വയനാട് മൂപ്പൈനാടില്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകം.സംഭവത്തിൽ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ പുലര്‍ച്ചെയായിരുന്നു യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. സംശയം തോന്നി പിതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തു വന്നത്.മകനെ കൊലപ്പെടുത്തിയതാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
കഴുത്തില്‍ തുണിയിട്ട് മുറുക്കിയതാണ് മരണകാരണമെന്നാണ് നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ കൂടുതല്‍ വ്യക്തത വരുമെന്നും പൊലീസ് അറിയിച്ചു.മകൻ ലഹരിക്ക് അടിമപ്പെട്ടിരുന്നുവെന്നും തുടര്‍ന്ന നിരന്തരം വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന.