KeralaNEWS

മത്സ്യബന്ധന മേഖലയ്ക്കായി സംസ്ഥാന ബജറ്റിൽ 24.060 കോടി രൂപ

മത്സ്യബന്ധന മേഖലയ്ക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന് സംസ്ഥാന ബജറ്റിൽ 24.060 കോടി രൂപ വകയിരുത്തി. കഴിഞ്ഞ വർഷത്തേക്കാൾ 37 കോടി രൂപ ഈ വർഷം മത്സ്യബന്ധന മേഖലയ്ക്കായി വകയിരുത്തി.

 

Signature-ad

മത്സ്യബന്ധന തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ഉറപ്പുവരുത്തുന്നതിനും ഉൾനാടൻ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വിഹിതം വർധിപ്പിച്ചു. പുനർഗേഹം പദ്ധതിക്കായി 16 കോടി രൂപ വകയിരുത്തി.

 

സമുദ്ര സുരക്ഷ വർധിപ്പിക്കുകയും രക്ഷാ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ബജറ്റിൽ പറയുന്നു. അതുകൊണ്ട് തന്നെ ആധുനിക വിവര വിനിമയ ഉപകരണങ്ങൾ വാങ്ങുന്നതിലേക്കായി 75% തുക ഗ്രാൻഡായി അനുവദിക്കും. ഇവയുൾപ്പെടെ സമുദ്ര സുരക്ഷയ്ക്കായി 5.50 കോടി രൂപ അനുവദിച്ചു.

കൂടാതെ, മത്സ്യത്തൊഴിലാളികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും മാനവ വികസനത്തിനുമായി 72 കോടി രൂപയും അനുവദിച്ചു.

Back to top button
error: