KeralaNEWS

കട്ടപ്പനയുടെ പ്രിയപ്പെട്ട കോട്ടയം കട ബേബിച്ചൻ വിടപറഞ്ഞു

  കട്ടപ്പന: എം.ബേബി ഗ്രൂപ്പ് സ്ഥാപകനും, ചെയർമാനുമായ കോട്ടയംകട ബേബിച്ചൻ എന്നറിയപ്പെടുന്ന ഇ.എം.ബേബി (92) അന്തരിച്ചു. കുടിയേറ്റ കാലഘട്ടം മുതൽ ഹൈറേഞ്ചിലെ നിറസാന്നിദ്ധ്യമായിരുന്നു.
സവിശേഷ വ്യക്തിത്വത്തിനുടമയായ അദ്ദേഹം ഹൈറേഞ്ചിലെ സാമൂഹ്യ, സാംസ്കാരിക, വ്യാവസായിക മേഖലകളിലെ നിറസാന്നിദ്ധ്യമാണ്. പണ്ഡിതപാമര ഭേദമില്ലാത ഏവരോടും സമാന മനോഭാവത്തോടെയാണ് ബേബിച്ചൻ പെരുമാറിയിരുന്നത്.

ഭൗതിക ശരീരം ഇന്ന് (8.2.2022) വൈകിട്ട് 6 മണിക്ക് ഹോസ്പിറ്റലിൽ നിന്നും കട്ടപ്പനയിലെ സ്വവസതിയിൽ എത്തിക്കും.
സംസ്കാര ശുശ്രൂഷകൾ നാളെ (ബുധൻ) ഉച്ചക്ക് 2 മണിക്ക് സ്വവസതിയിൽ ആരംഭിച്ച് 3 മണിക്ക് വെള്ളയാംകുടി ബഥേൽ മാർത്തോമ്മാ ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.ഭാര്യ ലിസമ്മ, മക്കൾ:രാജേഷ് ബേബി,രമേഷ് ബേബി,രഞ്ജി ബേബി.മരുമക്കൾ :നിഷാ രാജേഷ്,നിഷാ രമേഷ്,ലിഷാ രഞ്ജി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: