പകലന്തിയോളം പണി ചെയ്തിട്ട് 10 രൂപയ്ക്ക് ചാരായം കുടിച്ച് ഒരു താറാമുട്ടയും കഴിച്ച് ബാക്കി കാശുമായി വീട്ടിൽ പോയിരുന്ന മലയാളിയെ ഇന്നത്തെ അവസ്ഥയിലെത്തിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്വം എ കെ ആൻറണിക്കാണ്.
കേരളത്തിലെ മദ്യപന്മാരിൽ, മദ്യത്തിന്റെ ദൂഷ്യഫലം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് സമൂഹത്തിന്റെ താഴെത്തട്ടിൽ ഉള്ളവരാണ്.രാവന്തിയോളം പണിയെടുത്ത് വൈകുന്നേരം 10 രൂപക്ക് ഒരു ചെറുത് വാങ്ങിയടിച്ചു ഒരു താറാമുട്ട പുഴുങ്ങിയതും കഴിച്ച് മര്യാദക്കു വീട്ടിൽ പോയിരുന്നവരാണ് കേരളത്തിലെ മുഴുവനും കുടിയന്മാരും..
(അന്ന് മദ്യം കഴിക്കുന്നവർ 10% ൽ താഴെയായിരുന്നു..
അതൊരു മോശം പ്രവർത്തിയായാണ് ജനം കണ്ടിരുന്നത് ).
അപ്പോഴാണ്, കേരളത്തിലെ അമ്മപെങ്ങന്മാരുടെ കണ്ണീരൊപ്പാൻ എന്ന വ്യാജേനെ നമ്മടെ അന്തോണീസ് പുണ്യാളൻ ചാരായം അങ്ങ് നിരോധിച്ചത്..
അതോടു കൂടി മദ്യപാനത്തിന് പ്രചാരവുമായി.
അങ്ങനെ 10 രൂപക്ക് ചെറുതടിച്ചിരുന്നവർ അതിന്റെ പത്തും, ഇരുപതും ഇരട്ടി കൊടുത്തു വിദേശി ( കളർ ചേർത്ത സെക്കന്റ്സ് ചാരായം) അടിച്ചു തുടങ്ങി..
കുടി പണ്ടത്തേതിന്റെ പതിന്മടങ്ങു കൂടി
കുടുബ ബജറ്റുകൾ താളം തെറ്റി…
അങ്ങനെ നല്ല പ്രചാരം കൊടുത്തിട്ട് കള്ളുകച്ചവടത്തിന്റെ കുത്തക സർക്കാർ മുഴുവനായി ഏറ്റെടുത്തു..
ഇന്ന് 100 രൂപക്ക് കിട്ടുന്ന കുപ്പി 1000 രൂപക്ക് വിൽക്കുന്നു…
പ്രബുദ്ധ കേരളത്തിന്റെ ആകെയുള്ള വരുമാനം കള്ളു കച്ചവടവും,
ലോട്ടറി കച്ചവടവും മാത്രമായി…!!
എന്നുപറഞ്ഞാൽ സാക്ഷര കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളവും, പെൻഷനും, സാമൂഹിക പെൻഷനും സമൂഹത്തിന്റെ താഴെത്തട്ടിലുള്ള സാധാരണക്കാരായ കള്ളുകുടിയന്മാരുടെ തലയിൽ ആയെന്ന്..!!
കഴിഞ്ഞ സാമ്പത്തികവർഷം മാത്രം ലോട്ടറി വിറ്റത് 9262.7 കോടി രൂപക്ക്….
അതിൽ നിന്നും സ്റ്റേറ്റ് ഉണ്ടാക്കിയ വരുമാനം 1673.11 കോടി…
അതുപോലെ തന്നെ, കഴിഞ്ഞ സാമ്പത്തിക വർഷം കള്ള് വിറ്റുണ്ടാക്കിയത് 14508 കോടി രൂപാ…
അതിൽത്തന്നെ, നികുതിയായി കൊള്ളയടിച്ചത് 12426 കോടി..
ഇതിലും, മുക്കാൽ പങ്കും പട്ടിണിക്കാരന്റെ മക്കൾ കഴിക്കേണ്ട ഭക്ഷണത്തിന്റെ വില തന്നെ..!!
ഇതിനിടയിൽ 2 വർഷം മുൻപ് പാവപ്പെട്ടവന്റെ സർക്കാർ മദ്യത്തിന്റെ വീര്യം കുറയ്ക്കുകയെന്ന വീര സാഹസിക പരിഷ്കരണം നടത്തി.
നാം തെറ്റിദ്ധരിച്ചു , അത് പാവപ്പെട്ട അദ്ധ്വാന വർഗ്ഗത്തിന്റെ കരളും ആരോഗ്യവും സംരക്ഷിക്കാനാണെന്ന്..
തെറ്റിപ്പോയി..
ആ പ്രക്രിയ അരക്കുപ്പി കുടിക്കുന്നവനെ ഒരു കുപ്പി കുടിക്കേണ്ട അവസ്ഥയിലാക്കി..
ഫലം 250 രൂപയുടെ അരക്കുപ്പി കടിച്ചവർ 500 രൂപയ്ക്ക് കുടിക്കേണ്ട അവസ്ഥ..
എത്ര ബുദ്ധിപരമായ ,
കുടിയന്മാർ ആരും തിരിച്ചറിയാതെ പോയ കൊള്ള….
എല്ലാ ബജറ്റിലും വില കൂട്ടുന്നതു കൂടാതെ പ്രളയത്തിന് വീണ്ടും വില കൂട്ടി ..
രണ്ടുമാസം നീണ്ട ലോക്ക് ഡൌൺ കാലഘട്ടത്തിൽ കള്ളുകടകൾ അടഞ്ഞു കിടന്നു..
സർക്കാർ കരുതിയതുപോലെ ആയിരക്കണക്കിന് മദ്യപാനികൾ ആത്‍മഹത്യ ചെയ്തില്ല…
നാട് മുഴുവൻ മാനസിക രോഗികളെക്കൊണ്ട് നിറഞ്ഞില്ല..
ആകെ ആത്മഹത്യ ചെയ്തത് വെറും ആറുപേർ.. ( അതിന് മറ്റു കാരണങ്ങളുമുണ്ട് ).
വളരെ വളരെ കുറച്ചുപേരൊക്കെ വ്യാജന്റെ പിന്നാലെ പോയിക്കാണും..
മഹാ ഭൂരിപക്ഷം മദ്യപാനികൾ ആ ശീലം പരിപൂർണ്ണമായും മറന്നു..
കുടുംബത്തോടൊപ്പം മദ്യമില്ലാതെ സന്തോഷമായി ജീവിക്കാൻ പഠിച്ചു…
സ്വബോധമില്ലാത്ത.. അപ്പന്മാരെ പേടിക്കാതെ, മക്കൾ വീട്ടിൽ കിടന്നുറങ്ങിത്തുടങ്ങി…
പ്രായമായ പെണ്മക്കളുടെ സുരക്ഷിതത്വത്തെയോർത്തു ഉറക്കം നഷ്ടപ്പെട്ട അമ്മമാരുടെ കൺതടങ്ങളിലെ കറുപ്പുനിറം മങ്ങിത്തുടങ്ങി…
അതേ….
മദ്യത്തിന്റെ ലഭ്യത കുറഞ്ഞപ്പോൾ നാട്ടിൽ സമാധാനം കണ്ടുതുടങ്ങി… സ്ത്രീപീഡനങ്ങൾ കുറഞ്ഞു..
കൊല്ലും, കൊലയും കുറഞ്ഞു..!! കുടുംബബന്ധങ്ങൾ ദൃഢമായി..!!
പക്ഷെ ഇന്ന് പൂർവാധികം ശക്തിയോടെ ഇതെല്ലാം തിരികെ വന്നു കഴിഞ്ഞു!!!
പാവപെട്ട കൂലിപ്പണിക്കാരുടെ മക്കൾ കഴിക്കേണ്ട ഭക്ഷണത്തിന്റെ കാശാണ് സർക്കാർ പിടിച്ചു പറിക്കുന്നത്.
അടച്ചുറപ്പുള്ള ഒരു വീട്ടിൽ ജീവിക്കണമെന്നുള്ള അവന്റെ കുടുബത്തിന്റെ സ്വപ്നത്തിന്റെ വിലയാണ് അത്.
നല്ല വസ്ത്രമിടാനുള്ള, നല്ല വിദ്യാഭ്യാസം കിട്ടാനുള്ള അവന്റെ മക്കളുടെ അവകാശത്തിന്റെ വില… !!!
ആന്റണിക്കെന്നല്ല, കേരളത്തിലെ ഒരു സർക്കാരിനും ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കാനാവില്ല.