പത്തനംതിട്ട: തെലുങ്ക് സൂപ്പര്‍ സ്റ്റാറും മുന്‍ കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവിക്കൊപ്പം യുവതിയും ശബരിമല ദര്‍ശനം നടത്തിയത് വിവാദമാകുന്നു.ചിരഞ്ജീവിക്കൊപ് പം ഒരു യുവതി കൂടി മല കയറി സന്നിധാനത്ത് ദർശനം നടത്തിയതായി ചിത്രങ്ങൾ സഹിതമാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. ജനം ടി.വിയാണ് സംഭവം പുറത്ത് വിട്ടത്.കുഭം ഒന്നിനായിരുന്നു ചിരഞ്ജീവിയും കുടുംബവും ശബരിമലയിൽ ദർശനം നടത്തിയത്.പത്നി സുരേഖയും ഒപ്പം ഉണ്ടായിരുന്നു.
ശബരിമലയിൽ പ്രായഭേദമന്യേ എല്ലാവർക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെ യുവതികൾ മല കയറാനെത്തിയത് തടഞ്ഞുകൊണ്ടുള്ള പ്രതിഷേധം വിവാദത്തിലായിരുന്നു.അന്ന് രാത്രിയിൽ ശബരിമല കയറിയ ആക്റ്റീവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെ ഇപ്പോഴും സംഘപരിവാർ ആക്രമണം തുടരുന്നതിനിടയിലാണ് ഈ സംഭവം.
അതേസമയം, ചിരഞ്ജീവിക്കൊപ്പമുണ്ടായിരുന് നത് യുവതി അല്ലെന്നും 50 വയസ് കഴിഞ്ഞ സ്ത്രീയാണെന്നും സ്ഥാപിച്ച് സംഘപരിവാര്‍ അനുകൂലികളും രംഗത്തെത്തി. ഫോണിക്സ് ഗ്രൂപ്പ് ചെയര്‍മാന്‍ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യ മധുമതിയാണ് താരത്തിനൊപ്പം ഉണ്ടായിരുന്നത് എന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നത്. ഇവര്‍ക്ക് 50 വയസിന് മുകളില്‍ പ്രായമുണ്ടെന്നും ഇവര്‍ പറയുന്നു.