്‍ പൊതുമരാമത്ത് വകുപ്പ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി.
അത്യാധുനിക സൗകര്യങ്ങളോടെ പാര്‍ക്കിംഗ് ഉള്‍പ്പെടെ 12,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്നു നിലയിലാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.താഴത്തെ നിലയില്‍ വാഹന പാര്‍ക്കിംഗ് സൗകര്യവും മുതിര്‍ന്ന പൗരന്മാര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും വനിതകള്‍ക്കുമുള്ള വിശ്രമ മുറികളും ഉണ്ട്.സന്ദര്‍ശകര്‍ക്കുള്ള ഇരിപ്പിടം, ഫ്രണ്ട് ഓഫീസ്, റിക്കോര്‍ഡ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, പൊലീസ് ഉദ്യോഗസ്ഥരുടെ ഓഫീസ് റൂമുകള്‍ എന്നിവയും സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ ഭാഗമാണ്. ഭാവിയില്‍ സ്‌റ്റേഷന്‍ സോളാര്‍ ഊര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.ശിശു സൗഹൃദ-ഭിന്നശേഷി സൗഹൃദ പോലീസ് സ്റ്റേഷനാണിത്.