ചെങ്കുത്തായ പാറക്കെട്ടുകള്‍ക്കിടയിലൂടെ പാൽക്കടൽ (ദൂത് സാഗർ) പോലെ വെള്ളം കുത്തൊഴുകി വന്ന് ആയിരത്തോളം അടി താഴ്ചയിലേക്ക് നിലം പതിക്കുന്നത് കാണാന്‍ പതിനിയിരക്കണക്കിന് സഞ്ചാരികള്‍ ദിവസവും എത്താറുള്ള ഒരു സ്ഥലമാണ് ദൂത് സാഗർ.ഗോവയുടെ തലസ്ഥാനമായ പനാജിയില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെയായി കര്‍ണടക – ഗോവ അതിര്‍ത്തിയിലാണ് വിസ്മയകരമായ ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.മഴക്കാലം കഴിഞ്ഞല്ലോ എന്നോര്‍ത്ത് സങ്കടപ്പെടുകയൊന്നും വേണ്ട.എപ്പോൾ ചെന്നാലും അവിടെ വെള്ളച്ചാട്ടം കാണാം.ഇത് കൊങ്കണിന്റെ മാത്രം പ്രത്യേകതയാണ്.
ഭഗവാൻ മഹാവീർ വന്യജീവി സങ്കേതത്തിലാണ് ഈ വെള്ളച്ചാട്ടത്തിന്റെ സ്ഥാനം.മാഡ്ഗാവോൺ – ബെൽഗാം റെയിൽപാത കടന്നുപോകുന്നത് ഈ വെള്ളച്ചാട്ടത്തിന് സമീപത്തുകൂടിയാണ്. അതിനാൽ ഈ പാതയിലൂടെ യാത്ര ചെയ്താൽ ധൂത് സാഗർ വെള്ളച്ചാട്ടത്തിന്റെ മനോഹരദൃശ്യം കാണാം.
ഇന്ത്യയിലെ ഏറ്റവും സുന്ദരമായ വെളളച്ചാട്ടം ഏതാണെന്നു ചോദിച്ചാൽ അത് മഴക്കാലത്ത് പാൽക്കടലാവുന്ന ദൂധ്സാഗർ തന്നെയാണെന്ന് നിസ്സംശയം പറയാം.തെക്കൻ ഗോവയിൽ കർണ്ണാടക അതിർത്തിയോടു ചേർന്ന് ഭഗവൻമഹാവീർ വന്യജീവി സങ്കേതത്തിലാണ് 1017 അടി ഉയരമുള്ള ഈ പാലൊഴുക്കുന്ന വെള്ളച്ചാട്ടം. കൊങ്കണിന്റെ അത്ഭുതം എന്നും ഇതിനെ വിശേഷിപ്പിക്കപ്പെടുന്നു. അതെ ശരിക്കും അത്ഭുതം തന്നെയാണ് ദൂത് സാഗര്‍.
മാണ്ഡോവി നദി വലിയൊരു പാറക്കെട്ടിൽ നിന്നും താഴേക്കു വീഴുമ്പോൾ ദൂത് സാഗര്‍ പിറക്കുന്നു.രാജ്യത്തെ ഏറ്റവും വലിയ നാലു വെള്ളച്ചാട്ടങ്ങളിലൊന്നാണ് ഇത്.നാലുതട്ടായി വീഴുന്ന വെള്ളച്ചാട്ടം അതിന്റെ പൂർണ്ണ ഭംഗി പ്രാപിക്കുക മഴക്കാലത്താണ്.ഗോവ ഭാഗത്ത് നിന്ന് കുലേം വഴിയും കർണ്ണാടക ഭാഗത്തു നിന്ന് കാസിൽ റോക്ക് വഴിയും റെയിൽ ലൈനിലൂടെ ഇവിടെ എത്താം.രണ്ടു വഴിയിലൂടെയും ഏകദേശം 15 കിലോമീറ്റർ ദൂരം ട്രക്ക് ചെയ്യണം.ദൂത് സാഗറിൽ ഒരു റെയിൽവെ സ്റ്റേഷനുണ്ടെങ്കിലും വണ്ടികൾക്ക് മിക്കതിനും ഇവിടെ സ്റ്റോപ്പില്ല.സ്റ്റേഷനടുത്തു തന്നെയാണ് വെള്ളച്ചാട്ടം.ദേശിയപാത 4A വഴിയും ഇവിടെ എത്താം.ഉയരത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ നാലാമതും ലോകത്തിൽ 227-ാമതുമാണ് ദൂത് സാഗറിന്റെ സ്ഥാനം.