Month: March 2022

  • LIFE

    ക്ലാസിക്കല്‍ ഫുട്ബാളിനെ മനസ്സില്‍ ധ്യാനിച്ച് ഒരു പെണ്‍കുട്ടി

    ഈ വനിതാദിനത്തില്‍ നേട്ടങ്ങളുടെ കളികളത്തിലേയ്ക്ക് പാറിപറയ്ക്കുന്ന ഒരു കൊച്ചു മിടുക്കിയെ പരിചയപ്പെടാം. . കുട്ടിക്കാലത്തെ പന്ത് കളി ഭ്രമത്തെ ജീവിത സ്വപ്നമാക്കി സ്പാനീഷ് ഭാഷ പഠിച്ച് യൂറോപ്യന്‍ കളിയുടെ നെറുകയില്‍ പറന്നുയരാന്‍ ശ്രമിക്കുന്ന കണ്ണൂര്‍ ജില്ലക്കാരി ജുഷ്ന ഷഹിന്‍ (26) ആണ് ഈ കൊച്ചു മിടുക്കി.  അങ്ങേയറ്റം സുരക്ഷാ ക്രമീകരണമുള്ള മെസ്സിയുടെ പരിശീലന ക്യാമ്പിലും ഫ്രഞ്ച് താരം ബെന്‍സമയുടെ വര്‍ത്താ സമ്മേളനത്തിലും പാരീസില്‍ അവളെത്തി. ഇവിടെ പ്രവേശനം ലഭിച്ച മുപ്പതോളം അക്രഡിറ്റഡ് മാധ്യമ പ്രവര്‍ത്തകരില്‍ ഒരേയൊരുഇന്ത്യക്കാരിയാണ് ജുഷ് ന ഷാഹിന്‍. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്ത്യാ- സ്പാനീഷ് കള്‍ച്ചറല്‍ പ്രൊഗ്രാമിന്റെ ഭാഗമായി രണ്ട് വര്‍ഷം മുമ്പ് സാപാനീഷ് ലാംഗ്വേജ് അസിസ്റ്റന്റായി സെലക്ഷന്‍ കിട്ടിയവരില്‍ ഏക മലയാളിയായപ്പോള്‍ തന്നെ ജുഷ്‌ന ശ്രദ്ധേയയായിരുന്നു. സ്‌പെയിലെത്തി ബാഴ്‌സ ക്ലബ്ബ് ആസ്ഥാനത്ത് പോയി മെസ്സിയെ കൂടിക്കാഴ്ച നടത്താന്‍ ബാഴ്‌സയുടെ ഔദ്യോഗിക ലറ്റര്‍ കവര്‍ നേടി കുറിപ്പ് നല്‍കിയപ്പോള്‍ തന്നെ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ അത് വാര്‍ത്തയായിരുന്നു. സ്വപ്നങ്ങള്‍ക്കനുസരിച്ച്…

    Read More »
  • Kerala

    തുടരന്വേഷണം ചോദ്യം ചെയ്ത് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ചോദ്യം ചെയ്ത് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.കൂടാതെ തുടരന്വേഷണത്തിന് അടുത്ത മാസം പതിനഞ്ചു വരെ ഹൈക്കോടതി സമയം അനുവദിക്കുകയും ചെയ്തു. വിചാരണ നീട്ടാനാണ് തുടരന്വേഷണമെന്നും ഇതു നിയമപരമല്ലെന്നുമാണ് ദിലീപ് വാദിച്ചത്. എന്നാല്‍ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടത്തുന്നതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

    Read More »
  • Kerala

    തീ പടർന്ന വീട്ടിൽ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർ മരിച്ചത് പൊള്ളലേറ്റല്ല

    തീ പടർന്ന വീട്ടിൽ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർ മരിച്ചത് പൊള്ളലേറ്റല്ല, മറിച്ച് പുക ശ്വസിച്ചാണെന്ന് ഫയർ ആന്റ് റെസ്ക്യു ഓഫിസർ നൗഷാദ്. പ്രാഥമിക പരിശോധനയിൽ ദുരൂഹമായൊന്നും കണ്ടെത്തിയിട്ടില്ല. ബൈക്കിൽ നിന്ന് തീ പടർന്നല്ല അപകടം ഉണ്ടായതെന്നും കണ്ടെത്തിയിട്ടുണ്ട്. മറിച്ച് ഷോർട്ട് സർക്യൂട്ടാകാമെന്നാണ് പ്രാഥമിക നി​ഗമനം. വീട്ടിനുള്ളിൽ പെട്ട്രോൾ മണ്ണെണ്ണ പോലുള്ള ഇന്ധനങ്ങളുടെ സാന്നിധ്യം നിലവിൽ കണ്ടെത്തിയിട്ടില്ല. മരിച്ചവരുടെ ആരുടെയും വസ്ത്രങ്ങൾ കത്തിയിട്ടില്ല. തീപിടുത്തം തുടങ്ങി 45 മിനിറ്റിനു ശേഷം ആണ് എല്ലാവരെയും പുറത്തെത്തിക്കാൻ ആയത്. എല്ലാ മുറിയിലും എസി ആയതിനാൽ പുക പുറത്ത് പോയില്ല. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ , എസി ഉൾപ്പെടെ എല്ലാം കത്തി നശിച്ചു.ഫോൺ വിളിച്ച ശേഷവും രണ്ടാമത്തെ മകന് പുറത്തേക്ക് വരാൻ കഴിയാത്തത് കടുത്ത പുക ശ്വസിച്ചതിനെത്തുടർന്നാണെന്നാണ് സംശയം തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഫൊറൻസിക് സംഘം വീട്ടിൽ പരിശോധന നടത്തുകയാണ്. വീടിന്റെ താഴത്തേയും മുകളിലെയും നിലയിലെ ഹാൾ പൂർണമായി കത്തി നശിച്ചു.ഫൊറൻസിക് റിപ്പോർട്ട് ലഭിച്ച…

    Read More »
  • Kerala

    പുതിനയില ജ്യൂസ് എങ്ങനെ തയ്യാറാക്കാം?

    ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് പുതിന     ലോകത്തെമ്പാടുമുള്ള പാചകരീതികളിൽ ഏറ്റവും വ്യാപകമായി ഉപയോഗിച്ചു വരുന്ന ഔഷധ സസ്യങ്ങളിലൊന്നാണ് പുതിന.പണ്ടുമുതൽക്കേ ഉപയോഗിച്ചുവരുന്ന ഈ ചെടിയ്ക്ക് എണ്ണമറ്റ ചികിത്സാ ഗുണങ്ങളാണുള്ളത്.അത്ഭുതകരമായ രോഗശാന്തി ഗുണങ്ങൾ കുടികൊള്ളുന്ന ഔഷധസസ്യങ്ങളിൽ ഒന്നായതുകൊണ്ടു തന്നെ പണ്ടുമുതലേ പുതിന ഇലകളെ ഒരു മൗത്ത് റിഫ്രെഷനറായും കണക്കാക്കി വരുന്നു. പ്രകൃതിദത്തമായ ശീതീകരണ ഗുണങ്ങളും അണുനാശിനി ഗുണങ്ങളും അടങ്ങിയിരിക്കുന്ന ഒന്നായ, ചെറിയ മധുരവും തീക്ഷ്ണമായ രുചിയുമുള്ള ഈ ചേരുവയ്ക്ക് നിങ്ങളുടെ ശരീരത്തിലെ മൂന്ന് ദോഷങ്ങളേയും ( വാതം, പിത്തം, കഫം) ശാന്തമാക്കാനുള്ള ഗുണങ്ങളുണ്ട്.പുതിനയിലയിലെ അതിശയകരമായ പോഷകങ്ങളും സുഗന്ധവുമെല്ലാം നമ്മുടെ വായിലെ ഉമിനീർ ഗ്രന്ഥികളെ സജീവമാക്കാൻ സഹായിക്കുന്നു.ഇത് നിങ്ങളുടെ ദഹന എൻസൈമുകളുടെ സ്രവത്തെ ഉത്തേജിപ്പിക്കുകയും ദഹന പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു. വയറുവേദനയെ ശമിപ്പിക്കാനും ദഹനക്കേട്, വയറുവീക്കം, പ്രകോപിപ്പിക്കുന്ന ഉപാപചയ പ്രവർത്തനങ്ങൾ എന്നിവ കുറയ്ക്കാനും സഹായിക്കുന്ന ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ, ഗുണങ്ങൾ പുതിനയിലുണ്ട്.കൂടാതെ, പുതിനയിലയിലെ മെന്തോളിൻ്റെ ഗുണങ്ങൾ വയറിളക്കത്തിൻ്റെ പ്രശ്നങ്ങളെ സുഖപ്പെടുത്തുകയും ഓക്കാനം, ചർദ്ധി…

    Read More »
  • Kerala

    രാജ്യസഭ തെരഞ്ഞെടുപ്പ്; ഇനി മത്സരിക്കാനില്ലെന്ന് എ കെ ആന്റണി

    തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത്  സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള കൂടിയാലോചനകൾ തുടങ്ങി.ഇനി മത്സരിക്കാനില്ലെന്ന് ആന്റണി വ്യക്തമാക്കിയതോടെ കോൺഗ്രസിൽ ഇപ്പോഴെ സീറ്റ് മോഹികളുടെ കൂട്ടയിടി ആരംഭിച്ചിട്ടുണ്ട്.എങ്കിലും പരിഗണനാ പട്ടികയില്‍ മുന്നിലുള്ളത് മുതിര്‍ന്ന നേതാക്കളായ മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇടതു ബന്ധം ഉപേക്ഷിച്ച്‌ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ചെറിയാന്‍ ഫിലിപ്പ്, വി എം സുധീരന്‍ തുടങ്ങിയവരുടെ പേരുകളാണ്.സി പി ജോണ്‍ താല്‍പ്പര്യം അറിയിച്ചു മുന്നണിക്കു കത്തു നല്‍കിയെങ്കിലും പരിഗണിക്കാനുള്ള സാധ്യത കുറവാണ്. യുഡിഎഫിനൊപ്പം 36 വര്‍ഷമായി അടിയുറച്ചു നിന്നിട്ടും പാര്‍ലമെന്ററി അവസരങ്ങള്‍ കിട്ടിയില്ലെന്നാണ് സിപി ജോണിന്റെ പരാതി. എല്‍ഡിഎഫിനു വിജയിക്കാനാകുന്ന 2 സീറ്റുകള്‍ സിപിഎമ്മും യുഡിഎഫിന്റെ ഒരു സീറ്റ് കോണ്‍ഗ്രസും ഏറ്റെടുക്കും എന്നു തന്നെയാണ് സൂചന.കോണ്‍ഗ്രസ് സീറ്റില്‍ യുവാക്കളെ പരിഗണിച്ചാല്‍ മുന്‍ എംഎല്‍എയും കെപിസിസി വൈസ് പ്രസിഡന്റുമായ വി ടി ബല്‍റാമിനും സാധ്യതയുണ്ട്.ഇടതു മുന്നണിയില്‍  എംപി.വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിലേക്കു വന്നപ്പോള്‍ നല്‍കിയ സീറ്റ് അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നു മകൻ ശ്രേയാംസ് കുമാറിനു കൈമാറുകയായിരുന്നു.എന്നാല്‍, നിയമസഭയില്‍…

    Read More »
  • Kerala

    വനിതാ ദിനത്തിൽ ഇന്ത്യയിലെ ഇന്നത്തെ ഏറ്റവും ശക്തമായ വനിതയെ പരിചയപ്പെടാം

    ഇന്ദിരാഗാന്ധിക്ക് ശേഷം വനിതകൾ ശക്തമായി ഭരണരംഗത്തേക്ക് കടന്നുവന്നത് നരേന്ദ്രമോദി ഭരണകാലത്താണ്.സുഷമ സ്വരാജ്, നിര്‍മല സീതാരാമന്‍, ഉമാ ഭാരതി,മനേക ഗാന്ധി, സ്മൃതി ഇറാനി, നജ്മ ഹെപ്തുള്ള… തുടങ്ങി നിരവധി ഉദാഹരണങ്ങൾ.ഒരേ സമയം കൂടുതല്‍ വനിതാ മന്ത്രിമാര്‍ (9) ഉണ്ടായിരുന്നതും മോദി സര്‍ക്കാറിലായിരുന്നു. മന്ത്രിമാരില്‍ ഏഴു പേര്‍ കാബിനറ്റ് പദവിയും വഹിച്ചു. പ്രതിരോധം (നിര്‍മ്മല സീതാരാമന്‍), വിദേശം (സുഷമ സ്വരാജ്) എന്നിവരായിരുന്നു ഇതിൽ പ്രധാനികൾ.      ഉമാഭാരതി, മനേക ഗാന്ധി, സ്മൃതി ഇറാനി, നജ്മ ഹെപ്തുള്ള, ഹര്‍സിംറത്ത് കൗര്‍ എന്നിവരായിരുന്നു കാബിനറ്റ് മന്ത്രിമാര്‍. അനുപ്രിയ പട്ടേലും കൃഷ്ണാ രാജും സഗ്വി  നിരഞ്ജനും വനിതാ സഹമന്ത്രിമാരായിരുന്നു.സ്പീക്കറും (സുമിത്ര മഹാജന്‍) വനിതയായിരുന്നു.ഇതിൽ ഏറ്റവും കൂടുതൽ ശോഭിച്ചത് തമിഴ്നാട്ടുകാരിയായ നിർമ്മല സീതാരാമൻ ആയിരുന്നു.അതിനാൽ തന്നെ രണ്ടാം മോദി സർക്കാറിൽ അവരെ കാത്തിരുന്നത് ധനമന്ത്രി സ്ഥാനമായിരുന്നു. നിർമ്മല സീതാരാമൻ   ഭാരതീയ ജനതാ പാർട്ടി നേതാവും പതിനേഴാമത് ലോക്സഭയിലെ ധന വകുപ്പ് മന്ത്രിയുമാണ് നിർമ്മല സീതാരാമൻ. ഫോബ്‌സ് മാസിക തയ്യാറാക്കിയ ലോകത്തെ ഏറ്റവും…

    Read More »
  • യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍,പഞ്ചാബില്‍ ആം ആദ്മി,ഗോവയിലും, ഉത്തരാ ഖണ്ഡിലും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ പോരാട്ടം, മണിപ്പൂരിൽ ബിജെ പി

      ന്യൂഡല്‍ഹി: വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ ദിശാസൂചികയായി വിശേഷിപ്പിക്കപ്പെടുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 403 സീറ്റുകളുള്ള യുപി നിയമസഭയില്‍ 202 ആണ് കേവല ഭൂരിപക്ഷം. 200ലധികം സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നും 140 സീറ്റുകളെങ്കിലും നേടി അഖിലേഷ് യാദവിന്റെ എസ്പി പ്രതിപക്ഷത്ത് വരുമെന്നും ഫലങ്ങള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസ് ഒറ്റയക്കം പോലും കടക്കില്ലെന്നാണ് സര്‍വ്വേഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ബിഎസ്പിക്ക് പ്രവചിക്കപ്പെടുന്നത് അഞ്ച് മുതല്‍ 24 വരെ സീറ്റുകള്‍ നേടാം. പഞ്ചാബില്‍ ആം ആദ്മി ഭൂരിപക്ഷം നേടുമെന്ന് ഏജന്‍സികള്‍ പറയുന്നു. 117 സീറ്റുകളുള്ള നിയമസഭയില്‍ 59 ആണ് കേവല ഭൂരിപക്ഷം. 56 മുതല്‍ 90 സീറ്റുകള്‍ വരെ എഎപി നേടിയേക്കും. കോണ്‍ഗ്രസ് 19 മുതല്‍ 33 സീറ്റുകള്‍ വരെ നേടാം. അകാലിദള്‍ സഖ്യം ഏഴ് മുതല്‍ 26 വരെ സീറ്റുകള്‍ നേടാനാണ് സാധ്യത. ബിജെപി രണ്ടക്കം കാണാനിടയില്ലെന്നും എന്‍ഡിവി ടിവി വിവിധ ഏജന്‍സികളെ ആശ്രയിച്ച്…

    Read More »
  • Kerala

    രാജ്യസഭാ തെരഞ്ഞെടുപ്പ്: പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സജീവം,മുല്ലപ്പള്ളി രാമചന്ദ്രന്‍, എംഎം ഹസ്സന്‍, ചെറിയാന്‍ ഫിലിപ്പ് എന്നിവരുടെ പേരുകള്‍ സജീവം

    രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സജീവമായി. മുന്‍ കേന്ദ്രമന്ത്രിയും കെപിസിസി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, ചെറിയാന്‍ ഫിലിപ്പ് എന്നിവരുടെ പേരുകള്‍ സജീവമായി പരിഗണനയിലുണ്ട്. യുവാക്കളെ പരിഗണിച്ചാല്‍ മുന്‍ എംഎല്‍എ വി ടി ബല്‍റാം, എം ലിജു എന്നിവര്‍ക്കാണ് സാധ്യത.സിപി ജോണിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇനി രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി ഇതിനകം അറിയിച്ചിട്ടുണ്ട്. മത്സരിക്കാനില്ലെന്ന തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നും ഇതുവരെ നല്‍കിയ അവസരങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നന്ദിയുണ്ടെന്നും എ കെ ആന്റണി പ്രതികരിച്ചു. കേരളമടക്കം ആറ് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 31 നാണ് നടക്കുന്നത്. കേരളത്തില്‍ നിന്നും മൂന്ന് എംപിമാരെയാണ് തെരഞ്ഞെടുക്കുക. 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. എകെ ആന്റണി (കോണ്‍ഗ്രസ്), സോമപ്രസാദ് (സിപിഐഎം), എംവി ശ്രേയസ് കുമാര്‍ (എല്‍ജെഡി) എന്നിവരുടെ ഒഴിവിലേക്കാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ്.  

    Read More »
  • NEWS

    അമ്മേ മാപ്പ്

    അജേഷ് മാത്യു മൂന്ന് ആൺ മക്കളെ പെറ്റു വളർത്തിയെങ്കിലും അനാഥയായി അന്ത്യശ്വാസം വലിച്ച ഒരമ്മയെക്കുറിച്ചുള്ള ഓർമ പങ്കിടുകയാണ് പ്രവാസിയായ എഴുത്തുകാരൻ ശ്രിലങ്കൻ സുഹൃത്ത് ആവശ്യപെട്ട പ്രകാരം ഞാൻ ചെല്ലുമ്പോൾ ഇന്ദ്രാണി വളരെ ദയനീയ അവസ്ഥയിലായിരുന്നു. ന്യുമോണിയ ബാധിച്ചു മരണാസന്നയായ ആ സ്ത്രീയെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. വിസ ഇല്ലാതെ ജോലി ചെയ്യുന്നതിനാൽ ആശുപത്രിയിൽ പോകാൻ പോലും കഴിയാത്ത വണ്ണം നിയമകുരുക്കിലും. എന്തെങ്കിലും വൈദ്യസഹായം കിട്ടിയില്ലെങ്കിൽ അവർ മരിച്ചു പോകുമെന്ന് കൂടി നിന്നിരുന്നവർ ഭയപെട്ടു. മൂന്നു ആൺ മക്കളുടെ മാതാവാണ് ഇന്ദ്രാണി എന്ന 55കാരി. ആൺ മക്കൾ, വിവാഹം കഴിഞ്ഞതോടെ അവരുടെ താൽപര്യപ്രകാരം അങ്ങോട്ടും ഇങ്ങോട്ടും മാറിയപ്പോൾ ഇന്ദ്രാണി വീട്ടിൽ ഒരു അധിക പറ്റായി. ഒറ്റപ്പെട്ടുപോയ അവർ ആ ഏകാന്തത മറി കടക്കാനാണ് വീട്ടു ജോലിക്കായി കടൽ കടന്നു വന്നത്‌. പോലീസിൽ അറിയിക്കാതെ വേറെ നിവർത്തിയില്ല. ഇവിടെ കിടന്നു മരിച്ചാൽ, കൂടി നിൽക്കുന്ന എല്ലാവരും ഉത്തരം പറയേണ്ടി വരും. ഇന്ദ്രാണി അവസാന നിമിഷങ്ങളിലാണെന്നു ചുറ്റും…

    Read More »
  • Kerala

    പ്രഭാത ഭക്ഷണത്തിന് ഏറ്റവും മികച്ചത് ഇഡ്ഡലി;പഞ്ഞിപോലെയുള്ള രാമശ്ശേരി ഇഡ്ഡലി ഉണ്ടാക്കാം

    രുചിയുടെ ഭൂപടത്തിൽ പാലക്കാടിനെ വേറിട്ട് അടയാളപ്പെടുത്തിയിരിക്കുന്ന ഇടമാണ് രാമശ്ശേരി.രുചിയിലും കൂട്ടിലും മാത്രമല്ല, രൂപത്തിൽ തന്നെ വ്യത്യസ്തമാണ് രാമശ്ശേരി ഇഡ്ഡലി കൈപ്പുണ്യം കൊണ്ടു മാത്രം ഭക്ഷണ പ്രേമികളെ കൊതിപ്പിക്കുന്ന രാമശ്ശേരി ഇഡ്ഡലിയുടെ വിശേഷങ്ങൾ… പാലക്കാട്-പൊള്ളാച്ചി റോഡിൽ എലപ്പുള്ളിയിൽനിന്ന് രണ്ട് കിലോമീറ്റർ മാറിയാണ് രാമശ്ശേരി ഗ്രാമം.തമിഴ്നാട്ടിൽനിന്ന് കുടിയേറിയ മുതലിയാർ സമുദായത്തിൽപ്പെട്ട ഒരു കുടുംബമാണ് ഇവിടെ ആദ്യം ഈ ‘സ്പെഷൽ’ ഇഡ്ഡലിയുണ്ടാക്കിത്തുടങ്ങിയത്.തൊഴിലാളികൾക്കായി ഇഡ്ഡലിയുണ്ടാക്കി തട്ടുകളിലാക്കി പാടത്ത് കൊണ്ടുപോയി കൊടുക്കുകയായിരുന്നു.പിന്നീടാണ് കട വരുന്നത്.കടയെന്നാൽ വീടിന്റെ കുറച്ചുഭാഗം കടയാക്കി മാറ്റുകയായിരുന്നു.   മുതലിയാരുടെ കാലശേഷം ഭാര്യ ഭാഗ്യലക്ഷ്മിയമ്മയ്ക്കായി കടയുടെ ചുമതല.ഭർത്താവിന്റെ മരണശേഷം അഞ്ച് പെൺമക്കളെ കല്യാണം കഴിപ്പിച്ചുവിട്ടതടക്കം എല്ലാം ഇഡ്ഡലി വിറ്റുകിട്ടിയ വരുമാനം കൊണ്ടാണ്. അതിനിടയിൽ കടയുടെ മുഖച്ഛായ മാറ്റി  സരസ്വതി ടീ-സ്റ്റാൾ എന്ന് പേരുമിട്ടു- ഭാഗ്യലക്ഷ്മി അമ്മ.   ഇഡ്ഡലിയുണ്ടാക്കുന്ന വിധം   10 കിലോ അരിക്ക് രണ്ടുകിലോ ഉഴുന്ന് എന്നതാണ് അനുപാതം. പൊന്നി അരിതന്നെ വേണം.അല്പം ഉലുവയും ചേർത്ത് അരച്ചെടുക്കും. എട്ടുമണിക്കൂർവേണം മാവ് പുളിക്കാൻ. മൺകലത്തിൽ വെള്ളം…

    Read More »
Back to top button
error: