KeralaNEWS

ദിലീപിനെ വിടാതെ ക്രൈംബ്രാഞ്ച്

ടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെ പ്രതിയായ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ ഫ്‌ളാറ്റില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തി.കൊച്ചി കുസാറ്റ് റോഡിലുള്ള അല്‍ഫിയ നഗറിലെ വില്ലയിലാണ് റെയ്ഡ് നടത്തിയത്.
 നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അന്വേഷണ സംഘം തേടിയത്.എന്നാൽ വീട്ടില്‍ നിന്ന് ഒന്നും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടില്ലെന്നാണ് വിവരങ്ങള്‍. ഇവിടെ ആള്‍ താമസമുണ്ടായിരുന്നില്ല. സിനിമാക്കാര്‍ ഒത്തുകൂടുന്ന ഇടമാണ് ഇതെന്ന് പിന്നീട് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Back to top button
error: