KeralaNEWS

ട്രെയിനില്‍ കത്തികാട്ടി മോഷണം; വനിതാ സ്റ്റേഷന്‍ മാസ്റ്ററുടെ താലിമാലയും മോതിരവും നഷ്ടപ്പെട്ടു

പുനലൂർ: തിരുനെല്‍വേലി–-കൊല്ലം പാസഞ്ചര്‍ ട്രെയിനില്‍ കത്തികാട്ടി വനിതാ സ്റ്റേഷന്‍ മാസ്റ്ററുടെ താലിമാലയും മോതിരവും കവര്‍ന്നു.തമിഴ്നാട് പാമ്ബാകോവില്‍ സ്റ്റേഷന്‍ മാസ്റ്ററും ഭിന്നശേഷിക്കാരിയുമായ എറണാകുളം സ്വദേശിനി രശ്മിയുടെ ആഭരണങ്ങളാണ് മോഷ്ടാവ് കവര്‍ന്നത്.തിങ്കള്‍ ഉച്ചയോടെ തെന്മല ഭാഗത്തുനിന്ന് ട്രെയിന്‍ കയറിയ ആളാണ് കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം കവര്‍ച്ച നടത്തിയത്.രണ്ടുപവന്റെ താലിമാലയും മൂന്ന് മോതിരങ്ങളുമാണ് നഷ്ടപ്പെട്ടത്.മോഷണത്തിനു ശേഷം ഒറ്റക്കല്‍ ഭാഗത്തുവച്ച്‌ മോഷ്ടാവ് ട്രെയിനില്‍നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയും ചെയ്തു.
മോഷ്ടാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ രശ്മിയെ ആദ്യം പുനലൂര്‍ താലൂക്കാശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു.സംഭവത്തിൽ റയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Back to top button
error: