KeralaNEWS

അതിരപ്പിള്ളിയിൽ അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു  

തൃശൂര്‍: അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു.മാള പുത്തന്‍ചിറ നിഖിലിന്റെ മകൾ ആഗ്നിമിയ ആണ് മരിച്ചത്.ആനയുടെ ആക്രമണത്തില്‍  നിഖിൽ, നിഖിലിന്റെ ഭാര്യാ പിതാവ് ജയന്‍ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് വൈകുന്നേരത്തോടെയാണ് പെണ്‍കുട്ടിക്കും കുടുംബത്തിനും നേരെ കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത്. ബൈക്ക് യാത്രക്കിടെയാണ് സംഭവം.നിഖിലും, ഭാര്യാ പിതാവും മകളും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: