KeralaNEWS

വീട്ടില്‍ അതിക്രമിച്ചുകയറി നടിയെ പീഡിപ്പിച്ചു; രണ്ടു പേർ അറസ്റ്റിൽ

ചെന്നൈ: രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി നടിയെ പീഡിപ്പിക്കുകയും പണവും സ്വര്‍ണവും കവരുകയും ചെയ്ത കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു.മധുരവോയല്‍ സ്വദേശി സെല്‍വകുമാര്‍ (21), രാമപുരം സ്വദേശി കണ്ണദാസന്‍ (37) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
വല്‍സരവാക്കത്ത് തനിച്ചുതാമസിക്കുന്ന 38-കാരിയായ നടിയുടെ നേരേയാണ് അതിക്രമം ഉണ്ടായത്.ഇവരുടെ വീട്ടില്‍ രാത്രി പത്തരയോടെ അതിക്രമിച്ചുകയറിയ ഇവർ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി 50,000 രൂപയും ഒന്നര പവന്റെ സ്വര്‍ണമാലയും കവര്‍ന്ന ശേഷം നടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്യുകയായിരുന്നു.

Back to top button
error: