KeralaNEWS

കോട്ടയത്തിന്റെ റെയിൽവേ മുഖമുദ്രയായ ഇരട്ടത്തുരങ്കങ്ങൾ ഇനി ഓർമ്മ

കോട്ടയം: കോട്ടയം-ചിങ്ങവനം പാതയിൽ മുട്ടമ്പലത്ത് റെയിൽവേ ക്രോസിന് സമീപമുള്ള പാതയിരട്ടിപ്പിക്കൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.തുരങ്കത്തിന് സമീപത്തെ കുന്നിടിച്ചാണ് മണ്ണ് എടുക്കുന്നത്.കോട്ടയത്തിന്റെ റെയിൽവേ മുഖമുദ്രയായ ഇരട്ടത്തുരങ്കങ്ങൾ ഒഴിവാക്കിയാണ് പുതിയ പാതയുടെ പാത നിർമാണം.
കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് ചങ്ങനാശേരി ഭാഗത്തേക്കുള്ള വശത്ത് മുട്ടമ്പലം റെയിൽവേ ക്രോസ് വരെ പൂർണമായും പുതിയ ഇരട്ടപ്പാതയാണു വരുന്നത്.നിലവിലുള്ള ലൈനിന്റെ വശത്ത് പുതിയ ലൈൻ ഇടുകയാണ് മറ്റു സ്ഥലങ്ങളിൽ ചെയ്യുന്നത്. എന്നാൽ കോട്ടയം  സ്റ്റേഷൻ മുതൽ മുട്ടമ്പലം വരെ തുരങ്കങ്ങൾ ഒഴിവാക്കി 2 പുതിയ ലൈനുകളാണു വരുന്നത്.

ഇതോടെ ആറുപതിറ്റാണ്ടിലേറെ കാഴ്ചയിൽ ഇരുട്ടും കൗതുകവും നിറച്ച കോട്ടയത്തെ ഇരട്ടത്തുരങ്കങ്ങളിലൂടെയുള്ള ട്രെയിൻയാത്ര ഓർമയാകുകയാണ്.ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയിലുള്ള, ചരിത്രപ്രാധാന്യമുള്ള തുരങ്കങ്ങൾ പൊളിച്ചുമാറ്റാതെ നിലനിർത്തി ഷണ്ടിങ്ങിന്​ ഉപയോഗിക്കാനാണ്​ തീരുമാനം.1957 ലാണ്​ ഇ. ശ്രീധരന്‍റെ നേതൃത്വത്തിൽ കോട്ടയത്തെ തുരങ്കങ്ങൾ പണിതത്​.58 ൽ പാത കമീഷൻ ചെയ്​തു. ഒന്നാമത്തെ ടണലിന്​ 66.92 മീറ്ററും രണ്ടാമത്തെ തുരങ്കത്തിന്​ 84 മീറ്ററുമാണ് നീളം.. സമീപത്ത്​ പുതിയ ഇരട്ടപ്പാതയാണ്​ വരുന്നത്​. ഇതിന്‍റെ നിർമാണപ്രവൃത്തി പുരോഗമിക്കുന്നു.ഏപ്രിൽ ആദ്യവാരം കമീഷൻ ചെയ്യുമെന്നാണ്​ പ്രതീക്ഷിക്കുന്നത്.

Back to top button
error: