Month: March 2022

  • Kerala

    പാലായിൽ ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തി

    കോട്ടയം : പാലാ ഇടപ്പാടിയില്‍ ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി.വീട് വാടകയ്ക്ക് എടുക്കാനായി എത്തിയവര്‍ വീടും പരിസരവും നിരീക്ഷിക്കുന്നതിനിടയിലാണ് കിണറ്റിൽ മൃതദേഹം കണ്ടത്.ഉടന്‍ തന്നെ പാലാ പൊലീസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു. ഇടപ്പാടി സ്വദേശി ഗിരീഷ് കുമാറിന്റെ (49) മൃതദേഹം ആണ് കണ്ടെത്തിയത്. ഫെബ്രുവരി 27 മുതൽ ഇയാളെ കാണാതായിരുന്നു.പാലാ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു

    Read More »
  • Kerala

    സ്കൂട്ടറിൽ ബൈക്കിടിച്ച് ബസ്സിനടിയിൽ തെറിച്ചു വീണ് ഭരണിക്കാവിൽ അധ്യാപകന് ദാരുണാന്ത്യം

    ശാസ്താംകോട്ട : സ്കൂട്ടറിൽ ബൈക്കിടിച്ച് കെ.എസ്.ആർ.ടി.സി ബസ്സിനടിയിലേക്ക് തെറിച്ചു വീണ് അധ്യാപകൻ മരിച്ചു. കൊല്ലം ഭരണിക്കാവ് ജെ.എം ഹൈസ്കൂൾ അധ്യാപൻ ശാസ്താംകോട്ട മെഴുവേലിൽ പുത്തൻ വീട്ടിൽ ഷിബു. കെ ഉമ്മൻ (50) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറര മണിയോടെ പത്തനംതിട്ട തട്ട പെട്രോൾ പമ്പിന് സമീപത്തു വച്ചായിരുന്നു അപകടം. സഹപ്രവർത്തകന്റെ ഭാര്യാ മാതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ തുമ്പമണിലേക്ക് പോകവേയാണ് അപകടം സംഭവിച്ചത്. ഷിബു സഞ്ചരിച്ച സ്കൂട്ടറിൽ ബൈക്ക് തട്ടിയതിനെ തുടർന്ന് എതിർദിശയിൽ നിന്നു വന്ന ട്രാൻ.ബസ്സിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസ്സിന്റെ ചക്രം തലയിലൂടെ കയറിയിറങ്ങി തൽക്ഷണം മരണം സംഭവിക്കുകയും ചെയ്തു. മൃതദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്ക്കാരം പിന്നീട്. ഭാര്യ: ലീന, മക്കൾ: നോയൽ, നേഹ.

    Read More »
  • Kerala

    വയനാട്ടിൽ അച്ഛൻ മകനെ കൊലപ്പെടുത്തി

    വയനാട് മൂപ്പൈനാടില്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകം.സംഭവത്തിൽ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെയായിരുന്നു യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. സംശയം തോന്നി പിതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തു വന്നത്.മകനെ കൊലപ്പെടുത്തിയതാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കഴുത്തില്‍ തുണിയിട്ട് മുറുക്കിയതാണ് മരണകാരണമെന്നാണ് നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ കൂടുതല്‍ വ്യക്തത വരുമെന്നും പൊലീസ് അറിയിച്ചു.മകൻ ലഹരിക്ക് അടിമപ്പെട്ടിരുന്നുവെന്നും തുടര്‍ന്ന നിരന്തരം വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന.

    Read More »
  • Kerala

    തിരുവനന്തപുരത്ത് നാല് പോലീസുകാർക്ക് കുത്തേറ്റു

    തിരുവനന്തപുരം:മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ നാല് പൊലീസുകാര്‍ക്ക് കുത്തേറ്റു.കല്ലമ്ബലം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ  ശ്രീജിത്ത്,വിനോദ്, ചന്തു, ജയന്‍ എന്നിവർക്കാണ് കുത്തേറ്റത്.ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. മയക്കുമരുന്ന് കേസ് പ്രതിയായ അനസിനെ പിടികൂടുന്നതിനിടെയാണ് പൊലീസുകാര്‍ക്ക് കുത്തേറ്റത്.അക്രമവിവരം അറിഞ്ഞ് കൂടുതല്‍ പൊലീസുകാര്‍ എത്തിയാണ് അനസിനെ കീഴ്പ്പെടുത്തിയത്.ഇയാളെ അറസ്റ്റ് ചെയ്തു. ഇരുപതോളം കേസുകളില്‍ പ്രതിയാണ് അനസെന്നും ഇയാളെ നേരത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു.പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്യാനുള്ള പ്രത്യേക സ്ക്വാഡില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കാണ് കുത്തേറ്റത്.

    Read More »
  • Crime

    കളിക്കുന്നതിനിടെ ഗേറ്റ് ഇളകി വീണ് നാലുവയസുകാരന്‍ മരിച്ചു

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group കോട്ടയം: ഈരാറ്റുപേട്ടയില്‍ കളിക്കുന്നതിനിടെ ഗേറ്റ് ഇളകി വീണ് നാലുവയസുകാരന്‍ മരിച്ചു. കോമക്കാടത്ത് ജവാദിന്റെ മകന്‍ അഹ്‌സന്‍ അലി ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഗേറ്റ് ഇളകി അഹ്‌സനിന്റെ തലയിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

    Read More »
  • Crime

    കോട്ടയത്ത് മൊബൈല്‍ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group കോട്ടയം: മൊബൈല്‍ഫോണ്‍ റിപ്പയര്‍ ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ ആളപായമില്ല. കോട്ടയം കോഴിച്ചന്ത റോഡിലെ എസ്‌കെ മൊബൈല്‍ ഷോപ്പിലാണ് സംഭവം. ജീവനക്കാരും ഉപഭോക്താക്കളും ഓടിമാറിയതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. ഫോണില്‍ ചാര്‍ജ് നില്‍ക്കാത്തതിനാല്‍ നന്നാക്കാന്‍ ഇതര സംസ്ഥാന തൊഴിലാളിയാണ് ഷോപ്പിലെത്തിയത്. ജീവനക്കാരന്‍ ബാറ്ററി ഊരിമാറ്റി പുറത്തുവച്ചു. തുടര്‍ന്ന് ഫോണ്‍ പരിശോധിച്ചു. ബാറ്ററി വീര്‍ത്തതിനാലാണ് ചാര്‍ജ് നില്‍ക്കാത്തതെന്ന് ജീവനക്കാരന്‍ പറഞ്ഞു. നിമിഷങ്ങള്‍ക്കകം ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ ഒരാളുടെ തലമുടിയില്‍ ചെറിയ തോതില്‍ തീപിടിച്ചു. ഇദ്ദേഹത്തിന് പരുക്കുകളില്ല. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

    Read More »
  • Kerala

    വിജു കൃഷ്ണനും വി.ടി. ബൽറാമിനും സാധ്യത. മൂന്നാമത്തെ രാജ്യസഭാഗം ആരായിരിക്കും…?

    തിരുവനന്തപുരം: എ.കെ. ആന്റണി, കെ. സോമപ്രസാദ്, എം.വി ശ്രേയംസ്കുമാർ എന്നിവരുടെ രാജ്യസഭാഗത്വം ഏപ്രിൽ 2 ന് അവസാനിക്കുകയാണ്. മാർച്ച് 31 ന് രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ആരാകും സ്ഥാനാർത്ഥികൾ എന്ന ചർച്ച സംസ്ഥാനത്ത് ചൂട് പിടിച്ചിരിക്കുന്നു. ഒഴിവ് വരുന്ന മൂന്ന് സ്ഥാനങ്ങളിൽ ഒന്ന് വലത് പക്ഷത്തിനും രണ്ടെണ്ണം ഇടത് പക്ഷത്തിനുമാണ് വിജയിക്കാനാവുക. നിലവിൽ ഒരു എം.എൽ.എ മാത്രമുള്ള എൽ.ജെ.ഡിക്ക് രാജ്യസഭാ സീറ്റ് നൽകുന്നതിൽ ഘടക കക്ഷികൾക്ക് എതിർപ്പുണ്ട്. രണ്ട് ഒഴിവുകൾ ഒരുമിച്ച് വരികയാണെങ്കിൽ ഒരു സീറ്റ് സി.പി.ഐക്ക് നൽകാമെന്ന് എൽ.ഡി.എഫ് യോഗത്തിൽ സി.പി.എം ഉറപ്പ് നൽകിയിരുന്നു. സി.പി.എം രാജ്യസഭാ സ്ഥാനാർത്ഥിയായി കണ്ണൂർ സ്വദേശിയും കർഷക സംഘം നേതാവും കേന്ദ്ര കമ്മറ്റി അംഗവുമായ വിജു കൃഷ്ണനാകുമെന്ന് ഏതാണ്ട് ധാരണയായി. രണ്ടാമത്തെ സീറ്റിൽ നാളെ തീരുമാനമുണ്ടാകും. സി.പി.ഐ ഏറെ പ്രതീക്ഷ വെയ്ക്കുന്നുണ്ട്. കോൺഗ്രസിന് ലഭിക്കുന്ന ഒരു സീറ്റിലേയ്ക്ക് മുല്ലപ്പള്ളി രാമചന്ദ്രനും കെ.വി തോമസും ഉൾപ്പടെ തല മുതിർന്ന ഒരു ഡസനിലേറെ നേതാക്കൾ കണ്ണു വെച്ച്…

    Read More »
  • Business

    ആക്‌സിസ് ബാങ്കുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ നല്‍കാനൊരുങ്ങി എയര്‍ടെല്‍

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group മുംബൈ: ആക്‌സിസ് ബാങ്കുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ നല്‍കാനൊരുങ്ങി എയര്‍ടെല്‍. കമ്പനിയുടെ മൊബൈല്‍ വരിക്കാര്‍ക്കാണ് സേവനങ്ങള്‍ ലഭ്യമാവുക. ബൈ നൗ പേ ലേറ്റര്‍, തല്‍ക്ഷണ വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവയൊക്കെ ആക്‌സിസ് ബാങ്കുമായി ചേര്‍ന്ന് എയര്‍ടെല്‍ അവതരിപ്പിക്കും. എയര്‍ടെല്ലുമായുള്ള സഹകരണത്തിലൂടെ രാജ്യത്തെ ചെറു നഗരങ്ങളിലെ സാന്നിധ്യം വര്‍ധിപ്പിക്കാനാണ് ആക്‌സിസ് ബാങ്ക് ലക്ഷ്യമിടുന്നത്. എയര്‍ടെല്‍ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ആണ് ആദ്യ ഘട്ടത്തില്‍ എത്തുന്നത്. എയര്‍ടെല്‍ വരിക്കാര്‍ക്ക് പ്രത്യേക ഓഫറുകളും ക്യാഷ്ബാക്കുകളും നല്‍കുന്നതാവും ക്രെഡിറ്റ് കാര്‍ഡ്. എയര്‍ടെല്‍ താങ്ക്‌സ് ആപ്പിലൂടെ അര്‍ഹരായവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം. സഹകരണത്തിന്റെ ഭാഗമായി എയര്‍ടെല്‍ സൈബര്‍ സെക്യൂരിറ്റി സേവനങ്ങള്‍ ആക്‌സിസ് ബാങ്കിന് ലഭ്യമാവും. കൂടുതല്‍ സാമ്പത്തിക സേവനങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം ക്ലൗഡ് , ഡാറ്റാ സെന്റര്‍ സേവനങ്ങളിലും ഇരു സ്ഥാപനങ്ങളും സഹകരിക്കും. നിലവില്‍ പെയ്‌മെന്റ് ബാങ്കിലൂടെ എയര്‍ടെല്‍ സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നുണ്ട്. രാജ്യത്തെ ആദ്യ…

    Read More »
  • NEWS

    റഷ്യ യുദ്ധം തുടരുന്നതില്‍ അതൃപ്തി; പ്രമുഖ കമ്പനികള്‍ റഷ്യ വിടുന്നു

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group മോസ്‌കോ: യുക്രെയ്‌നില്‍ റഷ്യ യുദ്ധം തുടരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് നിരവധി ആഗോള കമ്പനികള്‍ റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തുന്നു. ടെക്‌നോളജി കമ്പനികളായ ഗൂഗിള്‍, മെറ്റാ, ആപ്പിള്‍, മൈക്രോ സോഫ്റ്റ്, നെറ്റ്ഫ്ലിക്സ്, സ്പോട്ടിഫൈ തുടങ്ങിയവ കൂടാതെ പണമിടപാടുകള്‍ നടത്തുന്ന വിസ, പ്രമുഖ പാനീയമായ കൊക്ക കോള തുടങ്ങിയ കമ്പനികള്‍ റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ചിട്ടുണ്ട്. വിസാ കാര്‍ഡ് ഉപയോഗിച്ച് റഷ്യയില്‍ ഉള്ളവര്‍ക്ക് പണമിടപാട് നടത്താനോ രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് റഷ്യയുമായി പണമിടപാട് നടത്താന്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സാധിക്കാതെ വരും. ആപ്പിള്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പേ അവസാനിപ്പിച്ചിരുന്നു. റഷ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ചാനലുകളെ യൂ ടൂബില്‍ നിന്ന് നീക്കം ചെയ്തതായി ഗൂഗിള്‍ അറിയിച്ചു. വിമാന നിര്‍മ്മാണ കമ്പനിയായ ബോയിംഗ് മുഖ്യ പ്രവര്‍ത്തനങ്ങള്‍ റഷ്യയില്‍ അവസാനിപ്പിച്ചു പ്രമുഖ എണ്ണ പര്യവേക്ഷണ കമ്പനിയായ എക്സോണ്‍ ഇവിടത്തെ പദ്ധതി ഉപേക്ഷിക്കുന്നതായി അറിയിച്ചിട്ടുണ്ട്. കാര്‍…

    Read More »
  • India

    ഇന്ത്യന്‍ ഗോതമ്പിന് വിദേശ വിപണിയില്‍ ആവശ്യകതയേറുന്നു

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ന്യൂഡല്‍ഹി: യുക്രെയ്ന്‍-റഷ്യന്‍ ആക്രമണം ആരംഭിച്ചതോടെ ഇന്ത്യന്‍ ഗോതമ്പിന് വിദേശ വിപണിയില്‍ ആവശ്യകത വര്‍ധിക്കുന്നു. ഉക്രൈനില്‍ നിന്നുള്ള ഗോതമ്പ് ലോക വിപണിയില്‍ ബ്ലാക്ക് കടല്‍ മാര്‍ഗം എത്തുന്നത് തടസപ്പെട്ടതാണ് ഇന്ത്യന്‍ ഗോതമ്പിന് ഡിമാന്‍ഡ് വര്‍ധിക്കാന്‍ കാരണമായത്. ആഗോള ഗോതമ്പ് കയറ്റുമതില്‍ റഷ്യ യുക്രെയ്ന്‍ എന്നീ രാഷ്ട്രങ്ങളുടെ സംയോജിത പങ്ക് 23 ശതമാനമാണ്. യുക്രെയ്ന്‍ 22.5 ദശലക്ഷം ടണ്‍ ഗോതമ്പ് 2021-22 കയറ്റുമതി ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യ 2021 ജൂണ്‍ മുതല്‍ ഇതുവരെ 25.2 ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്തു. യുദ്ധം തുടരുന്നതിനാല്‍ ഗോതമ്പ് ഇറക്കുമതി ചെയ്യുന്ന രാഷ്ട്രങ്ങള്‍ ഇന്ത്യ യില്‍ നിന്ന് ഗോതമ്പ് വാങ്ങാന്‍ നിര്‍ബന്ധിതരുവുകയാണ്. അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ഫുഡ് പ്രോഡക്ട് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് ഏജന്‍സി വിവിധ രാജ്യങ്ങളുമായും കയറ്റുമതി ക്കാരുമായും ചര്‍ച്ചകള്‍ നടത്തുകയാണ്. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 872 ദശലക്ഷം ഡോളറാണ് രാജ്യത്തിന് ഇതില്‍ നിന്ന് ലഭിച്ചത്. യുദ്ധം…

    Read More »
Back to top button
error: