Month: March 2022

  • Kerala

    കാഴ്ചകൾ മാത്രമല്ല, ആരവങ്ങൾ കൂടിയാണ് ഇടുക്കി; ഇടുക്കിയിലെ ചില വെള്ളച്ചാട്ടങ്ങൾ പരിചയപ്പെടാം

    ഇടുക്കിയുടെ തനതായ ശബ്ദങ്ങളിലൊന്നാണ് വെള്ളച്ചാട്ടങ്ങളുടെ ആരവം.ഇടുക്കിയിലെ ഏതു റൂട്ടിലൂടെ യാത്ര ചെയ്താലും ഒരു കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ ചെറുതോ വലുതോ ആയ ഒരു വെള്ളച്ചാട്ടമെങ്കിലും കാണാന്‍ സാധിക്കുമെന്നത് ഉറപ്പുള്ള കാര്യമാണ്.മലയും മഞ്ഞും മാത്രമല്ല നൂറുകണക്കിന് വെള്ളച്ചാട്ടങ്ങല്‍ കൂടി ചേര്‍ന്നതാണ് ഇടുക്കി.പ്രത്യേകിച്ച് മഴക്കാലത്ത്.   മഴ മണ്ണിനെ അനുഗ്രഹിച്ചു കഴിഞ്ഞാൽ ഒഴുക്കുവെള്ളത്തിന്റെ മുടിയാട്ടം തുടങ്ങും.പാറക്കെട്ടുകളിൽ വന്യമായ താളങ്ങളു‍ടെ ജലതരംഗങ്ങൾ തീർത്ത് അവ പതഞ്ഞൊഴുകും, ചിലപ്പോൾ വെള്ളനുര ചിതറി.മഴയുടെ പിന്നണിയുണ്ടേൽ നിറഭേദങ്ങളോടെ….. മൺസൂൺ മണ്ണിനെ തൊടുമ്പോൾ മെലിഞ്ഞുണങ്ങിയ നീരുറവകൾ നിറഞ്ഞൊഴുകും.ഇടുക്കി അപ്പോൾ വെള്ളച്ചാട്ടങ്ങളുടെ സ്വന്തം നാടാകും.കാഴ്ചയിൽ പാൽനുര ചിതറി ഒഴുകുന്ന വെള്ളച്ചാട്ടങ്ങൾ അതിലേക്ക് ഇറങ്ങാൻ മനസ്സിനെ ക്ഷണിക്കും. എന്നാൽ ഒഴുക്കുവെള്ളത്തിന്റെ ശക്തി പ്രവചനാതീതമാണ്.വെള്ളച്ചാട്ടങ്ങൾ കാണാനുള്ളതാണ്. പ്രകൃതിയിലലിഞ്ഞ് പുതിയൊരു ഊർജം നേടാനുള്ള അവസരം.സാഹസികതയ്ക്ക് മുതിർന്ന് അത് വീടിനും നാടിനും തോരാക്കണ്ണീരാകാതിരിക്കാനുള്ള ഉത്തരവാദിത്തം ഓരോ യാത്രികനുമുണ്ടെന്ന ഓർമ്മപ്പെടുത്തലോടെ…. തൊമ്മന്‍കുത്ത് കേരളത്തിലെ മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് ഇടുക്കിയിലെ തൊടുപുഴയിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന തൊമ്മന്‍കൂത്ത് വെള്ളച്ചാട്ടം. മലകളുടെയും വെള്ളച്ചാട്ടങ്ങളുടെയും നാടെന്ന് അറിയപ്പെടുന്ന തൊടുപുഴയില്‍ നിന്നും…

    Read More »
  • Kerala

    പല്ല് നന്നായാൽ പാതി നന്നായി; കുട്ടികളിലെ ദന്തക്ഷയം തടയാം

    കുട്ടികളില്‍ ദന്തരോഗങ്ങള്‍ സാധാരണമാണ്. എന്നാല്‍ അല്‍പമൊന്ന് ശ്രദ്ധവച്ചാല്‍ അവ ഒഴിവാക്കാവുന്നതാണ്.ചില മാതാപതാക്കള്‍ കുട്ടികള്‍ക്കുണ്ടാകുന്ന ദന്തരോഗങ്ങള്‍ ഗൗരവമായി കാണാറില്ല കുട്ടികള്‍ക്കുണ്ടാകുന്ന ഒരു പ്രധാന ആരോഗ്യപ്രശ്‌നമാണ് ദന്തക്ഷയം.പല്ല് ദ്രവിച്ചുപോവുകയാണിവിടെ സംഭവിക്കുന്നത്. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്.ഉറക്കത്തില്‍ ഉമിനീര്‍ ഉത്പാദിപ്പിക്കുന്നതിന്റെ അളവ് വളരെ കുറവായതിനാല്‍ രാത്രിയില്‍ കുഞ്ഞ് കുടിക്കുന്ന പാനീയങ്ങളും പാലും പാല്‍പല്ലില്‍ പറ്റിപ്പിടിച്ചിരിക്കും. ഇവയെ വായിലുള്ള രോഗാണുക്കള്‍ കടന്നാക്രമിക്കുന്നു.അവയില്‍ ഉള്‍പ്പെടുന്ന സ്‌ട്രെപ്‌റ്റോകോക്കസ് മ്യൂട്ടന്‍സ് എന്ന ബാക്ടീരിയ പല്ലിനു ചുറ്റും ഒട്ടിപ്പിടിച്ചിരിക്കുന്ന മധുര പാനീയങ്ങളുടെയും പാലിന്റെയും അവശിഷ്ടവുമായി പ്രതിപ്രവര്‍ത്തിച്ച് ആസിഡുകള്‍ ഉണ്ടാകുന്നു.ഈ ആസിഡാണ് പല്ലുകളെ ദ്രവിപ്പിക്കുന്നത്. മുകളിലത്തെ മുന്‍വരി പല്ലുകളിലാണ് സാധാരണ ഈ രോഗം കാണുന്നത്.   ചില കുട്ടികളുടെ പല്ല് തവിട്ടു നിറത്തില്‍ കാണപ്പെടും. കുറച്ച് ദിവസം കഴിയുമ്പോള്‍ ഈ പല്ലില്‍ പഴുപ്പും വേദനയും നീരും അനുഭവപ്പെടും.പാല്‍കുപ്പി കൂടുതല്‍ നേരം വായില്‍വച്ച് ഉറങ്ങുന്നതുമൂലമാണ് ഈ പ്രശ്‌നമുണ്ടാകുന്നത്.   പല്ലിന് നിറവ്യത്യാസം, പുളിപ്പ് എന്നിവയാണ് ദന്തക്ഷയത്തിന്റെ ആദ്യലക്ഷണങ്ങള്‍. പല്ലില്‍ ദ്വാരമോ വിടവോ ഉണ്ടാകുന്നതുവരെ…

    Read More »
  • Sports

    ഒടുവില്‍ ഫിഫയും പറഞ്ഞു രക്ഷയില്ല മക്കളേ… രാജ്യം വിട്ടോളൂ….

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group സൂറിച്ച്: റഷ്യയിലെയും യുക്രൈനിലെയും വിദേശ കളിക്കാര്‍ക്കും പരിശീലകര്‍ക്കും അവരുടെ കരാര്‍ താല്‍ക്കാലികമായി റദ്ദാക്കി മറ്റെവിടേക്കെങ്കിലും മാറാമെന്ന് ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫ അറിയിച്ചു. യുക്രൈനില്‍ നടത്തിവരുന്ന അധിനിവേശത്തെത്തുടര്‍ന്ന് റഷ്യന്‍ക്ലബ്ബുകളെയും ദേശീയ ടീമിനെയും ഫിഫയും യുവേഫയും സസ്പെന്‍ഡുചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശ കളിക്കാരുടെ കാര്യത്തില്‍ ഫിഫ പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്. റഷ്യയിലെ ഫുട്ബോള്‍ സീസണ്‍ അവസാനിക്കുന്നത് (ജൂണ്‍ 30) വരെ കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ വിദേശ കളിക്കാര്‍ക്കും പരിശീലകര്‍ക്കും അവകാശമുണ്ടെന്ന് ഫിഫ പ്രസ്താവനയില്‍ വ്യക്തമാക്കി. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

    Read More »
  • Kerala

    നര മാറാനും മുടി സമൃദ്ധമായി വളരാനും എള്ളെണ്ണ മതി; അറിയാം എള്ളെണ്ണയുടെ ഗൂണങ്ങൾ

    മുടിയുടെ സംരക്ഷണം എല്ലാരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്.അതിനായി രാസവസ്തുക്കൾ മുടിയിൽ ഉപയോഗിക്കുന്നത് ആദ്യം ഒഴിവാക്കുക. പകരം, നിങ്ങളുടെ മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രകൃതിദത്തമായ പരിഹാരങ്ങൾ കഴിവതും ഉപയോഗിക്കുക.ഇത്തരത്തിൽ മുടിയുടെ വളർച്ചയ്ക്കും ശിരോചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും ഏറ്റവും സഹായിക്കുന്ന ഒന്നാണ് എള്ളെണ്ണ. എള്ളെണ്ണ ഉപയോഗിക്കുന്നത് മുടിക്ക് ഈർപ്പം പകരുകയും കേശ സംബന്ധമായ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുകയും ചെയ്യും.പാചക ആവശ്യങ്ങൾക്കായി നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് എള്ളെണ്ണ. നല്ലെണ്ണ എന്നും ഇതിനെ അറിയപ്പെടുന്നു.ആന്റിഓക്‌സിഡന്റുകൾ, ഒമേഗ ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, മഗ്നീഷ്യം, കാൽസ്യം, പ്രോട്ടീൻ തുടങ്ങിയ ധാതുക്കളാൽ സമ്പുഷ്ടമാണ് ഈ എണ്ണ. കൂടാതെ, ഇതിൽ ആന്റിഫംഗൽ, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്, ഇത് കേശ സംബന്ധമായ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാണ്. ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്‌നമാണ് താരൻ.എള്ള് എണ്ണയിൽ ആന്റി ബാക്റ്റീരിയൽ ഗുണങ്ങളുള്ളതിനാൽ, ഇത് താരൻ, മുടിയുടെ മറ്റ് പ്രശ്നങ്ങൾ എന്നിവ തടയുന്നതിലൂടെ ഫംഗസ്, ബാക്ടീരിയ അണുബാധകളെ ചെറുക്കുന്നു. എള്ളെണ്ണയ്ക്ക് മുടിക്ക് കറുപ്പ്…

    Read More »
  • Kerala

    സംശയം വേണ്ട, കേരളീയ സദ്യ തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യകരമായ ഭക്ഷണം

    ലോകത്തെ തന്നെ ഏറ്റവും വലിയ സദ്യ വിളമ്പുന്നതും കേരളത്തിലാണ്   സദ്യയുടെ വിഭവങ്ങളില്‍ എരിവും പുളിയും ഉപ്പും മധുരവുമെല്ലാമുണ്ട്.ഇതെല്ലാം തന്നെ സ്വാദിനൊപ്പം ആരോഗ്യത്തെ കൂടി ഉറപ്പിയ്ക്കുന്ന ഒന്നാണ്.ഉപ്പേരി, പപ്പടം, പഴം, പായസം, സാമ്പാറ്, അവിയല്‍, കാളന്‍, ഓലന്‍, എരിശ്ശേരി, തോരന്‍, പരിപ്പ്, പച്ചടി, പുളിശ്ശേരി, അച്ചാര്‍-എന്നിങ്ങനെ പോകുന്നു സദ്യയിലെ വിഭവങ്ങളുടെ ലിസ്റ്റ്. വൈറ്റമിൻ സി,ഫോസ്ഫറസ്,എന്നിവ അധികമായി അടങ്ങിയിരിക്കുന്ന അവിയൽ അമിത വണ്ണം കുറയ്ക്കാൻ‌ നല്ലതാണ്.തേങ്ങാപ്പാലും കുമ്പളങ്ങയും ചേരുമ്പോൾ കൃമിശല്യം കുറയും. ശരീരത്തിലെ മെറ്റബോളിക് ടോക്സിനുകളെ ആഗിരണം ചെയ്യാനുള്ള കഴിവും ഇതിനുണ്ട്. ചൂടുചോറിൽ ചേർക്കുന്ന സാമ്പാർ പച്ചക്കറികളും പരിപ്പും ചേർന്ന പോഷകമാണ്.ഇതിൽ ചേർക്കുന്ന മല്ലി പ്രമേഹ മരുന്നാണ്.കായം വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും.സൂക്ഷ്മ പോഷകങ്ങൾ അടങ്ങിയിട്ടുള്ള വിഭവമാണു രസം. പ്രോട്ടീൻ കലവറയാണു കൂട്ടുകറി. ഇഞ്ചിക്കറിയാവട്ടെ നൂറുകറിയുടെ ഗുണം ചെയ്യും.ആകെ മൊത്തത്തിൽ സമ്പൂർണ ആരോഗ്യ പാക്കേജ് ആണ്  സദ്യ. പരിപ്പും നെയ്യും കൂട്ടിയാണു സദ്യ തുടങ്ങുന്നത്.പ്രോട്ടീൻ കലവറയാണു പരിപ്പ്. മഞ്ഞൾ ചേർക്കുമ്പോൾ കുർകുമിനും ശരീരത്തിലെത്തും.ശരീരത്തിലെ വിവിധ രാസപ്രവർത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന ഫ്രീ റാഡിക്കൽസ് എന്നു വിളിക്കുന്ന വിഷവസ്തുക്കളെ ഇല്ലാതാക്കുന്ന ആന്റി…

    Read More »
  • India

    യു.പിയില്‍ വോട്ടിങ് മെഷീനുകള്‍ക്ക് സ്ഥാനാര്‍ഥി തന്നെ കാവല്‍!

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സ്ട്രോങ് റൂം ബൈനോക്കുലറിലൂടെ 24 മണിക്കൂറും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഒരു സ്ഥാനാര്‍ഥി. സ്ട്രോങ് റൂമിന് അകലെയായി നിര്‍ത്തിയിട്ട ജീപ്പില്‍ കയറി നിന്നാണ് സ്ഥാനാര്‍ഥിയുടെയും സംഘത്തിന്റെയും നിരീക്ഷണം. #WATCH | Samajwadi Party candidate from Hastinapur constituency in Meerut district, Yogesh Verma keeps an eye on EVM strong room with binoculars to prevent mishandling pic.twitter.com/0eB8FO4vQO — ANI UP/Uttarakhand (@ANINewsUP) March 8, 2022 ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലാണ് സംഭവം. മീററ്റിലെ ഹസ്തനിപുര്‍ മണ്ഡലത്തിലെ എസ്.പി സ്ഥാനാര്‍ഥിയായ യോഗേഷ് വെര്‍മയാണ് ഈ സ്ഥാനാര്‍ഥി. ഇദ്ദേഹവും അണികളും കൂടെ 8 ഷിഫ്റ്റുകളിലായി 24 മണിക്കൂറും സ്ട്രോങ് റൂം നിരീക്ഷിക്കുകയാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എതിരാളികള്‍ ശ്രമിച്ചേക്കുമെന്ന ഭയമാണ്…

    Read More »
  • Kerala

    വർക്കലയിൽ വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ചത് പൊള്ളലേറ്റല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് 

    തിരുവനന്തപുരം: വര്‍ക്കലയില്‍ വീടിന് തീപിടിച്ച്‌ അഞ്ച് പേർ മരിച്ചത് പൊള്ളലേറ്റല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.മരിച്ചവരുടെ ദേഹത്തുണ്ടായ പൊള്ളലുകള്‍ മരണകാരണമായിട്ടില്ലെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.മരിച്ചവരുടെ വസ്ത്രങ്ങള്‍ പോലും കാര്യമായി കത്തിയിട്ടില്ല. അഞ്ച് പേരുടെയും മൃതദേഹങ്ങളില്‍ പൊള്ളലുണ്ട്.അതേസമയം ഇത് മരണത്തിന് കാരണമാകുന്ന മാരകമായ പൊള്ളലുകള്‍ അല്ല.വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ ഇക്കാര്യത്തില്‍ അന്തിമ നിഗമനത്തിലെത്താനാകൂവെന്ന് റൂറല്‍ പൊലീസ് മേധാവി ദിവ്യ വി ഗോപിനാഥ് പറഞ്ഞു.മരിച്ചവരുടെ ആന്തരികാവയവങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇത് വിശദപരിശോധനയ്ക്ക് അയക്കും. അതേസമയം അപകടത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. റൂറല്‍ പൊലീസ് മേധാവി ദിവ്യ വി ഗോപിനാഥിന്റെ മേല്‍നോട്ടത്തില്‍ വര്‍ക്കല ഡിവൈഎസ്പി പി നിയാസിന്റെ നേതൃത്വത്തിലാകും അന്വേഷണം. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് അഞ്ച് പേരുടെയും മരണമെന്നാണ് പ്രാഥമിക നിഗമനം.ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെയാണ് കാരണമെന്നാണ് കെഎസ്‌ഇബിയുടെ ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ഷന്‍ വിഭാഗവും പൊലീസ് ഫോറന്‍സിക് വിഭാഗവും നല്‍കിയിരിക്കുന്ന പ്രാഥമിക വിവരം.

    Read More »
  • Crime

    പിതാവിനോടുള്ള വിരോധം തീര്‍ക്കാന്‍ എട്ട് വയസുകാരന്‍ മകന്റെ ജീവനെടുത്ത്; 19 കാരനും അമ്മയും അറസ്റ്റില്‍

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ശ്രീനഗര്‍: എട്ട് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് 19 കാരനും അമ്മയും പോലീസ് പിടിയില്‍. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലാണ് സംഭവം. കുട്ടിയുടെ പിതാവിനോടുള്ള ഇവരുടെ വിരോധമാണ് കൊലപാതകത്തിന് കാരണമായത്. അവൂര ഗ്രാമത്തില്‍ നിന്ന് മൂന്ന് ആഴ്ച മുന്‍പാണ് താലിബ് ഹുസൈന്‍ എന്ന കുട്ടിയെ കാണാതായത്. കഴിഞ്ഞ ദിവസം പ്രദേശത്തെ വനമേഖലയില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയെ ഏതോ വന്യമൃഗം ആക്രമിച്ചതാണെന്നാണ് നാട്ടുകാരും പോലീസും ആദ്യഘട്ടത്തില്‍ കരുതിയത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസിയായ ഷഹ്നാസ് ബീഗത്തിലേക്കും മകന്‍ അമിര്‍ അഹ്മദിലേക്കും സംശയം നീണ്ടത്. ഇവരെ ചോദ്യം ചെയ്ത പോലീസ് പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. ഷഹനാസ് ബീഗം പ്രേരിപ്പിച്ചതിനെ തുടര്‍ന്ന് അമിര്‍ അഹ്മദാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും പോലീസ് കണ്ടെത്തി. പിന്നീട് മൃതദേഹം മറവു ചെയ്ത സ്ഥലം ഇവര്‍ പോലീസിന് കാട്ടിക്കൊടുക്കുകയായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രതിയായ സ്ത്രീയുടെ കൗമാരക്കാരിയായ മകള്‍…

    Read More »
  • World

    സുമിയില്‍ ഒടുവില്‍ എല്ലാം ശുഭം

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ന്യൂഡല്‍ഹി: യുക്രൈനിയന്‍ നഗരമായ സുമിയില്‍ യുദ്ധത്തെത്തുടര്‍ന്ന് കുടുങ്ങിയ എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം. ഇവരെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ഓപ്പറേഷന്‍ ഗംഗയുടെ കീഴിലുള്ള വിമാനങ്ങള്‍ തയ്യാറെടുക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ‘എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും സുമിയില്‍ നിന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. അവര്‍ ഇപ്പോള്‍ പോള്‍ട്ടാവയിലേക്കുള്ള യാത്രയിലാണ്. അവിടെ നിന്ന് പടിഞ്ഞാറന്‍ യുക്രൈനിലേക്കുള്ള ട്രെയിനുകളില്‍ കയറും. അവരെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ഓപ്പറേഷന്‍ ഗംഗയുടെ കീഴിലുള്ള വിമാനങ്ങള്‍ തയ്യാറെടുക്കുകയാണ്.’, വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്റ് ചെയ്തു. ഏറെ വിവാദങ്ങള്‍ക്ക് ഇടവരുത്തിയതായിരുന്നു സുമിയിലെ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍. എംബസിയിലെ ഉദ്ദ്യോഗസ്ഥര്‍ക്കെതിരേയും കേന്ദ്ര സര്‍ക്കാരിനെതിരേയും വിദ്യാര്‍ഥികള്‍ പരസ്യമായി രംഗത്തുവന്നിരുന്നു. റഷ്യന്‍ സൈന്യം കടുത്ത ആക്രമണം നടത്തുന്ന സുമിയില്‍നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നത് പ്രതിസന്ധിയിലായിരുന്നു. സുഗമമായി വിദ്യാര്‍ഥികളെ ഒഴിപ്പിക്കാനുള്ള വഴികള്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി…

    Read More »
  • NEWS

    കുവൈറ്റിൽ താമസ നിയമലംഘകർക്ക് പിഴയടക്കാതെ രാജ്യം വിടാൻ വീണ്ടും അവസരം ലഭിക്കാൻ സാധ്യത

    കുവൈറ്റിൽ താമസ നിയമലംഘകർക്ക് പിഴയടക്കാതെ രാജ്യം വിടാൻ വീണ്ടും അവസരം ലഭിക്കാൻ സാധ്യത. ഇത് സംബന്ധിച്ച നിർദ്ദേശം താമസകാര്യ കടിയേറ്റ വകുപ്പ് സർക്കാരിന് മുൻപിൽ സമർപ്പിച്ചതായി ഒദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. കൊവിഡ് രോഗവ്യാപനം രൂക്ഷമായ ഘട്ടത്തിൽ അനുവദിച്ച പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി രാജ്യം വിടാൻ പലർക്കും സാധിച്ചിരുന്നില്ല. നിലവിൽ രാജ്യത്ത് ഒന്നര ലക്ഷത്തോളം അനധികൃത  താമസക്കാരുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മുൻപ് പല തവണകളായി ഇത്തരക്കാർക്ക് പിഴയോ മറ്റു നിയമനടപടികളോ നേരിടാതെ രാജ്യം വിടാൻ  പൊതുമാപ്പ് അനുവദിച്ചിരുന്നുവെങ്കിലും നല്ലൊരു ശതമാനം പേരും ഇത്  ഉപയോഗപ്പെടുത്തിയിരുന്നില്ല. താമസകാര്യ കടിയേറ്റ വകുപ്പിന്റെ നിർദ്ദേശം സർക്കാർ അംഗീകരിച്ചാൽ, അനധികൃത താമസക്കാരായ പ്രവാസികൾക്ക് നിയമ നടപടികൾ കൂടാതെ തങ്ങളുടെ രാജ്യത്തേക്ക് മടങ്ങാനുള്ള മറ്റൊരു അവസരമാകും ലഭിക്കുക.

    Read More »
Back to top button
error: