KeralaNEWS

മാരാമൺ കൺവൻഷന് ഇന്ന് തുടക്കം

ത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്‍ (Maramon Convention) ഇന്ന് തുടങ്ങും.ഉച്ചയ്ക്ക് രണ്ടരയോടെ മാര്‍ത്തോ സഭ അധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടയാണ് ഇക്കുറിയും കണ്‍വന്‍ഷന്‍ നടക്കുക. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 1500 പേര്‍ക്ക് മാത്രമാണ് കണ്‍വഷനില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്.
 കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ ഹരിതചട്ടം പാലിച്ചാകും ഇക്കുറിയും കണ്‍വന്‍ഷന്‍ നടക്കുക.
പമ്ബാ നദിയും മണല്‍ത്തിട്ടയും മാലിന്യ മുക്തമായി സൂക്ഷിക്കാനുള്ള ക്രമീകരണങ്ങളും ഏര്‍പ്പടുത്തിയിട്ടുണ്ട്. മാര്‍ത്തോമ സഭയുടെ സുവിശേഷ സംഘമാണ് കണ്‍വന്‍ഷന്‍ നേതൃത്വം നല്‍കുന്നത്.127-മത് കൺവൻഷനാണ് ഇത്തവണത്തേത്.

Back to top button
error: