KeralaNEWS

തുടരന്വേഷണം ചോദ്യം ചെയ്ത് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ചോദ്യം ചെയ്ത് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.കൂടാതെ തുടരന്വേഷണത്തിന് അടുത്ത മാസം പതിനഞ്ചു വരെ ഹൈക്കോടതി സമയം അനുവദിക്കുകയും ചെയ്തു.
വിചാരണ നീട്ടാനാണ് തുടരന്വേഷണമെന്നും ഇതു നിയമപരമല്ലെന്നുമാണ് ദിലീപ് വാദിച്ചത്. എന്നാല്‍ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടത്തുന്നതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

Back to top button
error: