Month: February 2022
-
Kerala
വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ദേശം എന്ന നിലയിൽ കേരളം ലോകത്തിൽ No 1
ലോകത്തെ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ദേശം എന്ന ഖ്യാതി നമ്മുടെ കേരളത്തെ തേടിയെത്തിയിരിക്കുന്നു. പ്രമുഖ ട്രാവൽ പ്ലാറ്റ്ഫോമായ ‘ബുക്കിംഗ് ഡോട്ട് കോം’ ആഗോള അടിസ്ഥാനത്തിൽ നടത്തിയ സർവ്വേയിലാണ് ‘മോസ്റ്റ് വെൽക്കമിങ് റീജിയൻ’ വിഭാഗത്തിൽ കേരളം ഒന്നാമതെത്തിയത്. സംസ്ഥാന സർക്കാരിനും വിനോദ സഞ്ചാര വകുപ്പിനും ഏറെ അഭിമാനിക്കാവുന്ന നേട്ടമാണിത്. ആതിഥ്യ മര്യാദ, സൗഹൃദാന്തരീക്ഷം, കോവിഡ് കാലത്തെ ആരോഗ്യ ശുചിത്വ പരിപാലനം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം. വിനോദസഞ്ചാരികളില്‍ നിന്നുള്ള 232 ദശലക്ഷത്തിലധികം അവലോകനങ്ങൾ അടിസ്ഥാനമാക്കിയാണ് ‘ബുക്കിംഗ് ഡോട്ട് കോം’ പട്ടിക തയ്യാറാക്കിയത്. ഹൗസ് ബോട്ടിനു ശേഷം ടൂറിസം മേഖലയിൽ സർക്കാർ അവതരിപ്പിച്ച പുതിയ ഉൽപ്പന്നമായ കാരവൻ ടൂറിസം ഇതിനകം രാജ്യാന്തര ശ്രദ്ധ നേടി. കോവിഡിനെ തുടർന്നുള്ള അടച്ചിടൽ കാലത്ത് ‘ഇൻ കാർ ഡൈനിങ്ങ്’ എന്ന പദ്ധതി നടപ്പാക്കിയപ്പോൾ സംസ്ഥാനത്തെ റെസ്റ്റോറന്‍റ് മേഖലക്ക് അത് വലിയൊരു ഉണർവ്വ് പകർന്നു. ബയോ ബബിള്‍ സംവിധാനം, ബയോ ഡൈവേഴ്സിറ്റി സർക്യൂട്ട്, ലിറ്റററി സർക്യൂട്ട്, ഉത്തരവാദിത്യ…
Read More » -
Kerala
സംസ്ഥാനത്ത് കോവിഡ് വ്യാപനം പത്തു ശതമാനത്തിൽ താഴെ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം പത്തു ശതമാനത്തിൽ താഴെ മാത്രമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.ഒമൈക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ജനുവരി ആദ്യ ആഴ്ചയില്‍ 45 ശതമാനവും രണ്ടാം ആഴ്ചയില്‍ 148 ശതമാനവും മൂന്നാം ആഴ്ചയില്‍ 215 ശതമാനവും ആയി കേസുകള്‍ വര്‍ധിച്ചിരുന്നു.എന്നാല്‍ നാലാം ആഴ്ചയില്‍ 71 ശതമാനമായും ഇക്കഴിഞ്ഞ ആഴ്ചയില്‍ 16 ശതമാനമായും കേസുകള്‍ കുറഞ്ഞു.നിലവില്‍ ഇത് പത്തു ശതമാനത്തിൽ താഴെ മാത്രമാണെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്. ഇന്നലെ ഒരിടവേളയ്ക്ക് ശേഷം ടിപിആര്‍ 40ശതമാനത്തില്‍ താഴെ എത്തിയിരുന്നു. കോവിഡ് കേസുകള്‍ 50,000ല്‍ താഴെ എത്തുകയും ചെയ്തു. ആഴ്ചകളോളം ടിപിആര്‍ 40ന് മുകളില്‍ നിന്ന ശേഷമായിരുന്നു താഴ്ച.ഒരു ഘട്ടത്തില്‍ ടിപിആര്‍ 50 ശതമാനം കടന്നും കോവിഡ് കേസുകള്‍ കുതിച്ചിരുന്നു.
Read More » -
LIFE
പച്ചക്കറികൾ പാചകം ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില പൊടിക്കൈകൾ
പച്ചക്കറികൾ കഴുകിയതിനു ശേഷം മാത്രം അരിയുക.കഷണങ്ങളാക്കിയ ശേഷം കഴുകിയാൽ അവയിൽ അടങ്ങിയ പല വിറ്റാമിനുകളും വെള്ളത്തോടൊപ്പം നഷ്ടപ്പെടും. വെള്ളം തിളച്ചതിനുശേഷം പച്ചക്കറികൾ ഇടുന്നതാണു നല്ലത്.പോഷകനഷ്ടം തടയാമെന്നു മാത്രമല്ല.കൂടുതൽ രുചിയും കിട്ടും. പച്ചക്കറികൾ കഴിവതും തൊലി കളയാതെ വേവിക്കുന്നതാണു നല്ലത്.പച്ചക്കറിയുടെ പോഷകഗുണം മുഴുവൻ തൊലിയിലാണ് അടങ്ങിയിരിക്കുന്നത്. പച്ചക്കറികൾ വേവിക്കുമ്പോൾ നിറവും രുചിയും നഷ്ടപ്പെടാതിരിക്കാൻ അവയിൽ അര റ്റീ സ്പൂൺ പഞ്ചസാര ചേർത്തു ചേർത്തു വേവിക്കുക. പാകം ചെയ്യുന്നതിനു തൊട്ടു മുമ്പു മാത്രമേ പച്ചക്കറികൾ അരിയാവൂ. അല്ലാത്തപക്ഷം പോഷകങ്ങൾ നഷ്ടപ്പെടും. പച്ചക്കറികളുടെ സ്വാഭാവികമായ നിറം നഷ്ടപ്പെടാതിരിക്കാൻ, തിളച്ച തിളച്ച വെള്ളത്തിൽ ഉപ്പു ചേർത്തു വേവിക്കുക. പച്ചക്കറികൾ ആവി വരുന്ന അപ്പച്ചെമ്പിൻെ തട്ടിൽ വച്ചു മൂടി ആവിയിൽ വേവിച്ചെടുത്താൽ അവയുടെ ഗുണം നഷ്ടപ്പെടുകയില്ല.എണ്ണ, ഇന്ധനം ഇവ ലാഭിക്കുകയും ചെയ്യാം. വാടിപ്പോയ പച്ചക്കറികൾക്ക് പുതുമ കൈവരാൻ അവ ഒരു മണിക്കൂർ തണുത്ത വെള്ളത്തിലിട്ടുവയ്ക്കുക.വെള്ളത്തിൽ ഒരു ചെറുനാരങ്ങാ പിഴിഞ്ഞു ചേർക്കണം. രൂക്ഷഗന്ധമുള്ള പച്ചക്കറികൾ (കാബേജ്, ഉള്ളി തുടങ്ങിയവ) തുടക്കത്തിൽ മൂടി തുറന്നും പിന്നീട് അടച്ചും വേവിക്കുക. ചീര പാകം ചെയ്യുമ്പോൾ…
Read More » -
Kerala
റാന്നിയിലും പരിസരങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷം.
പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ റാന്നിയിലും പരിസര പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം വളരെയധികം രൂക്ഷമായിരിക്കയാണ്.കാർഷിക വിളകൾ സംരക്ഷിക്കാനുള്ള കർഷകരുടെ യാതൊരു മാർഗ്ഗവും ഫലം കാണുന്നില്ല.ശല്യക്കാരായ കാട്ടുപന്നികളെ കൃഷിയിടങ്ങൾ തന്നെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവ് ഉണ്ടെങ്കിലും തോക്ക് ലൈസൻസ് ഉള്ള പ്രദേശവാസികൾ ഇല്ലാത്തത് സർക്കാരിനും തലവേദന ആകുകയാണ്. റബർത്തോട്ടങ്ങൾ കേന്ദ്രീകരിച്ചാണ് ഇവയുടെ വാസം.അതിനാൽത്തന്നെ ടാപ്പിംഗ് നടത്തുവാനോ പരിസരപ്രദേശങ്ങളിൽ മറ്റെന്തെങ്കിലും കൃഷികൾ ഇറക്കുവാനോ സാധിക്കുന്നില്ല.രാത്രികാലങ്ങളിൽ റബർത്തോട്ടങ്ങളിൽ നിന്നും കൂട്ടത്തോടെ എത്തി സമീപ പ്രദേശങ്ങളിലെ കൃഷികൾ നശിപ്പിച്ച് ഇവ നേരം വെളുക്കുന്നതോടെ മടങ്ങും.പലരും പാട്ടത്തിനെടുത്താണ് കൃഷി നടത്തുന്നത്.അങ്ങനെയുള്ളവർ തങ്ങളുടെ വിളകൾ സംരക്ഷിക്കാനോ തുടർന്നും കൃഷിയിറക്കാനോ ആവാതെ വളരെയധികം ബുദ്ധിമുട്ടുകയാണ്.രാത്രിയിൽ തങ്ങളുടെ കൃഷിയിടങ്ങളിൽ കാവൽ കിടക്കുന്നവർപോലും കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയാകുന്നു.അതുപോലെ പുലർച്ചെ ജോലിക്കു പോകേണ്ടവർ,പാൽ-പത്ര വിതരണക്കാർ.. തുടങ്ങിയവരും കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്.കാട്ടുപന്നിയുടെ ആക്രമണത്തിൽ മരണം സംഭവിച്ചവർ പോലും ധാരാളം.കപ്പ,കാച്ചിൽ, ചേമ്പ്,വാഴ.. തുടങ്ങി കണ്ണിൽ കണ്ട കൃഷികളെല്ലാം നശിപ്പിച്ചാണ് ഇവറ്റകളുടെ മടക്കം. പൂവൻമല,മുക്കുഴി, ഉന്നക്കാവ്, ചെമ്പൻമുഖം,നെല്ലിക്കമൺ,സ്നേഹപുരം,…
Read More » -
Kerala
ദിലീപിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച, പ്രതിഭാഗവും പ്രോസിക്യൂഷനും നടത്തിയ വാദങ്ങളുടെ പ്രസക്തഭാഗങ്ങൾ
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തി എന്ന കേസിൽ ദിലീപിനും കൂട്ടുപ്രതികൾക്കുമുള്ള മുൻകൂർ ജാമ്യപേക്ഷയിൽ തിങ്കളാഴ്ച കോടതി വിധിപറയും. അന്വേഷണത്തോടു പൂർണമായി സഹകരിച്ചെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ട ഫോണുകളിൽ തങ്ങളുടെ കൈവശമുളളത് ഹാജരാക്കിയെന്നും ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം വേണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. കേസ് വഴി തിരിച്ചുവിടാൻ പ്രതിഭാഗം ശ്രമിക്കുകയാണെന്നും ആവശ്യപ്പെട്ട എല്ലാ ഫോണുകളും ഹാജരാക്കിയിട്ടില്ല എന്നും പ്രോസിക്യൂഷൻ വാദിച്ചു. അതുകൊണ്ടുതന്നെ ദിലീപിന്‍റെ മുൻകൂർ ജാമ്യഹർജി തള്ളണം എന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. ജസ്റ്റിസ് പി. ഗോപിനാഥാണ് ജാമ്യഹര്‍ജിയില്‍ വാദം കേട്ടത്. നടിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കൃത്രിമ തെളിവുകള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തനിക്കെതിരെയുള്ള ഗൂഢാലോചനക്കേസ് എന്ന ഗുരുതരമായ ആരോപണം ദിലീപ് ഉന്നയിച്ചു. പള്‍സര്‍ സുനിയെ ബന്ധപ്പെടുത്തി പറയുന്നത് വ്യാജ കഥയാണ്. മാപ്പുസാക്ഷിയാക്കാന്‍ പ്രോസിക്യൂഷന് പറ്റിയ ആളെ കിട്ടിയില്ല. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ഇല്ലാത്ത പല കാര്യങ്ങളും എഫ്.ഐ.ആറിലുണ്ടെന്നും ദീലീപ് വാദിച്ചു. ഇതേത്തുടര്‍ന്ന് ജഡ്ജി എഫ്.ഐ.ആര്‍ പരിശോധിച്ചു. അന്വേഷണ…
Read More » -
LIFE
ബസ് യാത്രയ്ക്ക് പറ്റിയ ചില അടിപൊളി റൂട്ടുകൾ
ബസ് യാത്രയെന്നാൽ മിക്കവർക്കും മനസ്സിൽ ആദ്യം തോന്നുന്ന വികാരം മടുപ്പാണ്.വളഞ്ഞു പുളഞ്ഞു കയറ്റങ്ങളും ഇറക്കങ്ങളും താണ്ടി കിതച്ചെത്തുന്ന ബസ് യാത്രകൾ മടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ.എന്നിരുന്നാലും ഒരത്യാവശ്യത്തിന് എവിടെയെങ്കിലും എത്തണമെങ്കിൽ ബസ് തന്നെ വേണമെന്നുള്ളതാണ് യാഥാർഥ്യം.കാഴ്ചകൾ കണ്ടും കേട്ടും അറിഞ്ഞും ഒന്നു യാത്ര പോയാൽ കൊള്ളാം എന്നു തോന്നിപ്പിക്കുന്ന വഴികൾ ധാരാളമുണ്ട് നമ്മുടെ രാജ്യത്ത്.ബസിൽ പോകുവാൻ പറ്റിയ ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് റൂട്ടുകൾ പരിചയപ്പെടാം… ഡെൽഹി-ലേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ബസ് റൂട്ടുകളിൽ ഒന്നാണ് ഡെൽഹിയിൽ നിന്നും ലേയിലേക്കുള്ളത്.റോഡിന്റെ ഇരുവശത്തുമുള്ള കാഴ്ചകൾ കൊണ്ട് അമ്പരപ്പിക്കുന്ന ബസ് റൂട്ടാണിത്. ഡെൽഹിയുടെ തിരക്കുകളിൽ നിന്നും ഹിമാലയത്തിന്റെ താഴ്വാരങ്ങളിലേക്കുള്ള യാത്ര മറക്കാനാവാത്ത ഒന്നായിരിക്കും. കുറഞ്ഞത് 26 മണിക്കൂർ വേണ്ടിവരും ഡെൽഹിയിൽ നിന്നും ലേയിലേക്കുള്ള ബസ് യാത്രയ്ക്ക്.1004 കിലോമീറ്ററാണ് ദൂരം. മുംബൈ- ഗോവ പച്ചപ്പിന്റെ നിറഞ്ഞ കാഴ്ചകൾ കൊണ്ട് ഏറ്റവും മനോഹരമായ പാതകളിൽ ഒന്നാണ് മുംബൈയിൽ നിന്നും ഗോവയിലേക്കുള്ളത്. പശ്ചിമഘട്ടവും കാടുകളും വെള്ളച്ചാട്ടങ്ങളും ഒക്കെ കണ്ടുകൊണ്ട് പ്രകൃതിയെ അറിഞ്ഞ്…
Read More » -
Kerala
പല ലാബുകളില്‍ പല റിസൽട്ട്, ഒടുവിൽ വിമാനയാത്ര മുടങ്ങി യുവതിയും മക്കളും നിരാശയോടെ വീട്ടിലേയ്ക്കു മടങ്ങി
കരിപ്പൂർ: വിദേശയാത്രയ്ക്കു മുമ്പ് സ്വകാര്യ ലാബിൽ രണ്ടു തവണ കോവിഡ് ആർ.ടി.പി.സി.ആർ പരിശോധന നടത്തിയ യുവതിക്കും മക്കൾക്കും രണ്ടും നെഗറ്റീവ്. കരിപ്പൂർ വിമാനത്താവളത്തിൽ എത്തി രാത്രി യാത്രതിരിക്കാൻ മണിക്കൂർ മാത്രം ബാക്കിയുള്ളപ്പോൾ അവിടെ നടത്തിയ റാപിഡ് പിസിആർ പരിശോധനയിൽൽ പോസിറ്റീവ്. യാത്ര മുടങ്ങിയ കുടുംബം പുറത്തെത്തി വീണ്ടും പരിശോധന നടത്തിയപ്പോൾ നെഗറ്റീവ്. കോവിഡ് പരിശോധന ഫലങ്ങളിലെ വ്യത്യാസം മൂലം യാത്രയും മുടങ്ങി പണവും നഷ്ടപ്പെട്ട കുടുംബം ഒടുവിൽ അര്‍ധരാത്രി വീട്ടിലേയ്ക്കു തന്നെ തിരിച്ചു പോന്നു. കോഴിക്കോട് അരീക്കാട് സ്വദേശി റുക്സാനക്കും കുട്ടികൾക്കുമാണ് ദുബായിലേക്കുള്ള യാത്ര മുടങ്ങി കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും അര്‍ധരാത്രിയോടെ മടങ്ങേണ്ടി വന്നത്. ദുബായിൽ ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്ന ഭർത്താവിനടുത്തേക്കു പോകാനാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. യാത്ര ബിസിനസ് ക്ലാസിലായതിനാൽ ഒന്നരലക്ഷത്തോളം രൂപ ടിക്കറ്റിന് നൽകി. ഫെബ്രുവരി രണ്ടിനു രാത്രി 11 മണിക്ക് കരിപ്പൂരിൽ നിന്നായിരുന്നു ഫ്ലൈറ്റ്. ദുബായിലേക്ക് പുറപ്പെടും മുൻപ് റാപിഡ് പിസിആർ പരിശോധനാ ഫലം നിർബന്ധമായതിനാൽ…
Read More » -
Food
അമൃതിന് തുല്യം അമ്പഴങ്ങ
അമൃതിന് തുല്യമായാണ് അമ്പഴങ്ങയെ കണക്കാക്കുന്നത്. അത്രയധികം പോഷകഗുണങ്ങളാല്‍ സമ്പന്നമാണിത്. സ്‌പോണ്ടിയാസ് ഡള്‍സീസ് എന്നാണ് അമ്പഴങ്ങയുടെ ശാസ്ത്രീയനാമം. ഇംഗ്ലീഷില്‍ ഹോഗ്പ്ലം എന്നും അറിയപ്പെടുന്നു. ഇന്ത്യ, വിയറ്റ്‌നാം, കംബോഡിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലാണ് അമ്പഴങ്ങ കൂടുതലായുളളത്. അമ്പഴത്തിന് പലതരം ഉപവര്‍ഗങ്ങളുണ്ടെങ്കില്‍ നമ്മുടെ നാട്ടില്‍ സ്‌പോണ്ടിയാസ് പിറ്റേന്ന എന്നതരമാണ് കൂടുതലായുളളത്. അല്പം മധുരം കലര്‍ന്ന പുളിയാണ് ഇതിന്. രേഖപ്പെടുത്തിയിട്ടുളള പതിനേഴ് ഉപവര്‍ഗങ്ങളില്‍ പത്തെണ്ണത്തിന്റെ സ്വദേശം ഏഷ്യയാണ്. അമ്പഴത്തിന്റെ ഇലകളും തണ്ടും രോഗചികിത്സയിലും മറ്റും വ്യാപകമായി ഉപയോഗിച്ചുവരുന്നു. അന്നജം, മാംസ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവയെല്ലാം അമ്പഴങ്ങയില്‍ ധാരാളമായുണ്ട്. ഇതിനുപുറമെ ദഹനത്തിന് ഏറെ ഫലപ്രദമായ നാരുകളും തയാമിന്‍, റൈബോഫ്‌ലേവിന്‍ എന്നീ വിറ്റാമിനുകളുമെല്ലാം ധാരാളമായുണ്ട്. ദഹനക്കേട്, മലബന്ധം പോലുളള പ്രശ്‌നങ്ങളുളളവര്‍ക്ക് അമ്പഴങ്ങ കഴിക്കാവുന്നതാണ്. നിര്‍ജലീകരണം പോലുളള പ്രശ്‌നങ്ങള്‍ക്കും ഫലപ്രദമാണിത്. ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ചുമ പോലുളള പ്രശ്‌നങ്ങള്‍ക്ക് അമ്പഴത്തിന്റെ ഇലച്ചാറ് ഉത്തമമാണ്. രോഗപ്രതിരോധശക്തിയ്ക്കും അമ്പഴങ്ങ മികച്ചതാണെന്ന് പറയപ്പെടുന്നു. ചര്‍മരോഗങ്ങള്‍ക്കുളള പ്രതിവിധിയായും അമ്പഴങ്ങ ഉപയോഗിക്കാറുണ്ട്. ചൊറി,…
Read More » -
Health
തുമ്പ നിസാരക്കാരനല്ല, നിങ്ങളറിയാത്ത തുമ്പയുടെ ഗുണങ്ങൾ
തുമ്പ ഓണത്തിനു മാത്രം ഉപയോഗിക്കേണ്ട ഒന്നല്ല.തുളസിയെ പോലെ ഏറെ ഔഷധ ഗുണമുള്ള ചെടിയാണ് തുമ്പയും.തുമ്പപ്പൂവിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. പരിശുദ്ധിയുടേയും ലാളിത്യത്തിന്റേയും പ്രതീകമാണ് തുമ്പപ്പൂവ്.തുമ്പയുടെ പൂവും വേരുമെല്ലാം ഔഷധമാണ്. തുമ്പ, കരിന്തുമ്പ, പെരുന്തുമ്പ ഇങ്ങനെ മൂന്നു തരത്തില്‍ ഈ ചെടി കാണപ്പെടുന്നുണ്ട്.ഇവയ്‌ക്കെല്ലാം ഔഷധഗുണവുമുണ്ട്. തുമ്പചെടിയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ. തുമ്പചെടിയുടെ നീര് ദിവസവും കുടിച്ചാൽ കഫക്കെട്ട് മാറാൻ നല്ലതാണ്.തലവേദന മാറാനും തുമ്പചെടി ഏറെ നല്ലതാണ്.തുമ്പയില ഇടിച്ചു പിഴിഞ്ഞെടുത്ത നീര് തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കുട്ടികളിലെ ഉദരകൃമികള്‍ ശമിക്കും. തുമ്പച്ചെടി സമൂലം ഓട്ടുപാത്രത്തിലിട്ടു വറുത്ത്, അതില്‍ വെള്ളമൊഴിച്ചു തിളപ്പിച്ച്, പഞ്ചസാര ചേര്‍ത്തു കൊടുത്താല്‍ കുട്ടികളിലെ ഛര്‍ദ്ദി ശമിക്കും.അൾസർ മാറാൻ തുമ്പചെടി ഏറെ നല്ലതാണ്.തുമ്പചെടിയുടെ നീര് കരിക്കിന്‍വെള്ളത്തില്‍ അരച്ചു ചേർത്ത് കഴിച്ചാൽ പനി കുറയാൻ ഏറെ നല്ലതാണ്.തുമ്പയിട്ടു വെന്ത വെള്ളത്തില്‍ പ്രസവാനന്തരം നാലഞ്ചുദിവസം കുളിക്കുന്നത് രോഗാണുബാധ ഉണ്ടാകാതിരിക്കാന്‍ നല്ലതാണ്. തുമ്പയുടെ പൂവും ഇലയും കൂടി അരച്ചു പിഴിഞ്ഞു നീരെടുത്ത് അതില്‍ അല്‍പ്പം പാല്‍ക്കായം ചേര്‍ത്തു…
Read More » -
Pravasi
അൽബാഹ: സൗദിയിലെ മാർബിൾ കൊട്ടാരങ്ങളുടെ നാട്
ജിദ്ദ: ആരെയും വിസ്മയിപ്പിക്കും സൗദിയിലെ ഈ കൂറ്റൻ മാർബിൾ കൊട്ടാരങ്ങളുടെ ഗ്രാമം.അഞ്ഞൂറോളം വർഷം പഴക്കമുണ്ടെന്ന് കരുതുന്ന മാർബിൾ കൊട്ടാര ഗ്രാമം സൗദി അറേബ്യയിലെ അൽ ബാഹയുടെ തെക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.സ്വദേശികൾ ഈ സ്ഥലത്തെ ഖർയ ദീ ഐൻ എന്നു വിളിക്കുന്നു. ക്യൂബിക് ആകൃതിയിലുള്ളതാണ് മലമുകളിലെ ഈ കെട്ടിടങ്ങൾ.അരുവികളുടെ ഒരു ഉറവിടം തന്നെയുണ്ട് ഈ മലയ്ക്ക് മുകളിൽ.അൽബാഹയിൽ നിന്ന് ഇവിടേയ്ക്കുള്ള മലയിടുക്കിൽ നിർമിക്കപ്പെട്ട തുരങ്കപാതയിലൂടെയുള്ള യാത്ര തന്നെ കുളിർമ പകരുന്നതാണ്. യുനസ്ക്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ച ഗ്രാമത്തിൽ 49 ചെറു വീടുകള്‍ അഞ്ചു നിലയിലായുള്ള കൊട്ടാരം പോലെ സ്ഥിതി ചെയ്യുന്നു.ഈന്തപ്പനയോലയും തടിയും കൊണ്ടാണ് മേൽക്കൂര നിർമിച്ചിട്ടുള്ളത്.രാത്രികാലങ്ങളിൽ പ്രകാശ വിസ്മയം തീർക്കുന്ന കൊട്ടാരം കൺകുളിർക്കേ കാണേണ്ട കാഴ്ച തന്നെ.
Read More »