FoodNEWS

മുട്ടയോടൊപ്പം ഇവ കഴിക്കരുത്, അപകടമാണ്

എന്താണ് നാം കഴിക്കുന്നതെന്നും അതിന്റെ ആരോഗ്യ ഗുണങ്ങളും അറിയാത്തത് പലപ്പോഴും പല വിധ ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും. ആയുര്‍വേദ പ്രകാരം, തെറ്റായ ചില ഭക്ഷണ കോമ്പിനേഷനുകള്‍ ദഹനനാളത്തിന് പ്രശ്‌നമുണ്ടാക്കും. ഇത് ക്ഷീണം, ഓക്കാനം, കുടല്‍ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. ഭക്ഷണ സംയോജനം തെറ്റാണെങ്കില്‍, അത് ശരീരത്തിന് പലദോഷങ്ങളും ചെയ്യും

രോഗ്യത്തിന് അത്യധികം ഗുണകരമാണ് മുട്ട. എന്നാല്‍ മുട്ട കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്.

ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട ചില ഘടകങ്ങളുണ്ട്. ശരിയായ സമയത്ത് ശരിയായ ഭക്ഷണം കഴിക്കുന്നത് നമുക്ക് ആരോഗ്യം പകരും. എന്നാൽ ഏതെങ്കിലും ഭക്ഷണ സംയോജനം തെറ്റാണെങ്കില്‍, അത് ശരീരത്തിന് വളരെയധികം ദോഷം ചെയ്യും.

Signature-ad

ആയുര്‍വ്വേദം ഭക്ഷണകാര്യത്തില്‍ മികച്ച ചില കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്.
നാം എന്താണ് കഴിക്കുന്നതെന്നും അതിന്റെ ആരോഗ്യ ഗുണങ്ങളും അറിയാത്തത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകാം.
ആയുര്‍വേദ പ്രകാരം, തെറ്റായ ചില ഭക്ഷണ കോമ്പിനേഷനുകള്‍ ദഹനനാളത്തിന് പ്രശ്‌നമുണ്ടാക്കും.
ഇത് ക്ഷീണം, ഓക്കാനം, കുടല്‍ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.
അവ എന്തൊക്കെയെന്ന് നോക്കാം.

ആളുകള്‍ സാധാരണയായി കഴിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് മുട്ട. വളരെയധികം പോഷകഗുണമുള്ളതും ഒരു ചെറിയ ഭക്ഷണവുമാണ് മുട്ട എന്ന് നമുക്കറിയാം.
പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ മുട്ട കുറഞ്ഞ കാര്‍ബ് ഭക്ഷണമാണ്. എന്നാല്‍ മുട്ടയിലൂടെ ആരോഗ്യം ലഭിക്കുമെങ്കിലും ചില ഭക്ഷണങ്ങളോടൊപ്പം മുട്ട കഴിക്കാന്‍ പാടില്ല. എന്തൊക്കെ ഭക്ഷണങ്ങളാണ് മുട്ടയോടൊപ്പം കഴിക്കാന്‍ പാടില്ലാത്തത് എന്ന് നോക്കാം.

ഉണക്കിയ മാംസം

മാംസം ഉണക്കി വെച്ചത് പലപ്പോഴും ഏറെആസ്വാദ്യകരമായ വിഭവങ്ങളായി മാറും. എന്നാല്‍ മുട്ടയോടൊപ്പം ഇത് കഴിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കും. ഈ കോമ്പിനേഷന്‍ നമ്മെ അലസനാക്കും, കാരണം അവയില്‍ യഥാക്രമം പ്രോട്ടീനും കൊഴുപ്പും ഉള്ളതിനാല്‍ അവ കഴിക്കുന്നത് ശ്രദ്ധിച്ച് വേണം. ഇത് നമ്മുടെ ശാരീരികോര്‍ജ്ജം കുറക്കുകയും പെട്ടെന്ന് തളര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നു.

പഞ്ചസാര

പഞ്ചസാര ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണ്. പക്ഷേ ഇത്തരം അവസ്ഥകളിലും പഞ്ചസാരയും മുട്ടയും മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അപകടമാണ്. പഞ്ചസാര ഉപയോഗിച്ച് മുട്ട പാകം ചെയ്യുകയാണെങ്കില്‍, അവയില്‍ നിന്ന് പുറപ്പെടുന്ന അമിനോ ആസിഡ് മനുഷ്യശരീരത്തിൽ വിഷമായി മാറുകയും രക്തത്തില്‍ കട്ടപിടിക്കുകയും ചെയ്യും. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. മുട്ടയോടൊപ്പം ഒരിക്കലും പഞ്ചസാര കഴിക്കാൻ പാടില്ല.

സോയ പാല്‍

സോയ പാലിനൊപ്പം മുട്ട കഴിക്കുന്നത് ശരീരത്തിലെ പ്രോട്ടീന്‍ ആഗികരണം ചെയ്യുന്നതിന് തടസ്സമാകും. അതുകൊണ്ട് ഒരു കാരണവശാലും ഈ മിക്സ് കഴിക്കരുത്. അത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. സോയാപാല്‍ മുട്ട എന്ന കോമ്പിനേഷന്‍ സങ്കീർണതകളിലേക്ക് ശരീരത്തെ എത്തിക്കുന്നു. അതുകൊണ്ട് ഇത് ഒഴിവാക്കുക.

ചായ

ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ ആസ്വദിക്കുന്ന ഒരു സംയോജനമാണിത്. ചിലര്‍ ഈ കോമ്പിനേഷന്‍, ഭക്ഷണത്തെ ദഹിപ്പിക്കാനായി കണക്കാക്കുന്നുണ്ട്. എന്നാല്‍ വാസ്തവത്തില്‍ ഈ കോമ്പിനേഷന്‍, മലബന്ധത്തിന് കാരണമാകും. അത് ശരീരത്തിന് ഗുരുതരമായ നാശമുണ്ടാക്കും. ആരോഗ്യ പ്രശ്‌നങ്ങളും വയറിന്റെ അസ്വസ്ഥതയും എല്ലാം ഇതിലൂടെ സംഭവിക്കാം. അത് കൂടുതല്‍ അപകടത്തിലേക്ക് നമ്മെ എത്തിക്കും.

മുയല്‍ മാംസം

ചിക്കന്‍, മട്ടണ്‍ എന്നിവ പോലെ പലരും മുയല്‍ മാംസവും കഴിക്കാറുണ്ട്. എന്നാല്‍ ഇത് കഴിക്കുന്നത് പലപ്പോഴും ആരോഗ്യത്തിന് ഗുണം ചെയ്യുമെങ്കിലും മുട്ടയോടൊപ്പം കഴിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ മിക്ക മാംസവും മുട്ടയോടൊപ്പം കഴിക്കാമെങ്കിലും മുയല്‍ മാംസത്തോടൊപ്പം മുട്ട കഴിച്ചാല്‍ അത് വയറിളക്കത്തിന് കാരണമാകുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മാത്രമല്ല ഈ കോമ്പിനേഷൻ മറ്റു ചില ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാം.

പെര്‍സിമോണ്‍

പെര്‍സിമോണ്‍ ഒരുതരം പഴമാണ്. ഇത് മുട്ടയ്ക്ക് ശേഷം കഴിക്കുമ്പോള്‍, ഗ്യാസ്ട്രിക് ആക്രമണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന്റെ ഉള്‍ഭാഗത്തെ വിഷലിപ്തമാക്കുകയും ചെയ്യുന്നു. ഈ പഴത്തിനൊപ്പം മുട്ട കഴിക്കുന്നത് വളരെ ശ്രദ്ധിക്കണം.
ഇത് കൂടാതെ മുട്ടയോടൊപ്പം ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

മുട്ടയോടൊപ്പം ചില പ്രത്യേക പഴങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. തണ്ണിമത്തന്‍, ഓറഞ്ച് എന്നിവയാണ് ഒഴിവാക്കേണ്ടത്. ഇത് കൂടാതെ ചീസ്, പാലും അതിന്റെ ഉല്‍പ്പന്നങ്ങളും എല്ലാം ഒഴിവാക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ആരോഗ്യത്തിന് ഉണ്ടാക്കുന്ന ദോഷങ്ങൾ തിരിച്ചറിയുക.

ഡോ. മഹാദേവൻ

Back to top button
error: