KeralaNEWS

കൂട്ടുകാരനെ രക്ഷിക്കാന്‍ കുളത്തിൽ ചാടിയ പതിനഞ്ചുകാരന്‍ മുങ്ങി മരിച്ചു

ടകര: എടച്ചേരി പഞ്ചായത്തിലെ കച്ചേരി പാറക്കുളത്തില്‍ മീന്‍ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ വീണ കൂട്ടുകാരനെ രക്ഷിക്കാന്‍ ചാടിയ പതിനഞ്ചുകാരന്‍ മുങ്ങി മരിച്ചു.കച്ചേരി കുറുമാഞ്ഞി കിഴക്കയില്‍ സന്തോഷ് – സുനിത ദമ്ബതികളുടെ മകന്‍ അദ്വൈത് ആണ് മരിച്ചത്.ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.
ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.നാലു കൂട്ടുകാര്‍ ചേര്‍ന്നാണ് മീന്‍ പിടിക്കാനെത്തിയത്.ഇതിനിടയിൽ ആഴമേറിയ കുളത്തില്‍ അബദ്ധത്തില്‍ വീണ കൂട്ടുകാരനെ രക്ഷിക്കാന്‍ അദ്വൈത്  എടുത്തുചാടുകയായിരുന്നു.പേരാമ്ബ്ര ഫയര്‍ സ്റ്റേഷനില്‍ നിന്നെത്തിയ സ്കൂബ സ്‌ക്വാഡ് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിനിടെ വൈകിട്ട് ഏഴു മണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്.

Back to top button
error: