Month: March 2022

  • LIFE

    വനിതാ ദിനത്തില്‍ മാത്രം ആഘോഷിക്കപ്പെടേണ്ടവരാണോ വനിതകൾ?

    “സുസ്ഥിരമായ നാളേക്കായി ഇന്ന് ലിംഗസമത്വം” ഇതാണ് 2022 ലെ സ്ത്രീദിന മുദ്രാവാക്യം. ലിംഗ സമത്വം എത്ര കാലമായി പറഞ്ഞുകൊണ്ടേയിരിക്കുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു മികച്ച നാഴികക്കല്ലാണ് അന്താരാഷ്ട്ര വനിതാദിനാചരണം. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ സ്ത്രീ നേടിയ മുന്നേറ്റത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം. ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകമെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. അന്താരാഷ്ട്ര വനിതാദിനം എല്ലാ വർഷവും മാർച്ച് 8 ആം തീയതി ആചരിക്കുന്നു .ഈ ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓർമകൾ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും, വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും ശക്തിയും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും അവയിൽ പ്രധാനപ്പെട്ടവ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ…

    Read More »
  • LIFE

    മലയാള സിനിമയിലെ പെൺ പുറപ്പാടുകൾ

    സൂപ്പർ സ്റ്റാർ സിനിമകളിൽ നിന്നും മലയാള സിനിമകൾ മാറിയിരിക്കുന്നു. സ്ത്രീ പക്ഷ സിനിമകളും, അഭിനേത്രികൾക്ക് കൃത്യമായ സ്ഥാനം കൊടുക്കുന്ന ചിത്രങ്ങളും ഇക്കാലത്ത് വിജയമാഘോഷിക്കുന്നു. ഈ വനിതാ ദിനത്തിൽ കുറച്ചു സ്ത്രീ പക്ഷ സിനിമകളെ പറ്റി ചിന്തിക്കാം. 1970 – 80 കാലഘട്ടത്തിൽ സ്ത്രീപക്ഷ സിനിമകളും നല്ല ആഴവും പരപ്പുമുള്ള സ്ത്രീ കഥാപാത്രങ്ങളും മലയാള സിനിമയിൽ ഉണ്ടായിരുന്നു. ഷീല, ശ്രീവിദ്യ, ശാരദ, ശോഭ തുടങ്ങിയ അഭിനേത്രികൾ മിഡിൽ ക്ലാസ്സ്‌, അപ്പർ ക്ലാസ്സ്‌ സ്ത്രീ ജീവിതങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. വിദ്യാസമ്പന്നരായ, സ്വന്തമായി അഭിപ്രായമുള്ള സ്ത്രീ കഥാപാത്രങ്ങളെ അവർ മിഴിവോടെ അവതരിപ്പിച്ചിട്ടുണ്ട്. 80 കളിൽ, രേവതി, ശോഭന, പാർവതി, കാർത്തിക എന്നിങ്ങനെ നായികമാർ മലയാള സിനിമയെ  സമ്പന്നമാക്കി. പത്മരാജൻ, ലെനിൻ രാജേന്ദ്രൻ തുടങ്ങിയ സംവിധായകന്മാർ കലാമൂല്യമുള്ള ചലച്ചിത്രങ്ങളെ പറ്റി ചർച്ചയായി. ‘നമുക്ക് പാർക്കാൻ മുന്തിരി തൊപ്പുകൾ ‘, ‘തൂവാനത്തുമ്പികൾ ‘ എന്നീ സിനിമകൾ ഒരു വിപ്ലവമായിരുന്നു. ഇതൊക്കെയൊഴിച്ചാൽ മുൻനിര ചിത്രങ്ങൾ സ്ത്രീ എന്നാൽ പുരുഷന്റെ ഉത്തരവാദിത്വമാണന്ന തരത്തിലേക്ക്…

    Read More »
  • Kerala

    വർക്കലയിൽ വീടിന് തീപിടിച്ച് പിഞ്ചു കുഞ്ഞ് ഉൾപ്പടെ അഞ്ച് പേർ മരിച്ചു

    വർക്കല:: ചെറുന്നിയൂര്‍ ബ്ലോക്ക് ഓഫിസിന് സമീപം വീടിന് തീപിടിച്ച്‌ പിഞ്ച് കുഞ്ഞ് ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു.പുലര്‍ച്ചെ 1.40 ആയതോടെ എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് ഉണർന്ന അയൽവാസിയാണ് വീടിന് തീപിടിക്കുന്നതു കണ്ട് ഫയർഫോഴ്സിൽ അറിയിച്ചത്.  വീട്ടുടമസ്ഥന്‍ ബേബിേ എന്ന പ്രതാപന്‍(62), ഭാര്യ ഷെര്‍ലി(53), ഇവരുടെ മകന്‍ അഹില്‍(25), മറ്റൊരു മകന്റെ ഭാര്യ അഭിരാമി(24), നിഹുലിന്റേയും അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള ആണ്‍ കുഞ്ഞ് എന്നിവര്‍ ആണ് മരിച്ചത്.ഗുരുതരമായ പരിക്കേറ്റ മൂത്ത മകന്‍ നിഹുലിനെ(29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് നില കെട്ടിടത്തിനാണ് തീ പിടിച്ചത്. കാര്‍പോര്‍ച്ചില്‍ തീ ആളിക്കത്തുന്നത് കണ്ട അയല്‍വാസിയായ കെ ശശാങ്കനാണ് ഫയർഫോഴ്സിനെയും നാട്ടുകാരെയും വിവരം അറിയിച്ചത്. ആളുകള്‍ എത്തുമ്ബോഴേക്കും വീടിനുള്ളിലേക്ക് തീ പടര്‍ന്നു പിടിച്ചിരുന്നു.   വീടിന്റെ ​ഗേറ്റ് ഉള്ളില്‍ നിന്നും പൂട്ടിയിരുന്നതിനാല്‍ നാട്ടുകാര്‍ക്ക് ആദ്യം അകത്തേക്ക് പ്രവേശിക്കാനായില്ല. മാത്രവുമല്ല വളര്‍ത്തുനായ ഉളളതും നാട്ടുകാരുടെ രക്ഷാ പ്രവര്‍ത്തനം വൈകാനിടയായി.ഫയര്‍ഫോഴ്സും പൊലീസും എത്തി വീട്ടിലുണ്ടായിരുന്നവരെ പുറത്തേക്കെടുക്കുമ്ബോഴേക്കും അഞ്ചുപേരുടേയും മരണം…

    Read More »
  • LIFE

    സേറ, ടെസ്സ, സമീറ, പല്ലവി..

    മാർച്ച്‌ 8 സ്ത്രീ ദിനമാണ്. അന്ന് മാത്രമല്ല സ്ത്രീക്ക് പ്രാധാന്യം ലഭിക്കേണ്ടത്. നമ്മുടെ മലയാള സിനിമയിൽ എക്കാലവും മിഴിവേറി നിൽക്കുന്ന കുറെ സ്ത്രീ കഥാപാത്രങ്ങളിൽ നാല് പേരെയാണ് ഇവിടെ കുറിക്കുന്നത്. മലയാളത്തിലെ നാല് പ്രിയപ്പെട്ട കഥാപാത്രങ്ങൾ, സേറ, ടെസ്സ, സമീറ, പല്ലവി. നാലും ചെയ്തത് പാർവതി തിരുവോത്തും.     കാലിന് ബുദ്ധിമുട്ടുള്ള എന്നാൽ, ആത്മവിശ്വാസത്തിന് തീരെ കുറവില്ലാത്ത കഥപത്രമാണ് ബാംഗ്ലൂർ ഡെയ്‌സിലെ സേറ. ഒരു റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന സേറ ചിത്രത്തിൽ ആത്മവിശ്വാസം തീരെയില്ലാത്ത അജുവിന് കൂട്ട് പോകുന്നുണ്ട്. അവൾ അവൾക്കും ചുറ്റുമുള്ളവർക്കും അജുവിനും ഒക്കെ ഒരു സ്നേഹത്തിന്റെ കുട നിവർത്തുന്നു. ഏകാന്തതയുടെ മഴ നനയുന്ന അജുവാകട്ടെ അവൾക്കൊപ്പം നടക്കുന്നു.   ചാർളി എന്ന സിനിമയിലെ ടെസ്സക്ക് കുറച്ച് ആവേശം കൂടുതലാണ് എന്ന് പറയാം. സാധാരണ സ്ത്രീ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ കഥാപാത്രമാണ് ടെസ്സ. അവൾ ധാരാളം യാത്ര ചെയ്യുന്നു. സ്വന്തം ജീവിതം ആസ്വദിക്കുന്നു. ആരും കൊണ്ട് വന്നു തരുന്ന…

    Read More »
  • Kerala

    വർക്കലയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

    വർക്കല: വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ഇന്ന് പുലർച്ചെയാണ് ദുരന്തം നടന്നത്. തിരുവനന്തപുരം ജില്ലയിലെ വർക്കലക്കടുത്ത് ദളവാപുരത്ത് രാഹുൽ നിവാസിൽ പ്രതാപന്റെ വീടിനാണ് തീപിടിച്ചത്. പ്രതാപൻ (62), ഭാര്യ ഷേർളി (53), മരുകൾ അഭിരാമി (25), ഇളയമകൻ അഖിൽ (29), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുട്ടി റയാന്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. മൂത്ത മകൻ നിഹുൽ ഗുരുതരാവസ്ഥയിൽ പൊള്ളലേറ്റ് ആശുപത്രിയിലാണ്. ഇരുനില വീടിന്‍റെ അകത്തെ എല്ലാ മുറികളിലേക്കും തീപരുകയായിരുന്നു. വീട്ടില്‍ നിന്ന് പുക ഉയരുന്നതുകണ്ട് പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി തീ അണച്ചാണ് എല്ലാവരെയും പുറത്തെത്തിച്ചത്. ഒരാള്‍ക്ക് മാത്രമേ അപ്പോള്‍ ജീവനുണ്ടായിരുന്നുള്ളൂ. വീടിന് പുറത്തുനിര്‍ത്തിയിട്ട കാറും കത്തിനശിച്ചു.

    Read More »
  • Kerala

    ഇന്ന് മുതൽ സർക്കാർ ആംബുലൻസിലെ ആദ്യ വനിതാ ഡ്രൈവറായി ദീപമോൾ സ്റ്റിയറിംഗ് പിടിക്കും

    തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് സർക്കാർ ആംബുലൻസിലെ ആദ്യ വനിതാ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പിൽ വീട്ടിൽ ദീപമോൾ ചുമതലയേൽക്കും. സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയുടെ ഭാഗമായാണ് ദീപമോൾ ചുമതലയേൽക്കുന്നത്. നിലവിൽ രാജ്യത്ത് ട്രാവലർ ആംബുലൻസുകൾ ഓടിക്കുന്ന അപൂർവ്വം വനിതകൾ മാത്രമാണുള്ളത്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്‌ മാർച്ച്‌ 8ന് രാവിലെ 10.45ന് സെക്രട്ടറിയേറ്റ് അനക്സിന്റെ മുൻവശത്ത് വച്ച്‌ ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ് ദീപമോൾക്ക് ആംബുലൻസിന്റെ താക്കോൽ കൈമാറും. ദീപമോളെ പോലുള്ളവർ ആത്മവിശ്വാസത്തോടെ ഈ രംഗത്തേക്ക് വരുന്നത് മറ്റുള്ള സ്ത്രീകൾക്ക് കരുത്ത് പകരുന്നതാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആതുരസേവനത്തിനോടുള്ള താത്പര്യമാണ് ദീപമോളെ ഇപ്പോൾ കനിവ് 108 ആംബുലൻസിന്റെ സാരഥിയാക്കിയിരിക്കുന്നത്. ആംബുലൻസ് ഡ്രൈവർ ആകണമെന്ന ആഗ്രഹം അറിയിച്ച ദീപമോൾക്ക് അതിനുള്ള അവസരം ഒരുക്കി നൽകുകയായിരുന്നു. യാത്രകളോടുള്ള അതിയായ മോഹമാണ് 2008ൽ ദീപമോളെ ആദ്യമായി ഡ്രൈവിങ് ലൈസൻസ് എടുക്കാൻ പ്രേരിപ്പിച്ചത്. ഭർത്താവ് മോഹനന്റെ പിന്തുണയോടെ…

    Read More »
  • Crime

    സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ അനുജനു പിന്നാലെ മധ്യസ്ഥനായെത്തിയ മാതൃസഹോദരനും വെടിയേറ്റു മരിച്ചു

    കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വത്തിനെച്ചൊല്ലി സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടയിൽ വെടിയേറ്റ അനുജനും പിന്നാലെ മാതൃസഹോദരനും മരിച്ചു. മണ്ണാറക്കയം കരിമ്പനാൽ രഞ്ജു കുര്യൻ (50), മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്കറിയ (78) എന്നിവരാണു കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട രഞ്ജു കുര്യന്റെ ജ്യേഷ്ഠൻ ജോർജ് കുര്യനെ (52) അറസ്റ്റ് ചെയ്തു. തടസ്സം പിടിക്കുന്നതിനിടെയാണ് മാതൃസഹോദരൻ മാത്യുവിനു വെടിയേറ്റത്. രഞ്ജു സംഭവസ്ഥലത്തു വച്ചും മാത്യു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. ഇന്നു പുലർച്ചെ 1 മണിക്കാണ് മാത്യു മരിച്ചത്. തിങ്കളാഴ് വൈകിട്ടു നാലര മണിയോടെ മണ്ണാറക്കയത്തെ കുടുംബവീട്ടിൽ വച്ചായിരുന്നു സംഭവം. കൊച്ചിയിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണു പ്രതിയായ ജോർജ് കുര്യൻ. ബിസിനസിൽ നഷ്ടം വന്നതോടെ കുടുംബവക സ്ഥലത്തിൽനിന്നു രണ്ടര ഏക്കർ കഴിഞ്ഞ ദിവസം പിതാവിൽനിന്ന് ജോർജ് എഴുതിവാങ്ങിയിരുന്നു. ഈ സ്ഥലത്തു വീടുകൾ നിർമിച്ചു വിൽക്കാൻ ഇയാൾ പ്ലാനിട്ടു. ഇതെച്ചൊല്ലിയുള്ള തർക്കമാണത്രേ കൊലപാതകത്തിൽ കലാശിച്ചത്. സഹോദരങ്ങൾ പരസ്പരം സംസാരിച്ചിട്ടും തർക്കത്തിനു പരിഹാരം കാണാൻ കഴിയാതെ…

    Read More »
  • Kerala

    അന്താരാഷ്ട്ര വനിതാദിനത്തില്‍ കേരളത്തിന് അഭിമാനമായി 10 ജില്ലകളുടെ തലപ്പത്ത് വനിതകള്‍

    തിരുവനന്തപുരം അന്താരാഷ്ട്ര വനിതാദിനത്തില്‍ കേരളത്തിന് അഭിമാനമായി 10 ജില്ലയുടെയും തലപ്പത്ത് വനിതകള്‍. തിരുവനന്തപുരം-–-നവ്ജ്യോത് ഖോസ, കൊല്ലം- –-അഫ്സാന പര്‍വീണ്‍, പത്തനംതിട്ട––ദിവ്യ എസ് അയ്യര്‍, ആലപ്പുഴ–- രേണുരാജ്, കോട്ടയം-–-പി കെ ജയശ്രീ, ഇടുക്കി––ഷീബാ ജോര്‍ജ്, തൃശൂര്‍-–-ഹരിത വി കുമാര്‍, പാലക്കാട്–– മൃണ്‍മയി ജോഷി, വയനാട്- –-എ ഗീത, കാസര്‍കോട്–– ബണ്ടാരി സ്വാഗത് രണ്‍വീര്‍ചന്ദ് എന്നിവരാണ് ജില്ലകളുടെ ഭരണചക്രം തിരിക്കുന്നത്.ഇതില്‍ ആറുപേരും മലയാളികളാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരേസമയം ഇത്രയധികം വനിതകള്‍ കലക്ടര്‍ പദവി വഹിക്കുന്നത്. എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് പുരുഷന്‍മാരായ കലക്ടര്‍മാര്‍.ഇതില്‍ എറണാകുളം കലക്ടര്‍ ജാഫര്‍ മാലികും കൊല്ലം കലക്ടര്‍ അഫ്സാന പര്‍വീണും ദമ്ബതിമാരാണ്.

    Read More »
  • Kerala

    വളഞ്ഞങ്ങാനം വെള്ളച്ചാട്ടം വര്‍ഷം മുഴുവന്‍ നിലനിര്‍ത്താന്‍ പദ്ധതിയൊരുങ്ങുന്നു

    പീരുമേട്:പീരുമേടിന്റെ കവാടമായ വളഞ്ഞങ്ങാനം വെള്ളച്ചാട്ടം വര്‍ഷം മുഴുവന്‍ നിലനിര്‍ത്താന്‍ പദ്ധതിയൊരുങ്ങുന്നു.പാലത്തിന് താഴ്‌വശത്ത് വര്‍ഷക്കാലത്ത് ലഭിക്കുന്ന വെള്ളം സംഭരിച്ച് വേനല്‍ക്കാലത്ത് മലമുകളില്‍ എത്തിച്ചശേഷം ഒഴുക്കിവിട്ട് വെള്ളച്ചാട്ടം പുനരുജ്ജീവിപ്പിക്കാനുമുള്ള പദ്ധതികള്‍ക്കാണ് രൂപരേഖ തയാറാക്കിയിരിക്കുന്നത്. പീരുമേട് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതിക്ക് രൂപം നല്‍കുന്നത്.സഞ്ചാരികളെ ആകര്‍ഷിക്കാനും വ്യാപാരികള്‍ക്ക് സ്ഥിരം വരുമാനം ലഭിക്കാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. മഴക്കാലത്ത് വെള്ളച്ചാട്ടം കാണാന്‍ ധാരാളം സഞ്ചാരികള്‍ എത്തുന്നത് പതിവാണ്.എന്നാല്‍ അടിസ്ഥാന സൗകര്യത്തിന്റെ അഭാവം യാത്രക്കാരെയും വിനോദസഞ്ചാരികളെയും ദുരിതത്തിലാക്കുന്നു.ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് പദ്ധതിയുമായി പ‌ഞ്ചായത്ത് മുന്നോട്ടുവന്നത്. കോട്ടയം– കുമളി റോഡിലെ ഈ വെള്ളച്ചാട്ടം എന്നും സഞ്ചാരികളുടെയും ശബരിമല തീർഥാടകരുടെയും പ്രിയപ്പെട്ട ഇടമാണ്.വെളളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കുന്നതിനും യാത്രാ മധ്യേ വിശ്രമിക്കുന്നതിനും വേണ്ടി ആളുകൾ തിരഞ്ഞെടുക്കുന്നത് ഇവിടെയാണ്. മുണ്ടക്കയത്തിനും കുട്ടിക്കാനത്തിനും ഇടയിൽ മുറിഞ്ഞ പുഴയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം.ഹെയര്‍പിന്‍ വളവില്‍ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം തൊട്ടടുത്തെത്തിയാല്‍ മാത്രമേ കാണുവാന്‍ സാധിക്കൂ.വളഞ്ഞകാനം വെള്ളച്ചാട്ടം,മുറിഞ്ഞപുഴ വെള്ളച്ചാട്ടം, കേലരി വെള്ളച്ചാട്ടം എന്നൊക്കെ ഇത്…

    Read More »
  • Kerala

    കണ്ണൂരില്‍ വൻ മയക്കുമരുന്നു വേട്ട: ദമ്പതികൾ അറസ്റ്റിൽ

    കണ്ണൂരില്‍ വൻ മയക്കുമരുന്നു വേട്ട. ഏകദേശം 2 കിലോയോളം എംഡിഎംഎ യാണ് പോലീസ് പിടികൂടിയത്.കണ്ണൂർ സ്വദേശി അഫ്സൽ, ഇയാളുടെ ഭാര്യ ബള്‍ക്കീസ്‌എന്നിവരാണ് പിടിയിലായത്. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടെരിക്കു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ആണ് മയക്കുമരുന്നു പിടികൂടിയത്. പ്രതികളുടെ കൈയ്യില്‍ നിന്നും ഏകദേശം 2 കിലോയോളം എംഡിഎംഎ, ഓപ്പിയം, 7.5 ഗ്രാം, ബ്രൌണ്‍ ഷുഗര്‍ – 67 ഗ്രാം എന്നിവയാണ് കണ്ടെത്തിയത്.ഒരു കോടിക്ക് മുകളില്‍ വിലവരുന്ന മയക്കുമരുന്നുകള്‍ ആണ് ഇവ.

    Read More »
Back to top button
error: