എല്‍ഡിഎഫിനു വിജയിക്കാനാകുന്ന 2 സീറ്റുകള്‍ സിപിഎമ്മും യുഡിഎഫിന്റെ ഒരു സീറ്റ് കോണ്‍ഗ്രസും ഏറ്റെടുക്കും എന്നു തന്നെയാണ് സൂചന.കോണ്‍ഗ്രസ് സീറ്റില്‍ യുവാക്കളെ പരിഗണിച്ചാല്‍ മുന്‍ എംഎല്‍എയും കെപിസിസി വൈസ് പ്രസിഡന്റുമായ വി ടി ബല്‍റാമിനും സാധ്യതയുണ്ട്.ഇടതു മുന്നണിയില്‍ എംപി.വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിലേക്കു വന്നപ്പോള്‍ നല്‍കിയ സീറ്റ് അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നു മകൻ ശ്രേയാംസ് കുമാറിനു കൈമാറുകയായിരുന്നു.എന്നാല്‍, നിയമസഭയില്‍ ഒരു എംഎല്‍എ മാത്രമുള്ള എല്‍ജെഡിക്കു തുടര്‍ന്നു സീറ്റ് നല്‍കാന്‍ സാധ്യതയില്ല.ഇപ്പോള്‍ ബിനോയ് വിശ്വം രാജ്യസഭാംഗമായതിനാല്‍ മറ്റൊരു സീറ്റിനു സിപിഐക്കും സാധ്യതയില്ല.എന്നാല്‍, 2 ഒഴിവുകള്‍ ഒരുമിച്ചു വരുമ്ബോള്‍ ഒന്നു സിപിഐക്കു നല്‍കാമെന്ന പഴയ വാക്ക് പാലിക്കണമെന്ന് പാര്‍ട്ടി ഇതിനോടകം തന്നെ ആവശ്യപ്പെട്ടു കഴിഞ്ഞു.
കേരളമടക്കം ആറ് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 31 നാണ് നടക്കുന്നത്. കേരളത്തില്‍ നിന്നും മൂന്ന് എംപിമാരെയാണ് തെരഞ്ഞെടുക്കുക. 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. എകെ ആന്റണി (കോണ്‍ഗ്രസ്), സോമപ്രസാദ് (സിപിഐഎം), എംവി ശ്രേയസ് കുമാര്‍ (എല്‍ജെഡി) എന്നിവരുടെ ഒഴിവിലേക്കാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ്.