KeralaNEWS

തൃശൂരിൽ 18 വയസ്സുകാരനായ വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു

തൃശൂർ: ബൈക്കിൽ സ്വകാര്യ ബസിടിച്ച് പെരുമ്പിലാവ് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. പെരുമ്പിലാവ് ചക്കിത്തേതിൽ പൂഴിക്കുന്നത്ത് അസ്ലമിന്റെ മകൻ അൻസിൽ (18) ആണ് മരിച്ചത്.

കുന്നംകുളം- തൃശൂർ റോഡിൽ പൂങ്കുന്നത്ത് ദേശാഭിമാനി പ്രസ്സിനു സമീപമാണ് ബൈക്കും ബസും കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. കോഴിക്കോട് ഭാഗത്തേക്കു പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്, അൻസിൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. കുട്ടി തൽക്ഷണം മരിച്ചു.

Signature-ad

ഇന്ന് (വെള്ളി) രാവിലെ ഒമ്പതരയോടെയിരുന്നു അപകടം.
തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് എൻട്രൻസ് കോച്ചിങ്ങിന് പോകുന്നതിനിടയിലാണ് അപകടം നടന്നത്.
പെരുമ്പിലാവ് അൻസാർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു. പിതാവ് വിദേശത്താണ്. മാതാവ് നിഷയുടെ പെരുമ്പിലാവിലെ വീട്ടിലാണ് കുടുംബം ഇപ്പോൾ താമസിക്കുന്നത്. പുന്നയൂർക്കുളത്ത് പുതുതായി പണിത വീട്ടിലേക്കു താമസം മാറാനുള്ള തയാറെടുപ്പിലായിരുന്നു.

സഹോദരൻ: അമിൻ.
മൃതദേഹം തൃശൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Back to top button
error: