KeralaNEWS

പുതിനയില ജ്യൂസ് എങ്ങനെ തയ്യാറാക്കാം?

ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് പുതിന
 
 
ലോകത്തെമ്പാടുമുള്ള പാചകരീതികളിൽ ഏറ്റവും വ്യാപകമായി ഉപയോഗിച്ചു വരുന്ന ഔഷധ സസ്യങ്ങളിലൊന്നാണ് പുതിന.പണ്ടുമുതൽക്കേ ഉപയോഗിച്ചുവരുന്ന ഈ ചെടിയ്ക്ക് എണ്ണമറ്റ ചികിത്സാ ഗുണങ്ങളാണുള്ളത്.അത്ഭുതകരമായ രോഗശാന്തി ഗുണങ്ങൾ കുടികൊള്ളുന്ന ഔഷധസസ്യങ്ങളിൽ ഒന്നായതുകൊണ്ടു തന്നെ പണ്ടുമുതലേ പുതിന ഇലകളെ ഒരു മൗത്ത് റിഫ്രെഷനറായും കണക്കാക്കി വരുന്നു.
പ്രകൃതിദത്തമായ ശീതീകരണ ഗുണങ്ങളും അണുനാശിനി ഗുണങ്ങളും അടങ്ങിയിരിക്കുന്ന ഒന്നായ, ചെറിയ മധുരവും തീക്ഷ്ണമായ രുചിയുമുള്ള ഈ ചേരുവയ്ക്ക് നിങ്ങളുടെ ശരീരത്തിലെ മൂന്ന് ദോഷങ്ങളേയും ( വാതം, പിത്തം, കഫം) ശാന്തമാക്കാനുള്ള ഗുണങ്ങളുണ്ട്.പുതിനയിലയിലെ അതിശയകരമായ പോഷകങ്ങളും സുഗന്ധവുമെല്ലാം നമ്മുടെ വായിലെ ഉമിനീർ ഗ്രന്ഥികളെ സജീവമാക്കാൻ സഹായിക്കുന്നു.ഇത് നിങ്ങളുടെ ദഹന എൻസൈമുകളുടെ സ്രവത്തെ ഉത്തേജിപ്പിക്കുകയും ദഹന പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു. വയറുവേദനയെ ശമിപ്പിക്കാനും ദഹനക്കേട്, വയറുവീക്കം, പ്രകോപിപ്പിക്കുന്ന ഉപാപചയ പ്രവർത്തനങ്ങൾ എന്നിവ കുറയ്ക്കാനും സഹായിക്കുന്ന ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ, ഗുണങ്ങൾ പുതിനയിലുണ്ട്.കൂടാതെ, പുതിനയിലയിലെ മെന്തോളിൻ്റെ ഗുണങ്ങൾ വയറിളക്കത്തിൻ്റെ പ്രശ്നങ്ങളെ സുഖപ്പെടുത്തുകയും ഓക്കാനം, ചർദ്ധി തുടങ്ങിയവ ഒഴിവാക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
വേനൽക്കാലത്ത് നിങ്ങളുടെ ദാഹം ശമിപ്പിക്കുന്നതിനുള്ള മികച്ച പാനീയമാണ് പുതിനയില ജ്യൂസ്.ഈ പ്രകൃതിദത്ത പാനീയം ഒരാൾക്ക് ജലാംശം ഉന്മേഷം, തണുപ്പ് എന്നിവ പകർന്നുകൊണ്ട് ആവശ്യമായ ഗുണങ്ങൾ നൽകും.മറ്റ് ചേരുവകളുടെ മിശ്രണം ഇതിനെ കൂടുതൽ ആകർഷണീയമാക്കുകയും വേനൽക്കാലത്തെ കഠിനമായ ചൂടിൻ്റെ പ്രശ്നങ്ങളെ മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഇത് തയ്യാറാക്കാനായി 1 കപ്പ് പുതിനയില അരിഞ്ഞത്, 2 കപ്പ് വെള്ളം, 1 ടീസ്പൂൺ പഞ്ചസാര, ½ ടീസ്പൂൺ നാരങ്ങ നീര്, 1 ടീസ്പൂൺ ജീരകപ്പൊടി, എന്നീ ചേരുവകളെല്ലാം ഒരു ജ്യൂസ് മിക്സറിൽ ചേർത്ത് ഉയർന്ന വേഗതയിൽ അടിച്ചെടുക്കുക.ഈ ജ്യൂസ് ഒരു ഗ്ലാസിലേക്ക് പകർത്തി ഒഴിച്ചശേഷം ഐസ് ക്യൂബുകൾ ചേർത്ത് ഉപയോഗിക്കാം.

Back to top button
error: