KeralaNEWS

സ്കൂട്ടറിൽ ബൈക്കിടിച്ച് ബസ്സിനടിയിൽ തെറിച്ചു വീണ് ഭരണിക്കാവിൽ അധ്യാപകന് ദാരുണാന്ത്യം

ശാസ്താംകോട്ട : സ്കൂട്ടറിൽ ബൈക്കിടിച്ച് കെ.എസ്.ആർ.ടി.സി ബസ്സിനടിയിലേക്ക് തെറിച്ചു വീണ് അധ്യാപകൻ മരിച്ചു.

കൊല്ലം ഭരണിക്കാവ് ജെ.എം ഹൈസ്കൂൾ അധ്യാപൻ ശാസ്താംകോട്ട മെഴുവേലിൽ പുത്തൻ വീട്ടിൽ ഷിബു. കെ ഉമ്മൻ (50) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് ആറര മണിയോടെ പത്തനംതിട്ട തട്ട പെട്രോൾ പമ്പിന് സമീപത്തു വച്ചായിരുന്നു അപകടം. സഹപ്രവർത്തകന്റെ ഭാര്യാ മാതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ തുമ്പമണിലേക്ക് പോകവേയാണ് അപകടം സംഭവിച്ചത്.

ഷിബു സഞ്ചരിച്ച സ്കൂട്ടറിൽ ബൈക്ക് തട്ടിയതിനെ തുടർന്ന് എതിർദിശയിൽ നിന്നു വന്ന ട്രാൻ.ബസ്സിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസ്സിന്റെ ചക്രം തലയിലൂടെ കയറിയിറങ്ങി തൽക്ഷണം മരണം സംഭവിക്കുകയും ചെയ്തു. മൃതദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്ക്കാരം പിന്നീട്.

ഭാര്യ: ലീന, മക്കൾ: നോയൽ, നേഹ.

Back to top button
error: