Month: February 2022
-
Kerala
ഒരു പ്രാണൻ വേണ്ടി വന്നു ഒരു ചുവപ്പുനാടയുടെ കെട്ടഴിക്കാൻ, ഒടുവിൽ തരംമാറ്റിയരേഖ കളക്ടർ സജീവന്റെ വീട്ടിലെത്തി കൈമാറി
എറണാകുളം: ഏതു സർക്കാർ ഭരിച്ചാലും ചുവപ്പ് നാടയുടെ കെട്ടഴിക്കുക ദുഷ്ക്കരമാണെന്ന യാഥാർത്ഥൃമാണ് സജീവൻ്റെ ആത്മഹത്യയിലൂടെ വ്യക്തമാകുന്നത്. സ്വന്തം ജീവൻ നോമിച്ചുകൊണ്ടാണ് സജീവൻ തൻ്റെ നാല് സെന്റ് ഭൂമിയുടെ തരംമാറ്റൽ രേഖ ശരിയാക്കി എടുത്തത്. ഭൂമി തരംമാറ്റി കിട്ടാത്തതിനെ തുടർന്ന് ജീവനൊടുക്കിയ സജീവന്റെ വീട്ടിൽ ഭൂമി തരംമാറ്റിയതിന്റെ രേഖകൾ ജില്ലാ കളക്ടർ നേരിട്ടെത്തിച്ചു നൽകി. മാല്യങ്കര കോഴിക്കൽ സജീവന്റെ വീട്ടിൽ ജില്ലാ കളക്ടർ ജാഫർ മാലിക് നേരിട്ടെത്തി രേഖ കൈമാറി. ഞായറാഴ്ച റവന്യു മന്ത്രി വീട്ടിലെത്തി തരംമാറ്റ രേഖ ഉടൻ വീട്ടിലെത്തിക്കും എന്ന് ഉറപ്പ് നൽകിയിരുന്നു. ബാധ്യത തീർക്കാൻ ബാങ്കിൽ പണയപ്പെടുത്തി വായ്പയെടുക്കാനാണ് സജീവൻ തരംമാറ്റത്തിനായി അപേക്ഷിച്ചത്. ഒരു വർഷത്തിലേറെ ഓഫീസ് കയറിയിറങ്ങിയിട്ടും ഇത് നടക്കാത്ത വിഷമത്തിൽ കഴിഞ്ഞ ബുധനാഴ്ച തൂങ്ങിമരിക്കുകയായിരുന്നു. സജീവന്റെ മരണത്തിലുള്ള ദുഃഖം കളക്ടർ ബന്ധുക്കളെ അറിയിച്ചു. സജീവൻ നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാൻ വൈകിയതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയുണ്ടോ എന്നതടക്കമുള്ളവ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷിക്കുന്നുണ്ട്. റിപ്പോർട്ട്…
Read More » -
Kerala
വേങ്ങര ചെരുപ്പടിമല കണ്ട് തിരിച്ചറിങ്ങുമ്പോൾ ചെറിയക്കാട് വച്ച് ബൈക്ക് അപകടം, യുവാവ് കൊല്ലപ്പെട്ടു
വിനോദസഞ്ചാരകേന്ദ്രമായ ചെരുപ്പടിമല കണ്ട് തിരിച്ചുവരുമ്പോൾ ചെറിയക്കാട് വെച്ച് നടന്ന ബൈക്കപകടത്തിൽ കൊണ്ടോട്ടി പുളിയംപറമ്പ് സ്വദേശി മുഹമ്മദ് സുഹൈലിന് ഗുരുതരമായ പരിക്കേറ്റിരുന്നു. വൈകുന്നേരം 3 മണിക്ക് റോഡിലെ ഹമ്പിൽ തട്ടി നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണാണ് യുവാവിന് പരിക്കേറ്റത്. മുഹമ്മദ് സുഹൈലിനെ ആദ്യം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപതിയിലേക്ക് മാറ്റി. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് സുഹൈൽ മരണപ്പെട്ടത്
Read More » -
Food
മുട്ടയോടൊപ്പം ഇവ കഴിക്കരുത്, അപകടമാണ്
ആരോഗ്യത്തിന് അത്യധികം ഗുണകരമാണ് മുട്ട. എന്നാല്‍ മുട്ട കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട ചില ഘടകങ്ങളുണ്ട്. ശരിയായ സമയത്ത് ശരിയായ ഭക്ഷണം കഴിക്കുന്നത് നമുക്ക് ആരോഗ്യം പകരും. എന്നാൽ ഏതെങ്കിലും ഭക്ഷണ സംയോജനം തെറ്റാണെങ്കില്‍, അത് ശരീരത്തിന് വളരെയധികം ദോഷം ചെയ്യും. ആയുര്‍വ്വേദം ഭക്ഷണകാര്യത്തില്‍ മികച്ച ചില കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്. നാം എന്താണ് കഴിക്കുന്നതെന്നും അതിന്റെ ആരോഗ്യ ഗുണങ്ങളും അറിയാത്തത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകാം. ആയുര്‍വേദ പ്രകാരം, തെറ്റായ ചില ഭക്ഷണ കോമ്പിനേഷനുകള്‍ ദഹനനാളത്തിന് പ്രശ്‌നമുണ്ടാക്കും. ഇത് ക്ഷീണം, ഓക്കാനം, കുടല്‍ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. അവ എന്തൊക്കെയെന്ന് നോക്കാം. ആളുകള്‍ സാധാരണയായി കഴിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് മുട്ട. വളരെയധികം പോഷകഗുണമുള്ളതും ഒരു ചെറിയ ഭക്ഷണവുമാണ് മുട്ട എന്ന് നമുക്കറിയാം. പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ മുട്ട കുറഞ്ഞ കാര്‍ബ് ഭക്ഷണമാണ്. എന്നാല്‍ മുട്ടയിലൂടെ ആരോഗ്യം ലഭിക്കുമെങ്കിലും ചില ഭക്ഷണങ്ങളോടൊപ്പം മുട്ട…
Read More » -
Kerala
പ്രായമാകാത്ത പെണ്‍കുട്ടിയുടെ തൂങ്ങിമരണം, പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
അഞ്ചൽ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ ലൈംഗിക പീഡനമെന്ന് പൊലീസ്. കസ്റ്റഡിയിലെടുത്ത പ്രതിയെ പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കടയ്ക്കല്‍ വെള്ളാര്‍വട്ടം ആലത്തറമല മാവിളപുത്തന്വീട്ടില് അഭില്‍ ദേവ് ആണ് അറസ്റ്റിലായത്. പള്ളിക്കല്‍ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 19നാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പൊലീസ് പറയുന്നത് ഇങ്ങനെ: ആത്മഹത്യക്കുറിപ്പില്‍നിന്ന് ലഭിച്ച ഫോണ്‍ നമ്പര്‍ രേഖ പരിശോധിച്ച പൊലീസ് പ്രതിയുടെ ഇടപെടല്‍ മനസ്സിലാക്കി. ആത്മഹത്യ ചെയ്ത ദിവസം ഇയാള്‍ 40 ഓളം തവണ പെണ്‍കുട്ടിയെ വിളിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായതിന്റെ സൂചനകളും ലഭിച്ചു. പ്രതി പക്ഷേ അന്ന് ഒളിവിലായിരുന്നു. പ്രതിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ പീഡനം നടത്തിയ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തി. ഇയാള്‍ക്ക് നിരവധി പെണ്‍കുട്ടികളുമായി അടുപ്പമുണ്ട്. ഏറെയും പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയെ വലയിലാക്കി പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി പണയപ്പെടുത്തുകയും ചെയ്തു. പിന്നീട്, ഇയാള്‍ക്ക് മറ്റു പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്ന്…
Read More » -
Kerala
കൂട്ടുകാരനെ രക്ഷിക്കാന്‍ കുളത്തിൽ ചാടിയ പതിനഞ്ചുകാരന്‍ മുങ്ങി മരിച്ചു
വടകര: എടച്ചേരി പഞ്ചായത്തിലെ കച്ചേരി പാറക്കുളത്തില്‍ മീന്‍ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ വീണ കൂട്ടുകാരനെ രക്ഷിക്കാന്‍ ചാടിയ പതിനഞ്ചുകാരന്‍ മുങ്ങി മരിച്ചു.കച്ചേരി കുറുമാഞ്ഞി കിഴക്കയില്‍ സന്തോഷ് – സുനിത ദമ്ബതികളുടെ മകന്‍ അദ്വൈത് ആണ് മരിച്ചത്.ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.നാലു കൂട്ടുകാര്‍ ചേര്‍ന്നാണ് മീന്‍ പിടിക്കാനെത്തിയത്.ഇതിനിടയിൽ ആഴമേറിയ കുളത്തില്‍ അബദ്ധത്തില്‍ വീണ കൂട്ടുകാരനെ രക്ഷിക്കാന്‍ അദ്വൈത് എടുത്തുചാടുകയായിരുന്നു.പേരാമ്ബ്ര ഫയര്‍ സ്റ്റേഷനില്‍ നിന്നെത്തിയ സ്കൂബ സ്‌ക്വാഡ് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിനിടെ വൈകിട്ട് ഏഴു മണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്.
Read More » -
Kerala
പോലീസുകാരൻ്റെ അവിഹിതം, ഭാര്യ കയ്യോടെ പിടിച്ചപ്പോൾ ആത്മഹത്യാ ശ്രമം; ഒടുവിൽ സസ്പെൻഷൻ
പയ്യന്നൂര്‍: ഭാര്യ ജോലിക്കു പോയ സമയത്ത് പോലീസുകാരനായ ഭർത്താവ് മറ്റൊരു സ്ത്രീയെ വീട്ടിലേയ്ക്ക് ക്ഷണിച്ചു വരുത്തി. അവിഹിതം ഭാര്യ കയ്യോടെ പിടികൂടി. സംഭവം നാട്ടിലറിഞ്ഞതോടെ ജീവനൊടുക്കാന്‍ ശ്രമിച്ച പോലീസുകാരനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറെയാണ് റൂറൽ ജില്ലാ പോലീസ് മേധാവി പി.ബി രാജീവ് സസ്‌പെന്റ് ചെയ്തത്. ജനവരി 29 ശനിയാഴ്ചയാണ് സംഭവം. പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് പോലീസുകാരനും കുടുംബവും താമസിക്കുന്ന സർക്കാർ ക്വാർട്ടേഴ്സ്. സര്‍ക്കാര്‍ ജീവനക്കാരിയായ ഭാര്യ രാവിലെ ഓഫീസിലേക്കു പോയതായിരുന്നു. പക്ഷേ അപ്രതീക്ഷിതമായി ഭാര്യ പതിനൊന്നരയ്ക്ക് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വാതില്‍ പുറത്തുനിന്ന് പൂട്ടിയ നിലയിൽ കാണപ്പെട്ടു. എന്നാൽ അകത്തുനിന്ന് സംഭാഷണം കേൾക്കാമായിരുന്നു. ജനല്‍ വഴി നോക്കിയപ്പോഴാണ് ഭര്‍ത്താവിനെ മറ്റൊരു യുവതിക്കൊപ്പം കിടപ്പുമുറിയില്‍ കണ്ടത്. ഇവര്‍ ഉടന്‍തന്നെ പയ്യന്നൂര്‍ എസ്.ഐയെ ഫോണിലൂടെ വിവരമറിയിച്ചു. പോലീസുകാരന്റെ വീട് പരിയാരം പോലീസ് പരിധിയിലായതിനാല്‍ വിവരം പരിയാരം എസ്.ഐ. രൂപ മധുസൂദനന് കൈമാറി. എസ്.ഐ…
Read More » -
India
കേന്ദ്രസർവീസിൽ നികത്താതെ കിടക്കുന്ന 8.75 ലക്ഷം ഒഴിവുകൾ, റെയിൽവേയിൽ മാത്രം 3.03 ലക്ഷം ഒഴിവുകൾ
കേന്ദ്രസർവീസിൽ 8.75 ലക്ഷം ഒഴിവുകൾ നികത്താതെ കിടക്കുന്നു. റെയിൽവേയിലുള്ളത് 3.03 ലക്ഷം ഒഴിവുകളാണ്. കേന്ദ്രമന്ത്രിമാർ രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഈ കണക്കുകൾ പുറത്ത് വന്നത്. കേന്ദ്രസർവീസിലാകെ 8,75,158 ഒഴിവുകളാണുള്ളത്. ഗ്രൂപ്പ് എ തസ്തികയിൽ 21,255 ഒഴിവുകളും ഗ്രൂപ്പ് സി തസ്തികയിൽ 7,56,146 ഒഴിവുകളുമാണുള്ളതെന്ന് കേന്ദ്ര പഴ്‌സണൽ, പബ്ലിക് ഗ്രീവിയൻസ്, പെൻഷൻ സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് രാജ്യസഭയിൽ വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗം ഡോ. വി. ശിവദാസന്റെ ചോദ്യത്തിനുള്ള ഉത്തരമായാണ് ഇക്കാര്യം അറിയിച്ചത്. ഗ്രൂപ്പ് ബി വിഭാഗത്തിൽ 97,757 ഒഴിവുകളുണ്ടെന്ന് പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിൽ മന്ത്രി മറുപടിനൽകിയിരുന്നു. 2020 മാർച്ച് ഒന്നുവരെയുള്ള കണക്കാണിത്. മറ്റൊരു ചോദ്യത്തിന് ഉത്തരമായി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവാണ് വിവിധ സോണുകളിലായി 3,03,482 ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കിയത്. ഗസറ്റഡ് തസ്തികകളിൽ 2292, നോൺ ഗസറ്റഡ് തസ്തികകളിൽ 3,01,190 എന്ന നിലയിലാണ് ഒഴിവുകളുടെ എണ്ണം. കേരളം ഉൾപ്പെടുന്ന സതേൺ സോണിൽ ഗസറ്റഡ് തസ്തികകളിൽ 161 ഒഴിവും നോൺ ഗസറ്റഡ് തസ്തികകളിൽ 19,500…
Read More » -
Kerala
ട്രെയിനില്‍ കത്തികാട്ടി മോഷണം; വനിതാ സ്റ്റേഷന്‍ മാസ്റ്ററുടെ താലിമാലയും മോതിരവും നഷ്ടപ്പെട്ടു
പുനലൂർ: തിരുനെല്‍വേലി–-കൊല്ലം പാസഞ്ചര്‍ ട്രെയിനില്‍ കത്തികാട്ടി വനിതാ സ്റ്റേഷന്‍ മാസ്റ്ററുടെ താലിമാലയും മോതിരവും കവര്‍ന്നു.തമിഴ്നാട് പാമ്ബാകോവില്‍ സ്റ്റേഷന്‍ മാസ്റ്ററും ഭിന്നശേഷിക്കാരിയുമായ എറണാകുളം സ്വദേശിനി രശ്മിയുടെ ആഭരണങ്ങളാണ് മോഷ്ടാവ് കവര്‍ന്നത്.തിങ്കള്‍ ഉച്ചയോടെ തെന്മല ഭാഗത്തുനിന്ന് ട്രെയിന്‍ കയറിയ ആളാണ് കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം കവര്‍ച്ച നടത്തിയത്.രണ്ടുപവന്റെ താലിമാലയും മൂന്ന് മോതിരങ്ങളുമാണ് നഷ്ടപ്പെട്ടത്.മോഷണത്തിനു ശേഷം ഒറ്റക്കല്‍ ഭാഗത്തുവച്ച് മോഷ്ടാവ് ട്രെയിനില്‍നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയും ചെയ്തു. മോഷ്ടാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ രശ്മിയെ ആദ്യം പുനലൂര്‍ താലൂക്കാശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു.സംഭവത്തിൽ റയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
അതിരപ്പിള്ളിയിൽ അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു
തൃശൂര്‍: അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു.മാള പുത്തന്‍ചിറ നിഖിലിന്റെ മകൾ ആഗ്നിമിയ ആണ് മരിച്ചത്.ആനയുടെ ആക്രമണത്തില്‍ നിഖിൽ, നിഖിലിന്റെ ഭാര്യാ പിതാവ് ജയന്‍ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരത്തോടെയാണ് പെണ്‍കുട്ടിക്കും കുടുംബത്തിനും നേരെ കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത്. ബൈക്ക് യാത്രക്കിടെയാണ് സംഭവം.നിഖിലും, ഭാര്യാ പിതാവും മകളും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു
Read More » -
Kerala
ബൈക്ക് ഇടിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമ മരിച്ചു
പൊൻകുന്നം: റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ബൈക്ക് ഇടിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമ മരിച്ചു. പൊൻകുന്നത്തെ ബിസ്മി ഡ്രൈവിംഗ് സ്കൂൾ ഉടമ മഠത്തിൽ ജലീൽ ആണ് മരിച്ചത്.ഇന്ന് ഉച്ചതിരിഞ്ഞ് പൊൻകുന്നം ആർടിഒ ഓഫീസിനു മുന്നിൽ റോഡ് മുറിച്ചു കടക്കുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാല ജനറൽ ആശുപത്രിയിൽ.
Read More »