ഈച്ചയെ അകറ്റാൻ ഏറ്റവും മികച്ച പ്രതിവിധിയാണ് തുളസി.ദിവസവും രണ്ട് നേരം തുളസിയിട്ട് തിളപ്പിച്ച വെള്ളം വീട്ടിൽ തളിച്ചാൽ ഈച്ചയെ എളുപ്പം ഓടിക്കാം.
കര്‍പ്പൂരം കത്തിക്കുമ്ബോളുള്ള ഗന്ധം വേഗത്തില്‍ ഈച്ചകളെ അകറ്റും. കര്‍പ്പൂരം ചേര്‍ത്ത വെള്ളം കൊണ്ട് മേശയും മറ്റും തുടയ്ക്കുന്നതും നല്ലതാണ്.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിച്ച് ഈച്ചകളെ വേഗത്തില്‍ അകറ്റാനാവും. അല്‍പം വിനെഗര്‍ ഒരു പാത്രത്തിലെടുത്ത് ഈച്ച ശല്യം കൂടുതൽ ഉള്ള സ്ഥലത്ത് വയ്ക്കുക ഇതിന്റെ ഗന്ധം ഈച്ചകളെ ഇല്ലാതാക്കാന്‍ സഹായിക്കും.
വിനാഗിരിയില്‍ കറുവപ്പട്ട ചേര്‍ത്ത് കുറച്ച് മണിക്കൂറുകള്‍ക്കുശേഷം കുറച്ച് ഡിറ്റര്‍ജന്റ് വെള്ളവും ചേര്‍ത്ത് ഒരു സ്‌പ്രേ ബോട്ടിലില്‍ നിറച്ച് ഈച്ചയുള്ള സ്ഥലങ്ങളില്‍ തളിക്കുക. ഈച്ചയെ അകറ്റാൻ ഇത് നല്ലൊരു മാർഗമാണ്.
രണ്ട് നാരങ്ങ പകുതിയായി മുറിച്ചെടുക്കുക. മുറിച്ചെടുത്ത ഓരോ നാരങ്ങായുടെയും ഉള്ളിലായി 4-5 ഗ്രാമ്പൂ തിരുകി വയ്ക്കുക. ഈച്ച ശല്യം കൂടുതലുള്ള ഭാഗങ്ങളിൽ ഇത് കൊണ്ടുപോയി വയ്ക്കുക. ഇതിൻറെ രൂക്ഷ സുഗന്ധം ഈച്ചകളെ അകറ്റി നിർത്തും.
തുമ്പച്ചെടി ജനലിന്റെ അരികില്‍ വെക്കുന്നതും ഈച്ചയെ അകറ്റാന്‍ മികച്ചൊരു മാര്‍ഗമാണ്.