KeralaNEWS

പാലായിൽ ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തി

കോട്ടയം : പാലാ ഇടപ്പാടിയില്‍ ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി.വീട് വാടകയ്ക്ക് എടുക്കാനായി എത്തിയവര്‍ വീടും പരിസരവും നിരീക്ഷിക്കുന്നതിനിടയിലാണ് കിണറ്റിൽ മൃതദേഹം കണ്ടത്.ഉടന്‍ തന്നെ പാലാ പൊലീസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു.
ഇടപ്പാടി സ്വദേശി ഗിരീഷ് കുമാറിന്റെ (49) മൃതദേഹം ആണ് കണ്ടെത്തിയത്. ഫെബ്രുവരി 27 മുതൽ ഇയാളെ കാണാതായിരുന്നു.പാലാ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു

Back to top button
error: