KeralaNEWS

ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിക്കും, തീരുമാനം ഇന്നത്തെ കോവിഡ് അവലോകന യോഗത്തിൽ

നിയന്ത്രണങ്ങൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നതാകും ഇന്നത്തെ കോവിഡ് അവലോകന യോ​ഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക. കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങൾ തുടർന്നേക്കും. കാറ്റഗറിയിലെ ജില്ലകൾ പുനക്രമീകരിക്കുന്നതിലും ‌മാറ്റമുണ്ടായേക്കും

തിരുവനന്തപുരം: ഇന്ന് വൈകീട്ട് 3.30 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കോവിഡ് അവലോകന യോഗം ചേരുന്നു. നിയന്ത്രണങ്ങൾ തുടരണോ എന്നതിൽ തീരുമാനം എടുക്കും. കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് സാധ്യത.

ഞായറാഴ്ച ലോക്ഡൗൺ പിൻവലിച്ചേക്കും. നിയന്ത്രണങ്ങൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നതാകും കോവിഡ് അവലോകന യോ​ഗത്തിൽ പ്രധാനമായും ചർച്ചയാകുക. കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങൾ തുടർന്നേക്കും. കാറ്റഗറിയിലെ ജില്ലകൾ പുനക്രമീകരിക്കുന്നതിലും ‌മാറ്റമുണ്ടായേക്കും.

Signature-ad

ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിൽ അധ്യയന സമയം വൈകുന്നേരം വരെയാക്കുമോ എന്ന കാര്യവും ഇന്നറിയാം. ഈ വിഷയം ചർച്ച ചെയ്യുന്നതിനായി വിദ്യാഭ്യാസ വകുപ്പിൻ്റെ പ്രത്യേക ഉന്നതതല യോഗം തിങ്കളാഴ്ച ചേർന്നിരുന്നു. 10,11,12 ക്ലാസുകളുടെ പ്രവർത്തനം സാധാരണ നിലയിലായി. കോളജുകളിലും വൈകീട്ടു വരെ ക്ലാസുകൾ നടക്കും.

Back to top button
error: