Sports

ഫുട്ബോൾ മാമാങ്കത്തിന് സമാപനം, സ്പാനിഷ് ക്ലബ് ആയ വരിയേഴ്‌സ് എഫ്.സി ജേതാക്കൾ

ഗോൾഡ് കോസ്റ്റ് : അലബാസ്റ്റർ സ്പോർട്സ് കൊപ്ലക്സിൽ ഇരുപത് രാജ്യങ്ങളിലെ ടീമുകളെ പങ്കെടുപ്പിച്ചു ഗോൾഡ് കോസ്റ്റ് സ്റ്റോമ്സ് സ്‌പോർട്ടിങ് ക്ലബ് സംഘടിപ്പിച്ച ഫുട്ബോൾ മാമാങ്കത്തിന് സമാപനം.

ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെയും മൾട്ടി കൾച്ചറൽ ആസ്‌ട്രേലിയയുടെയും സഹകരണത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.

Signature-ad

സ്പാനിഷ് ക്ലബ് ആയ വരിയേഴ്‌സ് എഫ് സി ആണ് ടൂർണമെന്റ് ജേതാക്കൾ. ഫൈനലിൽ അവർ അപേഗ് എഫ് സി ( ആഫ്രിക്കൻ) ആണ് തോല്പിച്ചത്

ആഫ്രിക്കൻ ടീമിലെ ജോസഫ് മികച്ച കളിക്കാരനായും എഡി മികച്ച ഗോൾ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു.

കേരളത്തിന്റെ തനത് കലാ രൂപങ്ങളിൽ ഏറ്റവും ജന പ്രീതി നേടിയ ചെണ്ട മേളത്തിന്റെ അകമ്പടിയോടെയാണ് ഉത്ഘാടനം നടന്നത്.
ഗോൾഡ് കോസ്റ്റ് എം പി മേഘൻ സ്കാൻലൻ, ഡോ ചൈതന്യ ഉണ്ണി, ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സി.പി സാജു, ടേസ്റ്റി ഇന്ത്യൻ കുസീൻ ഡയറക്ടർ ജിംസൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. അഫ്ഗാനിസ്ഥാന്റെ വനിതാ ഫുട്ബോൾ ടീം ആയിരുന്നു മത്സരങ്ങളിലെ പ്രധാന ആകർഷണം.
ആഫ്രിക്ക ആണ് വനിതാ വിഭാഗം വിജയികൾ. പന്ത്രണ്ട് വയസ്സിൽ താഴെയുള്ളവർക്കായുള്ള ജൂനിയർ വിഭാഗത്തിൽ മലയാളികുട്ടികൾ അണി നിരന്ന ഗോൾഡ് കോസ്റ്റ് സ്റ്റോമ്സ് പഞ്ചാബിനെ തകർത്ത് കിരീടം സ്വന്തമാക്കി.

ഏകോപന മികവ് കൊണ്ടും പങ്കെടുത്ത ടീമുകളുടെ പ്രത്യേകതകൾ കൊണ്ടും ശ്രദ്ധേയമായി മാറിയ ഈ സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് എല്ലാ വർഷവും സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഗോൾഡ് കോസ്റ്റ് സ്റ്റോമ്സ് സ്പോർട്ടിങ് സ്‌പോർട് ക്ലബ്.

ആസ്‌ട്രേലിയയിലെ ക്യുൻസ്ലാൻഡ് സംസ്ഥാനത്തെ ഒരു പ്രമുഖ നഗരമാണ് ഗോൾഡ്കോസ്റ്റ്.

Back to top button
error: