Month: February 2022
-
Kerala
കേരള എക്സ്പ്രസിന് മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണുള്ള ഗതാഗത തടസ്സം പരിഹരിച്ചു
കോട്ടയം: കുറുപ്പന്തറ കോതനല്ലൂരിൽ ട്രെയിനിന് മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടി വീണുള്ള ഗതാഗത തടസ്സം പരിഹരിച്ചു.ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.തിരുവനന്തപുരത്തു നിന്നും ന്യൂഡൽഹിയിലേക്കുള്ള കേരള എക്സ്പ്രസിന്റെ(12625) മുകളിലേക്കാണ് വൈദ്യുതി ലൈൻ പൊട്ടി വീണത്. അതോടെ മുന്നോട്ടു പോകാനാകാതെ ട്രെയിൻ ട്രാക്കിൽ കുടുങ്ങി.പിന്നീട്, ഡീസല്‍ എഞ്ചിന്‍ ഘടിപ്പിച്ചാണ് കേരള എക്‌സ്പ്രസ് യാത്ര തുടർന്നത്.എറണാകുളം വരെ ഡീസല്‍ എഞ്ചിനിൽ യാത്ര തുടരുകയും പിന്നീട് ഇലക്‌ട്രിക് എഞ്ചിനിലേക്ക് മാറ്റുകയുമായിരുന്നു.
Read More » -
Tech
പിഎസ്എല്‍വി-സി52ന്‍റെ വിക്ഷേപണം തിങ്കളാഴ്ച രാവിലെ
ആറു മാസത്തെ ഇടവേളയ്ക്കുശേഷം മറ്റൊരു വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആര്‍ഒ. പിഎസ്എല്‍വി-സി52ന്‍റെ വിക്ഷേപണം തിങ്കളാഴ്ച രാവിലെ 5.59ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെ ആദ്യ വിക്ഷേപത്തറയില്‍നിന്നാണ് റോക്കറ്റ് കുതിച്ചുയരുക. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-04 ഭ്രമണപഥത്തിലെത്തിക്കുകയാണ് പിഎസ്എല്‍വി-സി52 റോക്കറ്റിന്റെ പ്രധാന ദൗത്യം. 1710 കിലോഗ്രാം ഭാരമുള്ള ഇഒഎസ്-04 ഉപഗ്രഹം 529 കിലോമീറ്റര്‍ ഉയരത്തിലുള്ള സൗരസ്ഥിര ഭ്രമണപഥത്തിലേക്കാണ് റോക്കറ്റ് എത്തിക്കുക.മറ്റു രണ്ട് ഉപഗ്രഹങ്ങളെക്കൂടി പിഎസ്എല്‍വി-സി52 വഹിക്കും. തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ഐഐഎസ്ടി) വിദ്യാര്‍ഥികള്‍ കൊളറാഡോ സര്‍വകലാശാലയിലെ ലബോറട്ടറി ഓഫ് അറ്റ്മോസ്ഫെറിക് ആന്‍ഡ് സ്പേസ് ഫിസിക്സുമായി സഹകരിച്ച് നിര്‍മിച്ച ഇന്‍സ്പയര്‍ സാറ്റ്-1, ഇന്ത്യ-ഭൂട്ടാന് സംയുക്ത ഉപഗ്രഹമായ ഐഎന്‍എസ്-2ബിയുടെ മുന്‍ഗാമിയായ ഐഎസ്ആര്‍ഒയുടെ സാങ്കേതിക വിദ്യാ പരീക്ഷണ ഉപഗ്രഹമായ ഐഎന്‍എസ്-2ടിഡി എന്നിവയാണ് അവ.
Read More » -
Kerala
മാരാമൺ കൺവൻഷന് ഇന്ന് തുടക്കം
പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്‍ (Maramon Convention) ഇന്ന് തുടങ്ങും.ഉച്ചയ്ക്ക് രണ്ടരയോടെ മാര്‍ത്തോ സഭ അധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടയാണ് ഇക്കുറിയും കണ്‍വന്‍ഷന്‍ നടക്കുക. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 1500 പേര്‍ക്ക് മാത്രമാണ് കണ്‍വഷനില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ ഹരിതചട്ടം പാലിച്ചാകും ഇക്കുറിയും കണ്‍വന്‍ഷന്‍ നടക്കുക. പമ്ബാ നദിയും മണല്‍ത്തിട്ടയും മാലിന്യ മുക്തമായി സൂക്ഷിക്കാനുള്ള ക്രമീകരണങ്ങളും ഏര്‍പ്പടുത്തിയിട്ടുണ്ട്. മാര്‍ത്തോമ സഭയുടെ സുവിശേഷ സംഘമാണ് കണ്‍വന്‍ഷന്‍ നേതൃത്വം നല്‍കുന്നത്.127-മത് കൺവൻഷനാണ് ഇത്തവണത്തേത്.
Read More » -
Crime
അറബിക്കടലിൽ വൻ മയക്കുമരുന്ന് വേട്ട, വില 2000 കോടി
ഇന്ത്യൻ നേവിയും നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ അറബിക്കടലിൽ നിന്ന് വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ഗുജറാത്തിന് സമീപം പുറംകടലിൽ നടത്തിയ പരിശോധനയിലാണ് ബോട്ടിൽ കടത്തുകയായിരുന്ന ഹാഷിഷ്, മെതാംഫെറ്റാമൈൻ, ഹെറോയിൻ എന്നിവയുൾപ്പെടെ 760 കിലോയിലധികം മയക്കുമരുന്ന് പിടികൂടിയത്. അന്താരാഷ്‌ട്ര വിപണിയിൽ 2000 കോടി രൂപയിലധികം വിലവരും. 529 കിലോ ഹാഷിഷ്, 234 കിലോ മെതാംഫെറ്റാമൈൻ, ഹെറോയിൻ എന്നിവയടങ്ങുന്നതാണ് ലഹരി മരുന്ന് ശേഖരം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടാനായതെന്ന് എൻസിബി അധികൃതർ പ്രസ്‌താവനയിൽ അറിയിച്ചു.
Read More » -
Kerala
സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇന്നലെയും ഈ ജില്ലകളിൽ ശക്തമായ മഴ പെയ്തിരുന്നു.ഉച്ചയോടുകൂടിയാണ് തിരുവനന്തപുരം ജില്ലയില്‍ മഴ തുടങ്ങിയത്.സന്ധ്യയോടെ മറ്റു ജില്ലകളിലും വ്യാപിക്കുകയായിരുന്നു.
Read More » -
Kerala
ക്യു ആര്‍ കോഡിലും തട്ടിപ്പ്
കൊച്ചിയിലെ വ്യാപാരസ്ഥാപനങ്ങളില്‍ ക്യു ആര്‍ കോഡിന്റെ മറവില്‍ തട്ടിപ്പ്. കാക്കനാട്ടെ രണ്ട് കടകളില്‍ നിന്നായി അയ്യായിരത്തോളം രൂപയാണ് തട്ടിയത്.കടയില്‍ വെച്ച ക്യു ആര്‍ കോിന് മുകളില്‍ പേപ്പറില്‍ പ്രിന്റെടുത്ത മറ്റൊരു കോഡ് ഒട്ടിച്ചു വെച്ചായിരുന്നു തട്ടിപ്പ്. കടയില്‍ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് അയക്കുന്ന പണം പോവുന്നത് തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്കായിരുന്നു. എന്നാല്‍ ഇക്കാര്യം മനസ്സിലാക്കാന്‍ വ്യാപാരികള്‍ വൈകിപ്പോയിരുന്നു. മത്സ്യം വാങ്ങാനെത്തിയവര്‍ അയക്കുന്ന പണം അക്കൗണ്ടില്‍ വീഴുന്നില്ലെന്ന് കണ്ടപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. പടമുകളിലെ മത്സ്യ വ്യാപാരി ഉസ്മാനും തൊട്ടടുത്ത് ഇറച്ചിക്കച്ചവടം നടത്തുന്ന സാദിക്കുമാണ് തട്ടിപ്പിനിരയായത്. ഇവരുടെ രണ്ട് കടകളിലും തട്ടിപ്പുകാരന്‍ ഒട്ടിച്ചു വെച്ചിരിക്കുന്നത് ഒരേ ക്യുആര്‍ കോഡുകളാണ്. നിലവില്‍ ഈ ക്യുആര്‍ കോഡുകള്‍ പ്രവര്‍ത്തന ക്ഷമവുമല്ല.
Read More » -
Kerala
‘മിഷൻ ബാബു’ ; ചിലവ് അരക്കോടി
പാലക്കാട്: മലമ്ബുഴയിലെ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ ഏകദേശം 50 ലക്ഷത്തോളം രൂപ ചെലവിട്ടുവെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.ഉദ്യോഗസ്ഥരുടേയും മറ്റും സേവനമൂല്യം ഉള്‍പ്പെടുത്താതെയുള്ള തുകയാണ് ഇതെന്ന് അതോറിറ്റി അറിയിച്ചു. ഒരോ ഇനത്തിന്റേയും പ്രത്യേകം കണക്ക് കൃത്യമായി തയ്യാറാക്കി വരുന്നതെയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി. ബാബു കുടുങ്ങിയപ്പോള്‍, എന്‍ഡിആര്‍എഫിന്റെ ശ്രമത്തിന് ശേഷമാണ് തീരസംരക്ഷണ സേനയുടെ ചേതക് ഹെലികോപ്ടര്‍ മലമ്ബുഴയില്‍ എത്തുന്നത്. ഈ ഹെലികോപ്ടറിന് മണിക്കൂറിന് രണ്ട് ലക്ഷം രൂപയാണ് ചെലവ്. വ്യോമസേനയുടെ മി ഹെലികോപ്ടറിന് മണിക്കൂറിന് മൂന്ന് ലക്ഷം രൂപയാണ് ചെലവായി വരുന്നത്. കരസേനയുടെ പ്രത്യേക സംഘത്തിന് 15 ലക്ഷം രൂപയാണ് കണക്കാക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. എന്‍ഡിആര്‍എഫ്, മറ്റ് സംവിധാനങ്ങള്‍ ഗതാഗതം തുടങ്ങിയവയ്‌ക്ക് ഏകദേശം 30 ലക്ഷം രൂപ ചെലവ് വന്നുവെന്ന കണക്കുകളാണ് ലഭിച്ചിരിക്കുന്നത്.
Read More » -
Kerala
ഹണിട്രാപ്, ഫോർട്ട്‌കൊച്ചി സ്വദേശിനിയും കാമുകനും അറസ്റ്റിൽ
കൊച്ചിയില്‍ വീണ്ടും ഹണിട്രാപ്പിന് ശ്രമം, യുവതി അറസ്റ്റില്‍. ഫോര്‍ട്ട്കൊച്ചി സ്വദേശിനി റിന്‍സിനയാണ് അറസ്റ്റിലായത്. യുവതി ഉള്‍പ്പെടെ ഒരു സംഘം മട്ടാഞ്ചേരിയിലെ ഹോട്ടലുടമയില്‍ പണം തട്ടാന്‍ ശ്രമിച്ചു എന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. യുവതിയുടെ കാമുകനായ ഷാജഹാനെയും അറസ്റ്റ് ചെയ്തു. ഹോട്ടലുടമയെ ആശുപത്രിയിലേക്ക് വിളിച്ചു വരുത്തി പണം തട്ടിയെടുക്കാനാണ് ശ്രമിച്ചത്. ഹോട്ടലില്‍ നിന്ന് ശീതളപാനീയം കുടിച്ചതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന് പറഞ്ഞ് ഹോട്ടലുടമയെ തന്ത്രപൂര്‍വം ആശുപത്രിയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിയ ഇയാളെ സംഘം ആക്രമിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. അറസ്റ്റിലായ റിന്‍സിന ഇതിന് മുമ്പും ഹണിട്രാപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. താന്‍ ഗര്‍ഭിണി ആണെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തി ഒരാളിൽ നിന്ന് പണം തട്ടിയെടുത്തതിനാണ് മുമ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Read More » -
Kerala
എന്താണ് യുപിഐ ആപ്പുകൾ ?
സാമ്പത്തിക ഇടപാടുകള്‍ സുഗമമാക്കാന്‍ യുപിഐ ആപ്പ് ബാങ്ക് അക്കൗണ്ടിനെ മൊബൈൽ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കുകയും സുരക്ഷിതമായി ഇടപാടുകൾ നടത്തുകയും ചെയ്യാൻ സഹായിക്കുന്ന സംവിധാനമാണ് യുപിഐ എന്ന യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റർഫെയ്സ്. സുഹൃത്തുക്കൾക്കും കച്ചവടക്കാർക്കും തത്സമയം പണം കൈമാറാം. ഓൺലൈൻ ഷോപ്പിങ് നടത്തുകയും വിവിധ ബില്ലുകൾ അടക്കുകയുംചെയ്യാം. ബാങ്കിന്റെ പ്രവർത്തനസമയം കണക്കിലെടുക്കാതെ എല്ലാ ദിവസവും മുഴുവൻ സമയവും യുപിഐ ഇടപാടുകൾ നടത്താം എന്നതാണ് ഇതിന്റെ പ്രത്യേകത. പ്രതിദിനം ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകളാണ് നിലവിൽ ഇതിലൂടെ നടത്താനാവുക. എന്നാൽ ഇക്കാര്യത്തിൽ വിവിധ ബാങ്കുകൾ തമ്മിൽ വ്യത്യാസമുണ്ടാകും. ഐപിഒ അപേക്ഷ പോലുള്ളവയ്ക്ക് രണ്ടു ലക്ഷം രൂപ വരെയാണ് പരിധി. അക്കൗണ്ടുകൾ വഴിയുള്ള പണമയക്കലിനു പുറമെ സ്കാൻ ചെയ്ത് പണം നൽകാനും ഇതിൽ സംവിധാനമുണ്ട്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ യുപിഐ പിൻ ആരുമായും പങ്കുവെക്കരുത്. യുപിഐ ഇടപാടുകളിൽ മാത്രമല്ല, മറ്റ് ഡിജിറ്റൽ ഇടപാടുകളിലും ഇത്തരത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. കാർഡ് നമ്പർ, കാലാവധി…
Read More » -
Kerala
ഈച്ച ശല്യം ഒഴിവാക്കാൻ ഇതാ ചില പൊടിക്കൈകൾ
പലമാരകരോഗങ്ങളും പടര്‍ന്നു പിടിക്കുന്നത് ഈച്ചകള്‍ വഴിയാണ്.വീട്ടിലെ ഈച്ചശല്യം അകറ്റാന്‍ ഇതാ ചില പൊടിക്കെെകൾ ഈച്ചയെ അകറ്റാൻ ഏറ്റവും മികച്ച പ്രതിവിധിയാണ് തുളസി.ദിവസവും രണ്ട് നേരം തുളസിയിട്ട് തിളപ്പിച്ച വെള്ളം വീട്ടിൽ തളിച്ചാൽ ഈച്ചയെ എളുപ്പം ഓടിക്കാം. കര്‍പ്പൂരം കത്തിക്കുമ്ബോളുള്ള ഗന്ധം വേഗത്തില്‍ ഈച്ചകളെ അകറ്റും. കര്‍പ്പൂരം ചേര്‍ത്ത വെള്ളം കൊണ്ട് മേശയും മറ്റും തുടയ്ക്കുന്നതും നല്ലതാണ്. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിച്ച് ഈച്ചകളെ വേഗത്തില്‍ അകറ്റാനാവും. അല്‍പം വിനെഗര്‍ ഒരു പാത്രത്തിലെടുത്ത് ഈച്ച ശല്യം കൂടുതൽ ഉള്ള സ്ഥലത്ത് വയ്ക്കുക ഇതിന്റെ ഗന്ധം ഈച്ചകളെ ഇല്ലാതാക്കാന്‍ സഹായിക്കും. വിനാഗിരിയില്‍ കറുവപ്പട്ട ചേര്‍ത്ത് കുറച്ച് മണിക്കൂറുകള്‍ക്കുശേഷം കുറച്ച് ഡിറ്റര്‍ജന്റ് വെള്ളവും ചേര്‍ത്ത് ഒരു സ്‌പ്രേ ബോട്ടിലില്‍ നിറച്ച് ഈച്ചയുള്ള സ്ഥലങ്ങളില്‍ തളിക്കുക. ഈച്ചയെ അകറ്റാൻ ഇത് നല്ലൊരു മാർഗമാണ്. രണ്ട് നാരങ്ങ പകുതിയായി മുറിച്ചെടുക്കുക. മുറിച്ചെടുത്ത ഓരോ നാരങ്ങായുടെയും ഉള്ളിലായി 4-5 ഗ്രാമ്പൂ തിരുകി…
Read More »