തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് തീരുമാനമായി.മിനിമം ചാര്‍ജ് പത്ത് രൂപയായി ഉയര്‍ത്താനാണ് തീരുമാനം.മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് 10 രൂപയും കിലോമീറ്ററിന് നിലവില്‍ ഈടാക്കുന്ന 90 പൈസ എന്നത് ഒരു രൂപയാക്കിയും വര്‍ധിപ്പിക്കും.രാത്രി യാത്രയ്ക്ക് മിനിമം ചാര്‍ജ് 14 രൂപയാക്കും. രാത്രി എട്ടിനും പുലര്‍ച്ചെ അഞ്ചിനും ഇടയ്ക്ക് സഞ്ചരിക്കുന്നവര്‍ക്കാണ് അധിക നിരക്ക് നല്‍കേണ്ടി വരിക.
വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ രണ്ട് രൂപയില്‍ നിന്നു അഞ്ച് രൂപയായി ഉയര്‍ത്തും. ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കും.ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ധന നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.