KeralaNEWS

പത്തനംതിട്ടയിൽ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

റാന്നി:റാന്നി സിറ്റാഡൽ സ്‌കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാര്‍ത്ഥി പത്തനംതിട്ടയിലെ സ്വകാര്യ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍.കോതമംഗലം സ്വദേശി അല്‍ഫോന്‍സ് ജോയി(18)യാണ് മരിച്ചത്. ലോഡ്ജിന്റെ ടെറസിലെ ആസ്ബറ്റോസ് ഷീറ്റിന്റെ കമ്ബിയിലാണ് തൂങ്ങി മരിച്ചത്. ചൊവ്വാഴ്ച് രാത്രി 11 മണിയോടെയാണ് സംഭവം.

റാന്നി അങ്ങാടി സിറ്റാഡല്‍ സ്‌കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്നയാളാണ് അൽഫോൻസ്. അല്‍ഫോന്‍സിന്റെ പിതാവ് ജോയിയും നേരത്തേ ആത്മഹത്യ ചെയ്തയാളാണ്. അമ്മയും രണ്ടാനച്ഛനുമൊപ്പമാണ് താമസം. ഇവര്‍ തൃശൂര്‍ ആണുള്ളത്.അല്‍ഫോന്‍സ് നേരത്തേ ജുവനൈല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Back to top button
error: