KeralaNEWS

നടന്‍ ദിലീപിനെതിരെ മുന്‍ ജീവനക്കാരന്റെ മൊഴി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിനെതിരെ മുന്‍ ജീവനക്കാരന്‍ ദാസന്റെ മൊഴി.സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പൊലീസിനോട് സംസാരിക്കുന്നത് അഭിഭാഷകന്‍ വിലക്കിയെന്നും, അന്വേഷണ ഉദ്യോഗസ്ഥര്‍ എന്തെങ്കിലും ചോദിച്ചാല്‍ അറിയില്ലെന്നോ ഓര്‍മയില്ലെന്നോ പറയണമെന്നും തന്നോട് പറഞ്ഞിരുന്നുവെന്നാണ് ദാസന്റെ മൊഴി.
കേസിലെ പ്രതിയായ പള്‍സര്‍ സുനി പുറത്തിറങ്ങട്ടെ, അവന് കാണിച്ചുകൊടുക്കാമെന്ന് സൂരജ് പറയുന്നത് കേട്ടതായും ദാസന്റെ മൊഴിയിലുണ്ട്. 2017 -20 കാലഘട്ടത്തില്‍ ദിലീപിന്റെ വീട്ടിലെ ജോലിക്കാരനായിരുന്നു ചേര്‍ത്തല സ്വദേശിയായ ദാസന്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: