KeralaNEWS

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും ചാടിയ എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ചു

കായംകുളം: ട്രെയിനില്‍ നിന്നും ചാടിയ എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ചു.കോഴിക്കോട് വേങ്ങേരി സ്വദേശി അനന്തു ആണ് മരിച്ചത്.തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്കുള്ള ജനശതാബ്ദി എക്സ്പ്രസില്‍ കൊല്ലത്തുനിന്നും കയറിയ അനന്തു കായംകുളം ചേരാവള്ളി ലെവല്‍ക്രോസിന് സമീപം ട്രെയിന്‍ എത്തിയപ്പോള്‍ പുറത്തേക്കു ചാടുകയായിരുന്നു.

കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയായ അനന്തു സുഹൃത്തുക്കളുമൊത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ആണ്  ട്രെയിനില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. 

Back to top button
error: