KeralaNEWS

വേങ്ങര ചെരുപ്പടിമല കണ്ട് തിരിച്ചറിങ്ങുമ്പോൾ ചെറിയക്കാട് വച്ച് ബൈക്ക് അപകടം, യുവാവ് കൊല്ലപ്പെട്ടു

വിനോദസഞ്ചാരകേന്ദ്രമായ ചെരുപ്പടിമല കണ്ട് തിരിച്ചുവരുമ്പോൾ ചെറിയക്കാട് വെച്ച് നടന്ന ബൈക്കപകടത്തിൽ കൊണ്ടോട്ടി പുളിയംപറമ്പ് സ്വദേശി മുഹമ്മദ് സുഹൈലിന് ഗുരുതരമായ പരിക്കേറ്റിരുന്നു. വൈകുന്നേരം 3 മണിക്ക് റോഡിലെ ഹമ്പിൽ തട്ടി നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണാണ് യുവാവിന് പരിക്കേറ്റത്.

മുഹമ്മദ് സുഹൈലിനെ ആദ്യം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപതിയിലേക്ക് മാറ്റി. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് സുഹൈൽ മരണപ്പെട്ടത്

Back to top button
error: