Month: March 2022

  • Business

    സ്‌കോഡ ഇവി വിപണിയിലേക്കും

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group മുംബൈ: ഇന്ത്യന്‍ വാഹന വിപണിയിലെ ട്രെന്‍ഡിനൊപ്പം നീങ്ങാനൊരുങ്ങി ചെക്ക് കാര്‍ നിര്‍മാതാക്കളായ സ്‌കോഡ. ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനാണ് നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ ഒരു ദീര്‍ഘകാല ഭാവി ആസൂത്രണം ചെയ്യുന്നതിനാല്‍ ഇവി സെഗ്മെന്റിലേക്ക് പ്രവേശിക്കേണ്ടിവരുമെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ സാക് ഹോളിസ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ”2030 ഓടെ വിപണിയുടെ 25-30 ശതമാനം ഇലക്ട്രിക് കാറുകളായിരിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു, ഞങ്ങളുടെ പങ്ക് ഞങ്ങള്‍ നിര്‍വഹിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്, അതിനാല്‍ ഞങ്ങള്‍ ഇവികള്‍ വിപണിയില്‍ കൊണ്ടുവരും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇന്ധനവില വര്‍ധനവും ഡീസല്‍ കാര്‍ വില്‍പ്പനയിലെ ഇടിവും കാരണം മറ്റ് വാഹന നിര്‍മാതാക്കള്‍ കൂടുതല്‍ സിഎന്‍ജി മോഡലുകള്‍ പുറത്തിറക്കുന്നുണ്ടെങ്കിലും സിഎന്‍ജി പതിപ്പുകള്‍ അവതരിപ്പിക്കാന്‍ സ്‌കോഡ ലക്ഷ്യമിടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കുഷാക്ക്, സ്ലാവിയ, ഒക്ടാവിയ, സൂപ്പര്‍ബ്, കൊഡിയാക് തുടങ്ങിയ മോഡലുകളാണ് സ്‌കോഡ ഇന്ത്യയില്‍ പുറത്തിറക്കുന്നത്. കഴിഞ്ഞവര്‍ഷം 24,000 യൂണിറ്റുകളാണ്…

    Read More »
  • Business

    പൊതുമേഖലാ ബാങ്കുകളുടെ നിലവാരം വര്‍ധിപ്പിക്കുവാന്‍ പദ്ധതിയുമായി ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോ

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ നിലവാരം വര്‍ധിപ്പിക്കുവാന്‍ പുത്തന്‍ ചുവടുവെപ്പുമായി ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോ (ബിബിബി). ഒന്‍പത് മാസം ദൈര്‍ഘ്യമുള്ള ഡയറക്ടേഴ്‌സ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിലൂടെ (ഡിഡിപി) പൊതുമേഖലാ ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോ അധികൃതര്‍ വ്യക്തമാക്കി. സ്ഥാപനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും അതുവഴി രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ ആഗോളതലത്തില്‍ മുഖ്യ സ്ഥാനത്തേക്ക് എത്തുന്നതിന് പ്രോഗ്രാം സഹായകരമാകുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി സഹകരിച്ചാണ് പ്രോഗ്രാം നടത്തുന്നത്. രാജ്യത്തെ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയുടെ മുഖ്യ സ്ഥാനത്തേക്ക് നടക്കുന്ന നിയമനങ്ങള്‍ സംബന്ധിച്ച തീരുമാനമെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ 2016ല്‍ ആരംഭിച്ച സ്വയം ഭരണ സ്ഥാപനമാണ് ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോ. പ്രോഗ്രാമില്‍ സെമിനാറുകള്‍, മുഖാമുഖ സംവേദനാത്മക സെഷനുകള്‍, ഓണ്‍ലൈന്‍ മൊഡ്യൂളുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഓറിയന്റേഷന്‍, റിഫ്രഷര്‍ വിഭാഗങ്ങള്‍…

    Read More »
  • Business

    ചീന കമ്പനികള്‍ നികുതി വെട്ടിക്കുന്നു; ഇന്ത്യ നിരീക്ഷണം ശക്തമാക്കി

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ന്യൂഡല്‍ഹി: ചൈനീസ് കമ്പനികള്‍ നികുതി വെട്ടിക്കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ രാജ്യത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കി ഇന്ത്യ. അടുത്തിടെ ടെലികമ്മ്യൂണിക്കേഷന്‍ എക്വിപ്മെ-ന്റ് കമ്പനിയായ വാവെയുടെ ഓഫീസുകളില്‍ റെയിഡ് നടന്നിരുന്നു. പിന്നാലെ രാജ്യത്ത് വിവിധ മേഖലകളില്‍ ചൈനീസ് കമ്പനികള്‍ നികുതി വെട്ടിക്കുന്നതായി കണ്ടെത്തി. ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് മാത്രമല്ല, ഉന്നത വിദ്യാഭ്യാസ രംഗത്തും ചെറുകിട ധനകാര്യ രംഗത്തുമൊക്കെയുണ്ട് കോടികളുടെ തട്ടിപ്പ്. ബെംഗളൂരു കേന്ദ്രീകരിച്ച് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ജമ്പ് മങ്കി പ്രമോഷന്‍സ് എന്ന കമ്പനി 18.16 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. വ്യാജ ഇന്‍വോയിസുകള്‍ നിര്‍മിച്ചായിരുന്നു തട്ടിപ്പ്. ഇത്തരം നിരവധി ചെറുകിട കമ്പനികള്‍ തട്ടിപ്പുകള്‍ നടത്തുന്നുണ്ട്. വന്‍കിട കമ്പനിയായ വാവെയുടെ പേരിലുമുണ്ട് കോടികളുടെ നികുതി വെട്ടിപ്പ് ആരോപണം. ന്യൂഡല്‍ഹി, ഗുരുഗ്രാം, ബെംഗലൂരൂ തുടങ്ങിയ പ്രധാന ഓഫീസുകളില്‍ എല്ലാം ആദായ നികുതിവകുപ്പ് റെയിഡ് നടത്തിയിരുന്നു. പരിശോധനകളുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്ന് ആദായ നികുതി വകുപ്പ്…

    Read More »
  • India

    കൊതുക് എന്ന കൊലയാളിയെ അകറ്റാൻ ഇതാ ചില വഴികൾ

    കൊതുകുകളെ ഇഷ്ടമുള്ളവരായി ആരും കാണാൻ വഴിയില്ല. ലോകത്തേറ്റവുമധികം പേർ വെറുക്കുന്ന ജീവിവർഗവും കൊതുകുകളാണ്. ഒരു മൂളിപ്പാട്ടുമായി പറന്നെത്തി ചോരയൂറ്റിക്കുടിച്ചശേഷം ചൊറിച്ചിലും വേദനയും ബാക്കിവെച്ച് പാട്ടുംപാടി പറന്നുപോകുന്ന ഈ പഹയൻമാരെ കണ്ടാൽത്തന്നെ ആരുടെയും കൈയൊന്നു തരിക്കും. ലോകത്ത് ഏറ്റവുമധികമാളുകളുടെ ജീവനെടുക്കുന്ന ഒരു ജീവിയാണ് ഈ ഇത്തിരികുഞ്ഞൻ കൊതുകുകൾ. അതിലൊന്നാണ് മലേറിയ.മലേറിയ പരത്തുന്നതിൽ കൊതുകുകൾക്കുള്ള പങ്ക് കണ്ടെത്താനായതാണ് ഈ മാരക രോഗത്തെ നിയന്ത്രിക്കാൻ വൈദ്യശാസ്ത്രത്തെ സഹായിച്ചത്. റൊണാൾഡ് റോസ് എന്ന ബ്രിട്ടീഷുകാരനായ ഡോക്ടറായിരുന്നു ഈ മഹത്തായ കണ്ടുപിടിത്തത്തിനുപിന്നിൽ. കൊതുകു ചരിത്രം ജുറാസിക് കാലഘട്ടംമുതൽ കൊതുകുകൾ ഭൂമുഖത്തുണ്ട്. 226 മില്യൻ വർഷങ്ങൾക്കുമുമ്പും കൊതുകുകൾ ജീവിച്ചിരുന്നുവെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ഏതാണ്ട് 3500 സ്പീഷീസ് കൊതുകുകളെയാണ് ഇതുവരെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുള്ളത്. എന്നാലിവയിൽ ആറുശതമാനം കൊതുകുവർഗങ്ങളിലെ പെൺകൊതുകുകൾ മാത്രമാണ് രക്തം കുടിക്കുകയും രോഗം പരത്തുകയുമൊക്കെ ചെയ്യുന്നത്. അതായത്, 100 സ്പീഷീസുകളിലെ പെൺകൊതുകളാണ് അപകടകാരികളായിട്ടുള്ളത്. ബാക്കിയുള്ളവ തേനും ചെടികളുടെ നീരുമൊക്കെ കുടിച്ച് ജീവിക്കുന്നവരാണ്. ലോകത്തെ ഏറ്റവും അപകടകാരിയായ ജീവിയെന്നാണ് പെൺകൊതുകുകളെ…

    Read More »
  • Crime

    ഡി.ജി.പി അനില്‍കാന്തിന്‍റെ പേരിൽ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾ കുടുങ്ങി

    സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്‍റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. നൈജിരീയൻ സ്വദേശിയായ യുവാവിനെ ഡൽഹിയിലെ ഉത്തംനഗറിൽ നിന്നാണ് പിടികൂടിയത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. സംസ്ഥാന പൊലീസ്‌ മേധാവിയുടെ വ്യാജ വാട്സ്ആപ് ഉപയോഗിച്ച്‌ കൊല്ലം സ്വദേശിനിയിൽ നിന്ന്‌ പണം തട്ടിയ കേസിലാണ് നൈജിരീയൻ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തത്. ഓൺലൈൻ ലോട്ടറിയടിച്ചെന്ന്‌ വിശ്വസിപ്പിച്ചാണ്‌ അധ്യാപികയിൽനിന്ന്‌ 14 ലക്ഷം രൂപ തട്ടിയെടുത്തത്‌. നികുതിയടച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്ന്‌ സംസ്ഥാന പൊലീസ്‌ മേധാവിയുടെ വ്യാജ വാട്സ്ആപ്പിൽനിന്ന്‌ അധ്യാപികക്ക് സന്ദേശം ലഭിച്ചു. ഇതിനെതുടർന്നാണ്‌ ഇവർ പണം നൽകിയത്‌. അസം സ്വദേശിയുടെ പേരിലെടുത്ത കണക്ഷൻ മുഖേനയാണ് ഇത്തരത്തിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് ഈ തട്ടിപ്പിന് പിന്നിലെന്ന് മനസ്സിലായതോടെ ഡൽഹി ലക്ഷ്‌മി നഗർ, ഉത്തംനഗർ എന്നീ ഭാഗങ്ങൾ കേന്ദ്രീകരിച്ചായി അന്വേഷണം. പ്രതികൾ വാട്സ്ആപ് സന്ദേശമയച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌…

    Read More »
  • Kerala

    പാലക്കാട് മെഡിക്കൽ വിദ്യാർഥി തൂങ്ങി മരിച്ചനിലയിൽ

    പാലക്കാട് ശ്രീകൃഷ്ണപുരത്ത് മെഡിക്കല്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പാലക്കാട് മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ അശ്വിന്‍ രാജിനെയാണ് (19) രാവിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെരുമാങ്ങോട് കാവുങ്കല്‍തൊടി വീട്ടില്‍ കെ സി രാജന്റെയും, ശ്രീജയുടെയും മകനാണ്.മരണകാരണം വ്യക്തമല്ല.പോലീസ് കേസെടുത്തു.

    Read More »
  • Kerala

    റഷ്യയ്‌ക്കെതിരെ പോരാടാന്‍ യുക്രൈന്‍ സേനയില്‍ ചേര്‍ന്ന് ഇന്ത്യൻ വിദ്യാർഥി

    കീവ്:റഷ്യയ്‌ക്കെതിരെ പോരാടാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുക്രൈന്‍ സേനയില്‍ ചേര്‍ന്നു. തമിഴ്‌നാട്ടിലെ കോയമ്ബത്തൂര്‍ സ്വദേശിയായ സൈനികേഷ് രവിചന്ദ്രന്‍ (21)ആണ് യുക്രൈന്റെ പാരാമിലിറ്ററി ഫോഴ്‌സില്‍ ചേര്‍ന്നത്.സൈനികേഷ് ഇന്ത്യന്‍ ആര്‍മിയില്‍ ചേരാനായി അപേക്ഷിച്ചിരുന്നതായും എന്നാല്‍ പ്രവേശനം ലഭിച്ചില്ലെന്നും മാതാപിതാക്കള്‍ പറയുന്നു. 2018 ലാണ് സൈനികേഷ് യുക്രൈനിലെ ഹാര്‍കീവ് നാഷണല്‍ എയ്‌റോസ്‌പേസ് യൂണിവേഴ്‌സിറ്റിയില്‍ പഠനത്തിന് എത്തിയത്.2022 ജൂലൈയില്‍ കോഴ്‌സ് തീരാനിരിക്കെയാണ് ഇപ്പോൾ യുക്രൈൻ സൈന്യത്തിൽ ചേർന്നിരിക്കുന്നത്.

    Read More »
  • Kerala

    ചില മൗനങ്ങൾ വാചാലമാണ്, അവ സ്വയം സംസാരിക്കും

    രണ്ട് രാജ്യസഭാ എംപിമാരുടെ കാലാവധി കഴിയുമ്പോൾ അവർ സഭയിൽ ചോദിച്ച ചോദ്യങ്ങളുടെ എണ്ണം: കെ.സോമപ്രസാദ് CPI(M) : 249 എ. കെ.ആന്റണി (INC) : 0 സമുന്നത കോൺഗ്രസ് നേതാവും മുൻ കേരളാ മുഖ്യമന്ത്രിയും സോണിയാ ഗാന്ധിയുടെ മുഖ്യഉപദേശകരിൽ ഒരാളുമായ അറയ്ക്കപ്പറമ്പിൽ കുര്യൻ ആന്റണി എന്ന എ കെ ആന്റണി കഴിഞ്ഞ കുറേകാലങ്ങളായി സംസ്ഥാനത്തിന്റെ പ്രതിനിധിയായി രാജ്യസഭയിൽ അംഗമാണ്. മുഖ്യമന്ത്രിയാകാൻ അവസരം കിട്ടിയപ്പോഴെല്ലാം കേരളത്തിൽ വന്ന് സുരക്ഷിതമായ മണ്ഡലങ്ങളിൽ മത്സരിച്ചു ജയിച്ച്‌ നിയമസഭയിൽ എത്തിയിട്ടുള്ള ഇടവേളകൾ ഒഴിച്ചാൽ രാജ്യസഭയിലെ ഏതാണ്ട് ഒരു നിത്യസാന്നിധ്യമാണ് അദ്ദേഹം. പ്രതിപക്ഷത്തിന്റെ രാജ്യസഭയിലെ ഇപ്പോഴത്തെ ഏറ്റവും മുതിർന്ന അംഗങ്ങളിൽ ഒരാളായ ആന്റണി ഇത്തവണ രാജ്യസഭയിൽ ഉന്നയിച്ച ചോദ്യങ്ങളുടെ എണ്ണം കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും -പൂജ്യം!  അതുപോട്ടെ, ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ വാ തുറക്കാൻ ഒരു തവണയെങ്കിലും അദ്ദേഹം എഴുന്നേറ്റിട്ടുണ്ടോ എന്നതാണ് ഏറെ പ്രസക്തവും വലിയ മാനങ്ങളുള്ളതുമായ മറ്റൊരു ചോദ്യം.ആ ചോദ്യത്തിന്റെ ഉത്തരം തേടുമ്പോഴാണ് തന്നെ ഉപരിസഭയിലയച്ച…

    Read More »
  • LIFE

    ‘ചിറകാർന്നു പല വഴിയേ….” വിമൻസ് ഡേ സ്പെഷ്യൽ മ്യൂസിക്കൽ വീഡിയോ യൂട്യൂബിൽ റിലീസ് ചെയ്തു

    ലോക വനിതാ ദിനത്തോടനുബന്ധിച്ച്   വൈബ്രന്റ് റോയൽ എൻഫീൽഡ് കാസർഗോഡ് ടീം പുറത്തിറക്കിയ വിമൻസ് ഡേ സ്പെഷ്യൽ മ്യൂസിക്കൽ വീഡിയോ ആണ്  “ചിറകാർന്നു പല വഴിയേ….” പ്രമേയപരമായി മികച്ചു നിൽക്കുന്ന ആൽബം, ഒരു സ്ത്രീയുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ കഥയാണ് പറയുന്നത്. മലയാളത്തിലെ ഹൃദ്യമായ അനേകം ഗാനങ്ങൾ രചിച്ച അരുൺ അലാട്ട് (Darshana song) ആണ് ഗാനരചയിതാവ്.   സംഗീതം രാഹുൽ സുബ്രമണ്യം. രാഹുൽ – അരുൺ കോമ്പോ എന്നും ഒരു മാജിക്‌ ആണ്. റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ എന്ന ചിത്രത്തിലെ ഗാനങ്ങൾ തന്നെ ഇതിനുദാഹരണം. നാരായണി ഗോപൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നാരായണിയുടെ ശബ്ദമാധുര്യത്തിൽ പുറത്തിറങ്ങിയ ഉയിരേ.. (മിന്നൽ മുരളി) എന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമായിരുന്നു.   റേഡിയോ മിർച്ചി RJ ആയ അലക്സ്‌ കുര്യൻ ജോർജ് ആണ് ആൽബം ഡയറക്ടർ & എഡിറ്റർ. കാസർഗോഡ് ജില്ലയിലെ അനേകം വ്യക്തികളുടെ ഏറെ നാളത്തെ പരിശ്രമഫലമാണ് ആണ് ഈ മ്യൂസിക്കൽ…

    Read More »
  • LIFE

    ക്യാൻസർ രോഗികൾക്ക് തലമുടി മുറിച്ചു നൽകിയ പ്ലസ് വൺകാരി ആര്യരത്ന ‘നന്മരത്ന ‘

    ക്യാൻസർ രോഗികൾക്ക് തന്റെ തലമുടി പൂർണമായും മുറിച്ചു നൽകിയ  ആര്യരത്ന അന്താരാഷ്ട്ര വനിതാദിനത്തിൽ നന്മയുടെ രത്നമായി. കോട്ടയം കുറിച്ചി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് വൺ സയൻസ് ബി. ബാച്ച്  വിദ്യാർത്ഥിനിയാണ് ആര്യരത്ന എ. പി. ഈ സ്കൂളിൽ നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ആര്യരത്‌നയുടെ മനസ്സിൽ ക്യാൻസർ രോഗികൾക്ക് തന്റെ മുടി പൂർണമായും മുറിച്ച് നൽകണമെന്ന  ആഗ്രഹമുണ്ടായത്.ഇതേ സ്കൂളിലെ യു.കെ.ജി. വിദ്യാർത്ഥിനിയും നാട്ടുകാരിയുമായ കുട്ടി കാൻസർ ബാധിതയാവുകയും ചികിത്സയ്ക്കായി  തിരുവനന്തപുരം ആർ. സി. സിയിൽ  പ്രവേശിപ്പിക്കപ്പെടുകയും ചെയ്തതോടെ ക്യാൻസർ രോഗികൾക്ക് ഉണ്ടാകാവുന്ന മുടികൊഴിച്ചിൽ ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ ആര്യ അച്ഛനമ്മമാരിൽ നിന്നും മനസ്സിലാക്കിയിരുന്നു.വിഗ് പോലുള്ള പരിഹാര മാർഗ്ഗങ്ങൾക്കായി പലരും മുടി മുറിച്ചു നൽ കാറുണ്ടെന്ന അറിവ് കുട്ടിയെ സ്വാധീനിച്ചു. വർഷങ്ങൾക്കുശേഷം പ്ലസ് വൺ ഹിന്ദി ക്ലാസ്സിൽ വച്ച്  രേഖ ടീച്ചർ  പാഠഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്നതിനിടയിൽ ക്യാ ൻസർ രോഗികളെക്കുറിച്ചും പരാമർശിച്ചപ്പോഴായിരുന്നു ആര്യയുടെ പഴയ   ആഗ്രഹം വീണ്ടും ഉണർന്നത് .…

    Read More »
Back to top button
error: