കൊച്ചിയിലെ വ്യാപാരസ്ഥാപനങ്ങളില്‍ ക്യു ആര്‍ കോഡിന്റെ മറവില്‍ തട്ടിപ്പ്. കാക്കനാട്ടെ രണ്ട് കടകളില്‍ നിന്നായി അയ്യായിരത്തോളം രൂപയാണ് തട്ടിയത്.കടയില്‍ വെച്ച ക്യു ആര്‍ കോിന് മുകളില്‍ പേപ്പറില്‍ പ്രിന്റെടുത്ത മറ്റൊരു കോഡ് ഒട്ടിച്ചു വെച്ചായിരുന്നു തട്ടിപ്പ്. കടയില്‍ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് അയക്കുന്ന പണം പോവുന്നത് തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്കായിരുന്നു. എന്നാല്‍ ഇക്കാര്യം മനസ്സിലാക്കാന്‍ വ്യാപാരികള്‍ വൈകിപ്പോയിരുന്നു.
മത്സ്യം വാങ്ങാനെത്തിയവര്‍ അയക്കുന്ന പണം അക്കൗണ്ടില്‍ വീഴുന്നില്ലെന്ന് കണ്ടപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.
പടമുകളിലെ മത്സ്യ വ്യാപാരി ഉസ്മാനും തൊട്ടടുത്ത് ഇറച്ചിക്കച്ചവടം നടത്തുന്ന സാദിക്കുമാണ് തട്ടിപ്പിനിരയായത്. ഇവരുടെ രണ്ട് കടകളിലും തട്ടിപ്പുകാരന്‍ ഒട്ടിച്ചു വെച്ചിരിക്കുന്നത് ഒരേ ക്യുആര്‍ കോഡുകളാണ്. നിലവില്‍ ഈ ക്യുആര്‍ കോഡുകള്‍ പ്രവര്‍ത്തന ക്ഷമവുമല്ല.