Breaking NewsNEWS

ബൈക്കുകൾ കൂട്ടിയിടിച്ച് 3 യുവാക്കൾ മരിച്ചു, അപകടം രാത്രി10 ന് ചങ്ങനാശേരിയിൽ

എം.സി റോഡിൽ ചങ്ങനാശേരി എസ്.ബി കോളജിനു സമീപമാണ് ബൈക്കുകൾ കൂട്ടിയിടിച്ചത്. അജ്മൽ റോഷൻ, അലക്സ്, രുദ്രാക്ഷ് എന്നീ മൂന്ന് യുവാക്കൾ അപകടത്തിൽ പിടഞ്ഞു മരിച്ചു

ങ്ങനാശേരി: ഇന്നലെ (വെളളി) രാത്രി 10 മണിത്ത് എം.സി റോഡിൽ എസ്.ബി കോളജിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 യുവാക്കൾ മരിച്ചു. ചങ്ങനാശേരി ഹിദായത്ത് നഗർ പള്ളിപ്പറമ്പിൽ ഷാനവാസിന്റെയും ജെബിയുടെയും മകൻ അജ്മൽ റോഷൻ (27), ഫിഷ് മാർക്കറ്റ് ഭാഗത്ത് ഉല്ലാഹയിൽ അലക്സ് (26), വാഴപ്പള്ളി കണിയാംപറമ്പിൽ രുദ്രാക്ഷ് (20) എന്നിവരാണ് മരിച്ചത്.

രാത്രി പത്ത് മണിയോടെയാണ് അപകടം നടന്നത്. പരുക്കേറ്റ് റോഡിൽ വീണ യുവാക്കളെ നാട്ടുകാർ ആദ്യം ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ അജ്മൽ അപ്പോഴേയ്ക്കും മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ രുദ്രാക്ഷിനെയും അലക്സിനെയും ഉടൻ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി പന്ത്രണ്ടരയോടെ ഇവരും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: