സ്വര്‍ണ വില റക്കോര്‍ഡില്‍; ഇന്ന് ഒരു പവന് കൂടിയത് 1040 രൂപ
വാര്‍ത്തകളറിയാന്‍ ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ വര്‍ധന. പവന്റെ വില 1040 രൂപയാണ് വര്‍ധിച്ചത്. പവന് 40,560 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5070 രൂപയായും ഉയര്‍ന്നു. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം തന്നെയാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. റഷ്യക്ക്മേല്‍ യു.എസ് പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത് സ്വര്‍ണവില റോക്കറ്റ് വേഗത്തില്‍ കുതിക്കാന്‍ ഇടയാക്കി.
മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ സ്വര്‍ണത്തിന്റെ ഭാവിവില 1.64 ശതമാനം ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണത്തിന്റെ വില വന്‍തോതില്‍ ഉയര്‍ന്നിരുന്നു. വിപണിയില്‍ 2,069 ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. യു.എസിന്റെ സ്വര്‍ണ ഭാവി വിലകളും ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ഇന്ന് ഇന്ത്യന്‍ ഓഹരി വിപണികള്‍ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്സ് 200 പോയിന്റ് നേട്ടമുണ്ടാക്കി. നിഫ്റ്റി 16,050 പോയിന്റിലെത്തി.
ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP