ഇന്ദിരാഗാന്ധിക്ക് ശേഷം വനിതകൾ ശക്തമായി ഭരണരംഗത്തേക്ക് കടന്നുവന്നത് നരേന്ദ്രമോദി ഭരണകാലത്താണ്.സുഷമ സ്വരാജ്, നിര്‍മല സീതാരാമന്‍, ഉമാ ഭാരതി,മനേക ഗാന്ധി, സ്മൃതി ഇറാനി, നജ്മ ഹെപ്തുള്ള… തുടങ്ങി നിരവധി ഉദാഹരണങ്ങൾ.ഒരേ സമയം കൂടുതല്‍ വനിതാ മന്ത്രിമാര്‍ (9) ഉണ്ടായിരുന്നതും മോദി സര്‍ക്കാറിലായിരുന്നു. മന്ത്രിമാരില്‍ ഏഴു പേര്‍ കാബിനറ്റ് പദവിയും വഹിച്ചു. പ്രതിരോധം (നിര്‍മ്മല സീതാരാമന്‍), വിദേശം (സുഷമ സ്വരാജ്) എന്നിവരായിരുന്നു ഇതിൽ പ്രധാനികൾ. ഉമാഭാരതി, മനേക ഗാന്ധി, സ്മൃതി ഇറാനി, നജ്മ ഹെപ്തുള്ള, ഹര്‍സിംറത്ത് കൗര്‍ എന്നിവരായിരുന്നു കാബിനറ്റ് മന്ത്രിമാര്‍. അനുപ്രിയ പട്ടേലും കൃഷ്ണാ രാജും സഗ്വി നിരഞ്ജനും വനിതാ സഹമന്ത്രിമാരായിരുന്നു.സ്പീക് കറും (സുമിത്ര മഹാജന്‍) വനിതയായിരുന്നു.ഇതിൽ ഏറ്റവും കൂടുതൽ ശോഭിച്ചത് തമിഴ്നാട്ടുകാരിയായ നിർമ്മല സീതാരാമൻ ആയിരുന്നു.അതിനാൽ തന്നെ രണ്ടാം മോദി സർക്കാറിൽ അവരെ കാത്തിരുന്നത് ധനമന്ത്രി സ്ഥാനമായിരുന്നു.
നിർമ്മല സീതാരാമൻ
ഭാരതീയ ജനതാ പാർട്ടി നേതാവും പതിനേഴാമത് ലോക്സഭയിലെ ധന വകുപ്പ് മന്ത്രിയുമാണ് നിർമ്മല സീതാരാമൻ. ഫോബ്‌സ് മാസിക തയ്യാറാക്കിയ ലോകത്തെ ഏറ്റവും 100 കരുത്തരായ വനിതകളുടെ പട്ടികയിൽ 34-ാം സ്ഥാനമാണ് നിർമ്മലയ്ക്ക് ഉള്ളത് .
തമിഴ്നാട്ടിലെ മധുരയിൽ 1959 ഓഗസ്റ്റ് 18ന് ജനിച്ച നിർമ്മല സീതാരാമൻ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നും എം.ഫിൽ പാസായ ശേഷം അൽപ്പകാലം ബി.ബി.സി വേൾഡ് സർവീസിൽ ജേലി ചെയ്തിട്ടുണ്ട്.ദേശീയ വനിതാ കമ്മീഷനിൽ 2003 മുതൽ 2005 വരെ അംഗമായിരുന്നു.ഇപ്പോൾ കേന്ദ്ര ധനകാര്യ മന്ത്രി.
കോൺഗ്രസുകാരനായ ഡോ. പറക്കല പ്രഭാകറാണ് നിർമ്മലയുടെ ഭർത്താവ്.ഒരു മകളു ണ്ട്.
രമേശ് ചെന്നിത്തല എൻഎസ്‍യു പ്രസിഡന്റായിരിക്കുമ്പോൾ വൈസ് പ്രസിഡന്റായിരുന്നു പറക്കള പ്രഭാകർ.ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിക്കാലത്തെ പ്രണയമാണ് പ്രഭാകറിന്റെയും നിർമലയുടേതും വിവാഹത്തിന് പിന്നിൽ.അവിടെ സഹപാഠികളായിരുന്നു ഇരുവരും. രാഷ്ട്രീയത്തിൽ രണ്ടു പക്ഷത്തായിരുന്നു എങ്കിൽ പോലും !
വെസ്റ്റ് ഗോദാവരിയിലെ നരസപുരത്തു നിന്ന് രണ്ടു വട്ടം നിയമസഭയിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ മൽസരിച്ചു തോറ്റ പ്രഭാകർ ഒരുകാലത്ത് പി.വി. നരസിംഹ റാവുവിന്റെ വലംകൈയും ആയിരുന്നു.രാഷ്ട്രീയമെല്ലാം വിട്ട് ഇന്ന്
ഹൈദരാബാദ് നഗരമധ്യത്തിലുള്ള കാവേരി ഹിൽസ് ഫെയ്സ് വണ്ണിലെ സ്വന്തം വീട്ടിൽ റൈറ്റ് ഫോളിയോ എന്ന ഡിജിറ്റിൽ് മാർക്കറ്റിങ് സ്ഥാപനം നടത്തുകയാണ് പ്രഭാകർ.